അടി വേണ്ട , ഇടി വേണ്ട , ഉമ്മേം വേണ്ട ..ന്നാ തോന്നുന്നത് (വൈദ്യ ശാസ്ത്ര അടികൾ )

നമുക്ക് പലർക്കും ഉണ്ടാവുന്ന പ്രശ്നങ്ങളിൽ ഒരു പ്രധാന പ്രശ്നമാണ് കാശിന്റെ പ്രശ്നം .

കടം വന്നു കൂടി . എന്ത് ചെയ്യണം ?

ഇത്ര വരുമാനം ഉണ്ട്. രണ്ടു കുട്ടികളെ പഠിപ്പിക്കണം ; ഒരു വീട് വക്കണം . എത്ര വച്ച് മിച്ചം പിടിക്കണം ?

ബിസിനസ്സ് ഉണ്ട് – കാശും ടാക്‌സും അകൗണ്ടുകളും ജി സ് ടി അല്കലുത്തുകളും എങ്ങനെ കൊണ്ട് പോകണം .

ജോലി പോയി/ വേണ്ടെന്നു വച്ചു . എന്ത് ചെയ്യണം ? ഏതു ബിസിനെസ്സ് ആണ് നല്ലത് ? ലോൺ എങ്ങനെ കിട്ടും ? ലാഭം എത്ര പ്രതീക്ഷിക്കാം ?

ഗൾഫിൽ നിന്ന് കുറച്ചു കാശുമായി തിരിച്ചു വന്നു . കുട്ടികൾക്ക് ഇത്ര വയസ്സായി . നമ്മുടെ സ്ഥിതി അത്ര നല്ലതല്ല . എങ്ങനെ സംമ്പത്ത് കൈകാര്യം ചെയ്യണം .

ഇതിനൊക്കെ ചിലർ സ്വയം ഉത്തരം കണ്ടെത്തുന്നുണ്ട് . എന്നാൽ അതിനു നമുക്ക് വിവരമോ ട്രൈനിങ്ങോ ഇല്ലെന്നു കരുതുക . നമ്മൾ ആരുടെ സഹായം തേടും ?

എന്റെ നോട്ടത്തിൽ രണ്ടു തരം ആളുകളെ സമീപിക്കാവുന്നതാണ്:

1 . ചാർട്ടേർഡ് അക്കൗണ്ടന്റുമാർ , ഫിനാൻഷ്യൽ അഡ്വൈസർമാർ , മാനേജ്‌മന്റ് / ബിസിനസ്സ് / ഫിനാൻഷ്യൽ കൺസൾട്ടന്റുകൾ , ഇൻഷുറൻസ് ഏജന്റുമാർ , അങ്ങനെ പലരും . ഇവർ കാശിന്റെയും , ബിസിനസ്സിന്റെയും , ബാങ്കിങ്ങിന്റെയും മറ്റും പല പ്രായോഗിക കാര്യങ്ങളിൽ പരിജ്ഞാനം ഉള്ളവർ ആയിരിക്കും . ഇവരിൽ പലരും ആത്മാർത്ഥമായി നമുക്ക് ഉപദേശം തന്നേക്കും . ചിലർ ഉടായിപ്പന്മാർ ഉണ്ടായിരിക്കും . നമ്മുടെ കാശ് കൂടുതൽ കമ്മീഷൻ കിട്ടുന്ന മ്യൂച്ചൽ ഫണ്ടിൽ ഒക്കെ ഇടുന്നവർ ആയിരിക്കും . എന്നാൽ തീരെ കൈവിട്ടു കളിക്കാൻ മടി ആയിരിക്കാം . കാരണം ആത്യന്തികമായി കക്ഷി തൃപ്തർ അല്ലെങ്കിൽ അയാളുടെ ബിസിനസ്സ് സ്വാഹാ ആകും . മാത്രമല്ല , കക്ഷികൾക്ക് ആരെ വേണമെങ്കിലും സമീപിക്കാം . പലരെയും കണ്ടു തീരുമാനങ്ങൾ എടുക്കാനും സ്വാതന്ത്ര്യം ഉണ്ട് .

