അപ്പം ദേ ഇവിടൊരാൾ പറയാണേ- മനുഷ്യൻ എണ്ണൂറു കോടി ഉണ്ടല്ലോ, കടുവ ആകെ ആയിരങ്ങളെ ഒള്ളൂ. കടുവയെ മാത്രം സംരക്ഷിച്ചാ മതീത്രെ. എന്തുട്ടിന ഇത്രയധികം ജനങ്ങൾ? ശല്യങ്ങൾ? ഫോർ വാട്ട്? ക്യോമ്? സംഭവം ശരിയാണേ. ആഗോള താപനം ഉണ്ട്. മുൻപ് അധികം ഉണ്ടായിട്ടില്ലാത്ത വിധത്തിൽ ജീവജാലങ്ങൾ ഒടുങ്ങുന്നു. ഇനിയും തലമുറകൾക്ക് ഇവിടെ ജീവിക്കണം. സത്യം ആൻഡ് നൂറു ശതമാനം പരമാർത്ഥം. പക്ഷേ ചിലർ അങ്ങ് കടത്തി പറയുന്നുണ്ട്. മാട്രിക്സിലെ ഒരു യന്ത്ര ബുദ്ധിജീവി പറയുന്നുണ്ട്: ‘ഹ്യൂമൻസ് ആർ […]
Category: വെർതെ – ഒരു രസം

കപടതയും ഇരട്ടത്താപ്പുമുള്ള ഞാൻ
ക്രിസ്മസ് കഴിഞ്ഞെങ്കിലും ക്രിസ്മസ് ആശംസകൾ, ബ്രോസ് ആൻഡ് ബ്രീസ്. ക്രിസ്മസ് ആഘോഷിച്ചു തകർത്തു. നാട്ടിൽ തൃശൂരോക്കെ പോയി. അടിപൊളി. നോക്കുമ്പോ നാട്ടുകാരൊക്കെ ഒരേ ക്രിസ്മസ് ആഘോഷം. ഞങ്ങടെ യേശുൻറ്റെ ക്രിസ്മസ് ഇവിടെ ഒരു സെക്കുലർ സംഭവം ആയത് പെരുത്ത് സന്തോഷം. പക്ഷേ ഒരു കാര്യമുണ്ട്. ഞാൻ ഒക്കെ ആത്യന്തികമായി വെറും കപടനാണ്, ഇരട്ടത്താപ്പിൻ്റെ ആശാനുമാണ് ഗുയ്സ്. ദൈവം ഉണ്ടോ എന്ന് എനിക്ക് അറിഞ്ഞൂടാ. എന്തെങ്കിലും ആത്യന്തിക അർത്ഥം മനുഷ്യജീവിതത്തിന് ഉണ്ട്- ഉണ്ടാവണം എന്ന ആശ കൊണ്ട് മാത്രം […]

അനന്ത, അനശ്വര, ആത്യന്തിക നന്മ- എനിക്ക് വേണ്ടായേ.
വേണ്ടാത്തോണ്ടാ, പ്ലീസ്.
വെറും പത്തുപതിനഞ്ച് ദിവസങ്ങൾക്ക് മുന്നേ ആണ് യുവ ഡോക്ടർ അയ്‌ദ റോസ്തമി ആശുപത്രീയിൽ നിന്ന് ഇറങ്ങിയത്. പിന്നീട് അവരെ കാണാതായി. കഴിഞ്ഞ ഒരു ദിവസം അവരുടെ വീട്ടുകാരോട് അയ്‌ദയുടെ ശവം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു കൊണ്ട് സർക്കാർ നോടീസ് വന്നു. ഒരു കണ്ണ് ചൂഴ്ന്നെടുത്ത്, മുഖം അടിച്ചു പൊളിച്ച്, കയ്യൊക്കെ ഒടിച്ച നിലയിലായിരുന്നു ശവം. ഇറാനിൽ ആണ് സംഭവം. പോലീസ് ആക്രമണങ്ങളിൽ പരുക്കേറ്റ ആളുകളെ വീട്ടിൽ പോയി ചികിൽസിച്ചു എന്നതാണ് അവർ ചെയ്ത കുറ്റം എന്നാണ് പറയപ്പെടുന്നത്. ഇങ്ങനത്തെ […]

പാപി ചെല്ലുന്നിടം പപ്പടക്കെട്ട്- തലച്ചോറിൻറ്റെ സർജറി:
മാളോരേ അഥവാ മാലോകരേ- ലൈഫിലെ ചില എപ്പിസോഡുകൾ അലമ്പ് സീരിയലിലെ ചിലവ എന്ന പോലെ നമ്മൾ മറക്കാൻ ആഗ്രഹിക്കും. അഥവാ ഓർക്കാൻ ആഗ്രഹിക്കുകയില്ല. എങ്കിലും പലതും ഓർക്കണ്ട എന്ന് വെച്ചാലും വെള്ളത്തിനടിയിൽ താഴ്ത്തിപ്പിടിച്ച ഫുട്ബോൾ പോലെ, നിലത്ത് വീണ മെസ്സിയെ പോലെ, ബും എന്ന് ചാടി പൊങ്ങി വരും. പഠിച്ച ചില പ്രയോഗങ്ങളും അങ്ങനാണ്. നട്ടെല്ലിന്റെ ഇടയിൽ കുത്തി സുഷുമ്ന നാഡിയുടെ പുറത്ത് എത്തുന്ന പോലെ. ഞാൻ കോഴിക്കോട് പ്ലാസ്റ്റിക് സർജറി റെസിഡൻസി ചെയ്യുമ്പോ, കൈക്ക് ഉളുക്ക് […]

നമ്മളെ നമ്മളാക്കുന്ന കണ്ണാടികൾ:
ആദ്യത്തെ ഫോട്ടോയിൽ ഉള്ള സ്ത്രീയെ കണ്ടിട്ട് ഭാഷ, പ്രദേശം, സമുദായം ഒക്കെ ഊഹിക്കാമോ എന്നൊരു പോസ്റ്റ് ഇട്ടിരുന്നു. ഒത്തിരി പേര് കമന്റ്റ് ചെയ്തു. പലരും ദ്രവീഡിയൻ എന്നൂഹിച്ചു. അത് ശരിയാണ്. രസകരമായ ഒരു കാര്യം, കുറെ പേർ, ‘ഉയർന്ന ജാതിയിലുള്ള സൗത്ത് ഇന്ത്യൻ’ എന്ന് പറഞ്ഞു എന്നതാണ്. അതിന് കാരണവും ഉണ്ടാവാം. കുറെ പേര് വളരെ കറക്ട് ആയി പറഞ്ഞു- സോഴ്സ് അറിഞ്ഞിട്ടാവാം. ടോണി ജോസഫിന്റെ ‘ഏർളി ഇന്ത്യൻസ്’ എന്ന പുസ്തകത്തിലെ ഒരു പടമാണ് ഇത്. ചെത്തീസ്ഗറിലെ […]