ആണായാൽ തല അഥവാ തലയുള്ള ആണ് : ( ഒരു മോഡേൺ നാടൻ പാട്ട് )

ആണായാൽ തല വേണം തല മേലെ പെട്ട വേണo 
പേട്ടയുടെ വശം ലേശം നരയും വേണം.

അടുക്കളേൽ കയറണം ഭാര്യമാരെ കരുതണം 
വേണ്ടിവന്നാൽ രണ്ടു വറ്റു വച്ച് വിളമ്പാം.

എളേതിനെ കുളിപ്പിക്കണം മൂത്തതിനെ പഠിപ്പിക്കണം 
പൂമാനിനി പെണ്ണുങ്ങളെ പേടിപ്പിക്കണ്ട

ജോലി പറ്റിയാൽ ചെയ്യവേണo കാശ് കൊണ്ട് കൊടുക്കണം
തേങ്ങാ ചിരകി വെക്കാൻ മറന്നിടേണ്ട.

സ്ത്രീകളായാൽ സ്നേഹം വേണ൦ ചിലതെല്ലാം കൊടുക്കണം 
വല്ലപ്പോഴും രണ്ടു വീശാൻ സമ്മതിക്കണം. 
ജിമ്മിച്ചൻ മത്തിയാസ് .