2 . ആത്മീയ ആചാര്യന്മാർ , പാസ്റ്റർമാർ , ജ്യോതിഷികൾ , കണിയാന്മാർ , കവടി നിരത്തുന്നവർ , ധനാകര്ഷണ യന്ത്രം പോലെ യുള്ള അത്യാധുനിക സംഭവങ്ങൾ വിൽക്കുന്നവർ .: ഇവരുടെ അടുത്ത് പോയും നമുക്ക് ഉപദേശ നിർദേശങ്ങൾ തേടാം . അവരും കാശുണ്ടാക്കും . അവരുടെ അടുത്തും ആളുകൾ പോകും . ചില ആളുകൾക്ക് വളരെ വിശ്വാസം ആണ് . ഇക്കാലത്ത് സർക്കാരുകൾ ഇത് പോലുള്ള സേവന ദായകരെയും ഒരു പോലെ പ്രോത്സാഹിപ്പിക്കുന്നുണ്ട് .

ഇതിൽ അതി ഭീകരമായ ഇടപെടൽ നടത്താൻ ഒന്നും സർക്കാരിന് താല്പര്യം ഉണ്ടാവില്ല . കാരണം ജനങ്ങൾ ആണ് സർക്കാരിനെ തിരഞ്ഞെടുക്കുന്നത് . ജനങ്ങൾക്ക് ഇതൊക്കെ വേണമെങ്കിൽ സർക്കാരിനും ഇതൊക്കെ വേണം .

പക്ഷെ ഞാൻ ഇത് വരെ , ഒരു ജ്യോതിഷിയോ , ധനാകര്ഷണ യന്ത്ര വില്പന മല്ലനോ –

കോമേഴ്‌സുകാർ ഒക്കെ മലരന്മാരാണ് .

ഇൻഷുറൻസ് ഏജന്റുമാർ കോപ്പന്മാർ ആണ് .

ഫിനാൻഷ്യൽ അഡ്‌വൈസർമാർ ഡാഷ് മക്കളാണ് .

ബാങ്കിങ് മാഫിയയുടെ ആൾക്കാരാണ് .

ഇങ്ങനെ ഒന്നും പറയുന്നത് കേട്ടിട്ടില്ല . അതെന്താണ് എന്ന് അറിയില്ല .

ഉള്ളത് പറയണമല്ലോ . നേരെ തിരിച്ചും പറയുന്നത് കേട്ടിട്ടില്ല .

ആത്യന്തികമായി , ആധുനിക വൈദ്യശാസ്ത്രം അതിന്റെ ജോലി ചെയ്‌താൽ മതി , എന്നും , ആരെയും കുറ്റപ്പെടുത്തണ്ട എന്നും വ്യക്തിപരമായി വിശ്വസിക്കുന്ന ഒരാളാണ് ഞാൻ . കാരണം , കുറെ ഏറെ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും അടിസ്ഥാന പരമായി പറഞ്ഞാൽ , ഏകദേശം ഇത് പോലാണ് ആരോഗ്യ കാര്യങ്ങൾ .
ചില വ്യത്യാസങ്ങൾ ഉണ്ട് . ആരോഗ്യകാര്യത്തിൽ മൂല്യങ്ങൾക്ക് സ്ഥാനം വളരെ കൂടുതൽ കൊടുക്കേണ്ടതുണ്ട് . (എല്ലാ പ്രഫഷനുകൾക്കും ഇത് ബാധകം ഒരു പോലെ ആണ് എന്ന് വ്യക്തിപരം അഭിപ്രായം )

ആത്മാർത്ഥം ആയി പറയട്ടെ – ഫിനാൻഷ്യൽ അഡ്വൈസറുകളെക്കാളും, വളരെ അധികം പുരോഗമിച്ചതും , തെളിവ് അധിഷ്ഠിതവും ആണ് ആധുനിക വൈദ്യശാസ്ത്രം . (ഇത് ഇന്റെ അഭിപ്രായം മാത്രം ആണ് – വിയോജിക്കാം )

സർക്കാരുകൾക്ക് ആരോഗ്യകാര്യത്തിൽ കൂടുതൽ താല്പര്യം ഉണ്ടാവേണ്ടതാണ് . അത് കൊണ്ട് കാശില്ലാത്തവർക്കും , പൊതു ജന , സാംക്രമിക രോഗ , മറ്റു രോഗ പ്രതോരോധ, തടയൽ , ചികിത്സ ആവശ്യങ്ങൾക്കും ആയി പൊതു പണം ഉപയോഗിക്കണം , അതിൽ ശ്രദ്ധയും വേണം .

അത് ജനങ്ങളുടെ മനോഭാവം ആശ്രയിച്ചിരിക്കും .

ജനങ്ങൾ ആണ് പ്രതികരിക്കേണ്ടത് എന്നാണു ഉദ്ദേശിച്ചത് .

ഇത്രേ ഉള്ളു . നന്ദി , നമസ്കാരം . (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .