
കോവിഡ് എന്ന അസുഖം ലോകത്തിൽ വന്നിട്ട് രണ്ടു വര്ഷം കഴിഞ്ഞു. മൂന്നു തിരകളിൽ ആയി ജനസംഖ്യയിൽ ഒരു മാതിരി നല്ലൊരു ശതമാനത്തിന് അസുഖം വന്നു. ശതലക്ഷങ്ങൾ മരിച്ചു (ഒരു കോടിക്ക് അടുത്ത് ആവാം മരണങ്ങൾ ). ഒറ്റക്ക് അവിടവിടെയായി വരുന്ന ജലദോഷപ്പനി പോലെ അല്ല കോവിഡ്. വലിയ ഒരു കൊലയാളി ആണ്. കോവിഡ് വരുന്നത് തടയാൻ നമ്മൾ ജനജീവിതത്തെ അതീവ ദുസ്സഹമാക്കുന്ന ലോക്ഡൗണുകൾ പോലുള്ള പൂട്ടിയിടലുകൾ വളരെ വ്യാപകമായി നടപ്പാക്കി. അന്തർസംസ്ഥാന, അന്താരാഷ്ട്ര യാത്രകൾ തടയുക, അവയെ […]