ഹോമിയോപ്പതി- ഇനി പഠനങ്ങൾ വേണം!!??

ഉണ്ട. മുപ്പത്തിരണ്ട് വയസ്സ് മാത്രം ഉള്ള ആ ചെറുപ്പക്കാരി സ്തനത്തിൽ ഉള്ള മുഴ പരിശോധിപ്പിക്കാനാണ് ആശുപത്രിയിൽ വന്നത്. അപ്പൊ എന്തൊക്കെ ചെയ്യണം? രോഗവിവരങ്ങൾ തിരക്കണം; ദേഹ പരിശോധന ചെയ്യണം. മാമോഗ്രാമോ അൾട്രാസൗണ്ടോ ചെയ്യണം. അതിൽ മുഴയുണ്ട്. BIRAADS 5 ആണത്രേ. അതായത് വളരെ അധികം പഠനങ്ങളുടെ വെളിച്ചത്തിൽ, ബ്രെസ്റ്റ് ഇമേജിങ് കണ്ടെത്തലുകൾ ഇങ്ങനെ ഒന്ന് മുതൽ ഗ്രേഡ് ചെയ്തിട്ടുണ്ട്. അഞ്ച് എന്ന് പറഞ്ഞാൽ കാൻസർ ആവാ നുള്ള സാദ്ധ്യത അധികമാണ്- ബയോപ്സി എടുക്കണം എന്നാണ്. ബയോപ്സി ഒരു […]

Read More

കേരളത്തിൽ നിന്ന് ആളോള് ഓടുന്നു-
പോനാൽ പോകട്ടും പോടാ?

ദേ നോക്ക് സുഹൃത്തുക്കളേ. ഏറ്റവും പുതിയ 2021 NFHS ഡാറ്റ അനുസരിച്ച് കേരളത്തിലെ കുട്ടികൾ ഉണ്ടാകാൻ സാദ്ധ്യത ഉള്ള ഒരു സ്ത്രീക്ക് 1.8 കുട്ടികളേ ഉണ്ടാകുന്നുള്ളൂ. 2.1 എങ്കിലും ഇല്ലേൽ ആളെണ്ണം ഇനി കുറയും എന്നർത്ഥം. (പോപ്പുലേഷൻ മൊമെന്റം കാരണം കുറയാൻ ഇനിയും വർഷങ്ങൾ എടുക്കും). പണ്ടത്തേക്കാൾ വളരെ കുറഞ്ഞ്, ഇന്ത്യ മൊത്തം നോക്കിയാൽ 2 ആയി. ആളെണ്ണം സ്ഥിരമായി തുടങ്ങി. മേപ്പടി മൊമെന്റം കാരണം 2040 ഒക്കെ ആകുമ്പോഴേ ശരിക്കും കുറയുള്ളു. അത് വരെ കൂടുക […]

Read More

ഇത് പകരുവോ ആവോ- പേടി ആയിട്ട് പാടില്ല

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അദ്‌ഭുതങ്ങളിൽ ഒന്നാണ് വിക്കിപീഡിയ. വെളിച്ചത്തിലേക്ക് ഒരു വാതിൽ. അത് പാകിസ്ഥാനിൽ നിരോധിച്ചിരിക്കുന്നു! അവിടത്തെ ആളോൾ- പ്രത്യേകിച്ച് ചെറുപ്പക്കാർ- നെഞ്ചത്തടിച്ച് കരയേണ്ടതാണ്. പക്ഷെ കുറെ പേരെങ്കിലും- “ഈ സായിപ്പന്മാരുടെ ഒരു ഡാഷ്!! അവന്റെ ഒടുക്കത്തെ ഒരു സാനം. നമ്മളെ ഭരിച്ച് കൊളമാക്കി ഈ പരുവത്തിലാക്കിയിട്ട് നമ്മടെ സംസ്കാരം നശിപ്പിക്കാൻ ഓരോ ഗൂഢാലോചനയും ആയി വന്നോളും! എടാ മണ്ടൻ കൊണാപ്പി, ഞങ്ങളെ ഇനിയും മണ്ടരാക്കല്ലടാ, ഊ….ളകളെ.” ഇങ്ങനെ പല്ലിളിച്ചോണ്ട് പരിഹസിക്കും. പല്ലു കടിച്ചോണ്ട് മുദ്രാവാക്യം […]

Read More

കണക്കും എന്തിനോ വേണ്ടി തിളച്ച പൈയും.

സംഭവം ഞാൻ 80സ് കിഡ്‌സ് ആണല്ലോ. ആദ്യത്തെ ആറേഴു വയസ്സ് ഒന്നിലും കൂട്ടേണ്ട. :-D.അപ്പൊ ഇങ്ങനെ തൃശൂർ മോഡൽ ബോയ്സ് സ്‌കൂളിൽ പോണു, പബ്ലിക് ലൈബ്രറി കരണ്ടു തിന്നുന്നു… ടീച്ചർമാർ എങ്ങനെ ഒക്കെ വിഷയം എടുത്താലും മ്മക്ക് അതൊരു വിഷയമല്ല-അ. അ. ആ- ഉണ്ടല്ലോ. അദമ്യമായ അറിയാനുള്ള ആക്രാന്തം. പുസ്തകങ്ങൾ ഉണ്ട്. ഒരു വിഷയം മാത്രം പക്ഷെ പ്രശ്നമാണ്. കണക്ക് എന്ന ഗണിതം. അത് പഠിക്കുമ്പോഴേ ഒരു പാട്ട് എൻ്റെ തലച്ചോറിന്റെ തളത്തിൽ മുഴങ്ങും: “എന്താണിത്, ഏതാണിത്ആരാണിവൻ, […]

Read More