നഴ്സുമാരും ഡോക്ടർമാരും മറ്റു സമര മുതലാളിത്ത ചിന്തകളും

ശരിക്കും എഴുതുന്നതിന് വ്യക്തിപരമായി വളരെ പരിമിതികൾ ഉണ്ട്. ഞാൻ കേരളത്തിൽ സർക്കാർ , കോർപ്പറേറ്റ് പ്രൈവറ്റ് , ക്രിസ്ത്യൻ ട്രസ്റ്റ് പ്രൈവറ്റ് , ഹിന്ദു ട്രസ്റ്റ് പ്രൈവറ്റ്, കേന്ദ്ര- സംസ്ഥാന സർക്കാർ ഓട്ടോണോമസ് (ശ്രീ ചിത്ര ) എന്നിങ്ങനെ വിഭാഗങ്ങളിൽ ഉള്ള ആസ്പത്രികളിൽ ജോലി  ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തു കേന്ദ്ര ഗവണ്മെന്റ് സ്ഥാപനം ആയ ജിപ്മെർ , ക്രിസ്ത്യൻ ട്രസ്റ്റ് സ്ഥാപനമായ സെന്റ് ജോൺസ് , ബാംഗ്ലൂർ എന്നിവയിലും ജോലി ചെയ്തിട്ടുണ്ട് .

 

ഇവയിലെല്ലാം ഏറ്റവും മണിക്കൂർ ഊണും ഉറക്കവും ഇല്ലാതെ ജോലി ചെയ്തിട്ടുള്ളത് എംബിബിസ് കഴിഞ്ഞ റെസിഡൻസി ചെയ്യുന്ന ഇരുപത്തഞ്ചു മുതൽ മുപ്പത്തഞ്ചും നാല്പതും വയസ്സുള്ള ഹയർ ട്രെയിനീ വിഭാഗത്തിൽ പെട്ട ഡോക്ടർമാരാണ് . നിസ്സാരമായുള്ള ശമ്പളമേ അവർക്കുള്ളു . പലപ്പോഴും ശമ്പളമേ ഇല്ല . പലർക്കും സ്വന്തം ആരോഗ്യം , കുടുംബം എന്നിവ നഷ്ടമായിട്ടും ഉണ്ട് . ജീവനും .

 

പിന്നീട് കോടികൾ ഉണ്ടാക്കാനും മരുന്ന് മാഫിയയുമായി ചേർന്ന് സമൂഹത്തെ ചൂഷണം ചെയ്ത് രാജാക്കന്മാരായി വാഴാനും ഉള്ള തന്ത്രപരമായ നീക്കം ആണിതെന്ന് പൊതു ജനം പലരും പറയുന്നു . എനിക്കറിയില്ല . ഞാൻ കാണുന്നതിൽ എൺപത് തൊണ്ണൂറു ശതമാനം ഡോക്ടർമാരും സ്വന്തം കാശ് കൊണ്ട് കഷ്ടിച്ചു അപ്പർ മിഡിൽ ക്ലാസ്സ് എന്ന ലെവലിൽ എത്തുന്നവർ ആണ് . (ജന്മനാ കാശുള്ളവർ ഇതിൽ പെടില്ല ). എഞ്ചിനീർമാർ , വകീലാന്മാർ , മറ്റു ഗസറ്റഡ് ജോലിക്കാർ , ചെറു , ഇടത്തരം വ്യാപാര വ്യവസായ സ്ഥാപനങ്ങൾ നടത്തുന്നവർ , എന്നിവരെ പോലെ തന്നെയേ അവർ ഉള്ളു .

 

 

പിന്നെ ഒരു ചെറിയ ശതമാനം വളരെ കാശ് ഉണ്ടാക്കുന്നവർ ആണ് . ചിലർക്ക് സ്വന്തം ആശുപത്രികൾ ഉണ്ട് . അവരിൽ തന്നെ നല്ല ഒരു വിഭാഗം സ്വന്തം പ്രയത്നവും കഴിവും ഉപയോഗിച്ചു നിയമാനുസൃതമായി തന്നെ വലിയവർ ആയതാണ് . അല്ലാത്തവരും ഉണ്ട്.

 

നമ്മുടെ നാട്ടിലെ വാണിജ്യം , വ്യവസായം  എന്നിവയ ചെയ്യുന്ന പ്രൈവറ്റ് മേഖലയിലെ അതികായന്മാരും  വലിയ വരുമാനം ഉണ്ടാക്കുന്നവർ ഉണ്ടാക്കുന്ന തുകയിൽ അവർ ലൊടുക്കുന്ന ടാക്‌സും ആണ് സർക്കാരിന്റെ വരുമാനത്തിൽ വളരെ വലിയ ഒരു ശതമാനം . ഈ പറഞ്ഞ ഡോക്ടർമാരും , നേഴ്‌സുമാരും , എഞ്ചിനീർമാരും , ക്ലാർക്കുമാരും , മാനേജർമാരും , സോഫ്റ്റ്‌വെയർ ജോലിക്കാരും , നൂറു കണക്കിന് ചെറിയ ജോലി ചെയ്യുന്നവർ മിക്കവരും സ്വകാര്യ മേഖലയിലെ മിടുക്കന്മാരായ സംരംഭകരുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ആണ് .

 

ഏതൊരു വൻകിട സ്വകാര്യ സംരംഭകൻ നടത്തുന്ന വലിയ സ്ഥാപനത്തിൽ നിന്നും നാല്പത് , അമ്പതു ശതമാനത്തോളം സർക്കാർ അടിച്ചെടുക്കും . നമ്മുടെ എല്ലാവരുടെയും അടിസ്ഥാന സൗകര്യ വികസനം , ഭരണം , നീതി ന്യായ നിർവഹണം , രാജ്യ സംരക്ഷണം ഇവക്കാണ് ഇത് . പിന്നെ അടിസ്ഥാന വിദ്യാഭ്യാസം , ആരോഗ്യ പരിപാലനം , അവസര തുല്യത (equality of opportunity ) , ഇവയും സർക്കാർ ചെയാൻ കടപ്പെട്ടിരിക്കുന്നു . ഇവയെല്ലാം വേണ്ടത് ആണ് താനും .

 

നിയമം അനുസരിക്കുന്നുണ്ട് എന്നും ടാക്സ് കൊടുക്കുന്നുണ്ട് എന്നുമൊക്കെ ഉറപ്പ് വരുത്തേണ്ടത് സർക്കാർ തന്നെ ആണ് .

 

പിന്നെ സാമൂഹ്യ പ്രതിബദ്ധത – വളരെ ചെറിയ ഒരു ശതമാനം ആളുകൾ സ്വയം , ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ ഭയങ്കര സാമൂഹ്യ പ്രതിബദ്ധത ഉള്ളവർ ആണ് .

 

95 ശതമാനം സംരംഭകരും , നഴ്സുമാരും , ഡോക്ടർമാരും , എന്ജിനീർമാരും , ശാസ്ത്രജ്ഞരും , കോൺട്രാക്ടര്മാരും , രാഷ്ട്രീയക്കാരും , അധ്യാപകരും , എഴുത്തുകാരും , മറ്റു സകലമാന പേരും സ്വന്തം കുടുംബത്തെ നില നിർത്താനും , സ്വയം വളരാനും , സമൂഹത്തിൽ മതിപ്പും പദവിയും ഉണ്ടാവാനും , അത്യാവശ്യം ജോലി നന്നായി ചെയ്യുന്നതിൽ ഉള്ള ആത്മ സംതൃപ്തിക്കും വേണ്ടി ആണ് ജോലി ചെയുന്നത് . അതിൽ കവിഞ്ഞ സാമൂഹ്യ പ്രതിബദ്ധത ഒന്നും ഇല്ല . ജോലിയോട് കൂറ് കാണും കേട്ടോ . ഞാനടക്കം ഇങ്ങനെ ഉള്ള തികച്ചും സ്വാർത്ഥന്മാർ ആണ് .

 

 

നല്ല വ്യവസ്ഥിതികൾ ഉണ്ടെങ്കിൽ ഇങ്ങനത്തെ സാധാരണക്കാരെ കൊണ്ട് രാജ്യത്തിന് ഗുണം ഉണ്ടാക്കാൻ പറ്റും . നല്ല വ്യവസ്ഥിതികൾ ഇല്ലെങ്കിലോ – എത്ര സാമൂഹ്യ പ്രതിബദ്ധത ഉള്ള ഹീറോകൾ മുക്കറായിട്ടാലും ഒരു ചുക്കും സംഭവിക്കുക ഇല്ല . പക്ഷെ കുറെ ഹീറോകൾ  ഒന്നിച്ചു മുക്കി , സാദാ സ്വാർത്ഥർ ലേശം സപ്പോട്ട കൊടുത്താൽ പതിയെ കാര്യങ്ങൾ ശരിയാകും .

 

നല്ല വ്യവസ്ഥിതികൾ ഉണ്ടെങ്കിൽ ഇങ്ങനത്തെ സാധാരണക്കാരെ കൊണ്ട് രാജ്യത്തിന് ഗുണം ഉണ്ടാക്കാൻ പറ്റും . നല്ല വ്യവസ്ഥിതികൾ ഇല്ലെങ്കിലോ – എത്ര സാമൂഹ്യ പ്രതിബദ്ധത ഉള്ള ഹീറോകൾ മുക്കറായിട്ടാലും ഒരു ചുക്കും സംഭവിക്കുക ഇല്ല . പക്ഷെ കുറെ ഹീറോകൾ  ഒന്നിച്ചു മുക്കി , സാദാ സ്വാർത്ഥർ ലേശം സപ്പോട്ട കൊടുത്താൽ പതിയെ കാര്യങ്ങൾ ശരിയാകും .

 

 

 

ഇതിപ്പോൾ നിലവിലുള്ള വ്യവസ്ഥ ഇതാണ് . എത്ര കണ്ണടച്ചു ഇരുട്ടാക്കിയാലും ഇത് തന്നെ ആണ് .

 

അപ്പോൾ ഈ കാപിറ്റലിസ്റ് വ്യവസ്ഥിതിയിൽ കൊള്ള ലാഭം എങ്ങനെ തടയാം ?

 

പല സ്ഥാപനങ്ങൾ ഉണ്ട് എന്ന് വിചാരിക്കുക . ഇവ തമ്മിൽ നല്ല മത്സരം ഉണ്ടെങ്കിൽ കാലക്രമേണ മിനിമം ലാഭത്തിനു വസ്തു അഥവാ സേവനം വിൽക്കാൻ ഇവർ നിര്ബന്ധിതർ ആകും . അല്ലാത്തവ പൂട്ടിപ്പോകും .

 

ആരോഗ്യ സേവനത്തിനു ഈ ശുദ്ധ മുതലാളിത്ത മോഡൽ എല്ലാവര്ക്കും ഗുണകരമായി നടക്കാൻ വലിയ പാടാണ് . വളരെ നല്ല , ആലോചിച്ചുള്ള സാമൂഹ്യ നിയന്ത്രണം ആവശ്യമാണ് . ഇത് ചെയ്യേണ്ടത് ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാർ ആണ് .

 

ആരോഗ്യം ഇങ്ങനെ ആവാൻ പാടില്ല എന്ന് വിശ്വസിക്കുന്നവർ ആ മേഖല മൊത്തമായി സർക്കാർ ഏറ്റെടുത്ത കാര്യക്ഷമം ആയി നടത്തണം എന്ന് പറയുന്നു . ചില യൂറോപ്യൻ രാജ്യങ്ങൾ അങ്ങനെ ആണ് . അവ വലിയ കാശ് ഉള്ള രാജ്യങ്ങൾ ആണ് . അതേ നിലവാരത്തിലുള്ള ആരോഗ്യ പരിപാലനം ആണ് നമ്മൾ ഓരോരുത്തരും ആഗ്രഹിക്കുന്നത് . അത് ഈ അടുത്ത കാലത്തു ഒന്നും സർക്കാർ ചിലവിൽ ഇവിടെ എല്ലാ ജനങ്ങൾക്കും എത്തിക്കാൻ സാധിക്കുക ഇല്ല !

 

എന്ത് കൊണ്ട് സാധിക്കുക ഇല്ല ?

 

നമുക്ക് അമേരിക്കയുടെ കാര്യം എടുക്കാം . ആ രാജ്യം മൊത്തം രാജ്യ വരുമാനത്തിന്റെ ഇരുപത് ശതമാനത്തോളം ആരോഗ്യത്തിനു ചിലവിടുന്നു . മൊത്തം സ്വകാര്യ മേഖലയിൽ ആണ് അമേരിക്കൻ ഹെൽത് സിസ്റ്റം എന്നാണു വിചാരം എങ്കിലും ശരിക്കും അമ്പതു ശതമാനം ചെലവ് സർക്കാർ മേഖലയിൽ നിന്നാണ് ! അവിടത്തെ പാവപ്പെട്ടവർക്കും കിട്ടും ഒരു മാതിരിപ്പെട്ട ചികിത്സ .

 

നമ്മുടെ മൊത്ത രാജ്യ വരുമാനത്തിന്റെ മൂന്നു ശതമാനം മാത്രമാണ് ആരോഗ്യത്തിനു ചിലവാക്കുന്നത് . ഇതിന്റെ തന്നെ 70 ശതമാനവും സ്വകാര്യ മേഖലയിൽ ആണ് ! ഒരു ശതമാനം രാജ്യ വരുമാനമേ സർക്കാർ പൊതു ജനങ്ങളുടെ ആരോഗ്യത്തിനു ചെലവിടുന്നത് !

 

ആളോഹരി വരുമാനം – ഇന്ത്യയേക്കാൾ പതിനേഴ് ഇരട്ടിയാണ് അമേരിക്കയുടേത് . അതും ഓർക്കണം .

 

അതായത് , വികസിത രാജ്യത്തെ നിലവാരം അനുസരിച്ചുള്ള ആരോഗ്യ സേവനം എല്ലാവര്ക്കും ഇന്ത്യയിൽ എത്തിക്കാൻ എന്ന് കഴിയും എന്ന് ദൈവം തമ്പുരാന് മാത്രമേ അറിയൂ .

 

നമ്മൾ ലേശം വിഷയത്തിൽ നിന്നും വിട്ടു പോയി . ഞാൻ ജോലി ചെയ്ത എല്ലാ ഇടങ്ങളിലും ട്രെയിനികൾ അല്ലാഞ്ഞിട്ടു കൂടി ഏറ്റവും ആത്മാർത്ഥതയോടെ ജീവിതം മൊത്തം , ഡോകർമാരുടെയും രോഗികളുടെയും കുറ്റപ്പെടുത്തലുകൾ ഒരു പോലെ കേട്ട് , സഹിച് , വ്യവസ്ഥയെ താങ്ങി നിർത്തുന്ന ഒരു വിഭാഗം ആണ് നഴ്സുമാർ . അവർ അർഹിക്കുന്ന വേതനം കൊടുക്കണം . അവർ എല്ലാം സമരത്തിൽ പോയാൽ ആശുപത്രികൾ പൂട്ടും എന്ന് ഭീഷണി ഒന്നും പെടുത്തേണ്ട . എന്തായാലും അവർ ഇല്ലാതെ ആശുപത്രികൾ പ്രവർത്തിക്കുകയെ ഇല്ല . തനിയെ പൂട്ടി പോകും . അല്ലാതെ അവരുടെ ജോലി ഡോക്ടര്മാര്ക്കോ മറ്റാർക്കുമോ ചെയാൻ പറ്റില്ല .

 

വേതനം കൂടുമ്പോൾ സേവനത്തിനു കൂടുതൽ സമൂഹം വില കൊടുക്കേണ്ടി വരും . അത് കൊടുക്കണം . അല്ലാതെ പിന്നെ ?

 

നഴ്സുമാർ പോലുള്ള സ്‌കിൽഡ് ജോലിക്കാരുടെ എണ്ണം കൂടുമ്പോൾ വേതനം കുറയും . മുതലാളിത്ത വ്യവസ്ഥിതിയുടെ ഒരു സ്വഭാവം ആണത് . ഇത് ഒരു തരം ക്യാപിറ്റലിസത്തിന്റെ പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് . ഇത് കൊണ്ടൊക്കെ ആണ് കാപിറ്റലിസത്തിനു ചങ്ങലകൾ വേണം എന്ന് പറയുന്നത് . ചങ്ങലകൾ കൂടിയാലോ ? മൊത്തം എകണോമി സ്വാഹാ ആകും . ചരിത്രത്തിൽ നിന്നും നമുക്ക് ഇതറിയാം .

 

ഈ പ്രശ്നം ആർക്കും വരാം . ഇപ്പോൾ തന്നെ നോക്ക് – അഞ്ചര വര്ഷം പഠിച്ച ഒരു ദന്ത ഡോക്ടർക്ക് 5000 മുതൽ 10000 രൂപയാണ് മാസ ശമ്പളം . വിശ്വസിക്കാൻ പറ്റില്ല അല്ലെ ? സത്യമാണ് .

 

എം ബി ബി എസും എംഡി ഒക്കെ കഴിഞ്ഞു അഞ്ചെട്ടു കൊല്ലം ആയവർ നഗരത്തിൽ അൻപതിനായിരം രൂപ മാസ ശമ്പളത്തിൽ ജോലിചെയ്യുന്നവർ ഉണ്ട്. നാളെ കേരളത്തിൽ എല്ലാ ഡോക്ടർമാരുടെയും സ്ഥിതി ഇതൊക്കെ തന്നെ .

 

സർക്കാർ നിശ്ചയിക്കുന്ന ഫീസ് നൽകാൻ മിക്ക ആശുപത്രികളും തയാർ ആണെന്നാണ് പറയുന്നത് . എന്നാൽ ഇടതു സർക്കാർ ആയിട്ടും അത്ര സപ്പോർട് പോരാ . ഇതെന്താണ് എന്നാലോചിക്കുമ്പോൾ –

 

UNA ഒരു സ്വതന്ത്ര സംഘടനാ ആണ് . ഇടതു പാർട്ടി സംഘടനാ അല്ല .

 

പണ്ട് ആളുകൾ പറഞ്ഞിരുന്നു – ഞങ്ങളുടെ മതത്തിന്റെ ഉള്ളിൽ മാത്രമേ രക്ഷ ഉള്ളു എന്ന് . അല്ലാതെ സ്വർഗത്തിൽ പോയി എന്ന് തെളിവ് വന്നാൽ മതം ആരായി ?

 

ശശാങ്കൻ ആകും . ദതാണ് .

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .