വയറ്റിനകത്ത് കൊറേ എലികൾ ഓടുന്നു. ഒന്ന് രണ്ടു തവണ കക്കൂസിൽ ഇരുന്നു നോക്കിയതാണ്. അവ പോകുന്നില്ല. ആകെ ടെൻഷൻ. ഇന്നാണ് മെഡിക്കൽ കോളേജിലെ ആദ്യദിവസം- ഹോ. രാജേഷിനെയും കൂട്ടി ഡ്രൈവർ വന്നു. അവന്റ്റെ കാറിലാണ് പോക്ക്. എൻട്രൻസ് ക്ളാസിൽ വെച്ച് കിട്ടിയ കൊറേ ഗഡികളുണ്ട്. അതിലൊന്നാണ് ഇവൻ. അവൻ പര കൂൾ. ഒരു കുലുക്കവുമില്ല. “ഇന്നല്ലേഷ്ഠാ, മ്മ്ടെ- ആഹാ” അവന്റ്റെ കല്യാണരാത്രി ആണെന്ന് തോന്നും. എന്താ ഒരു സന്തോഷാക്രാന്തം. എനിക്കവന്റ്റെ മോന്തക്ക് ഒന്ന് കൊടുക്കാൻ തോന്നി. മുന്നിലത്തെ […]
Category: വെർതെ – ഒരു രസം

ഗോത്രക്കാരനാ, ഗോത്രക്കാരൻ. ഞാനും.
മ്മ്ടെ ചിന്തയെ കോഞ്ഞാട്ട ആക്കുന്ന ധാരാളം കൊനുഷ്ടുകളിൽ ഒരു മാതിരി നേതാവായ കൊണാണ്ടർ ആണ് കൂട്ടക്കൂറ് ബയാസ്. കുട്ടിക്കൂറ അല്ല. ഏത് ഗ്രൂപ്പാണോ നമ്മടെ- അതാണ് നമ്മടെ ഏതൊരു സംഭവത്തോടുമുള്ള മനോഭാവത്തിന്റ്റെ ഒരു നെടുന്തൂൺ. ഈ ഒരു കുട്ടിക്കൂറു ബയാസിന്റെ മൂലം അഥവാ ആധാരം അഥവാ തായ്വേര് അഥവാ അടിസ്ഥാനം എന്തവാ പിള്ളേരേ? മ്മ്ടെ നല്ല തങ്കപ്പെട്ട ഗോത്രമനസ്. മൂന്നാല് ലക്ഷം കൊല്ലമായി ഉടുത്ത കോണാൻ ആണല്ലോ ഈ ഗോത്ര-കൂട്ടക്കൂറ്. അത്ര പെട്ടന്ന് നനച്ചാലൊന്നും വൃത്തിയാവില്ല മക്കളേ- […]

ഒറ്റ എണ്ണത്തിനെ വിടരുത്!!
…………. ഹരിക്കാതെ വിടരുത്. “പെണ്ണുങ്ങൾ ആണുങ്ങളേക്കാൾ നല്ല ഡ്രൈവർമാർ!!” ഇതാണ് തലക്കെട്ട് പറയുന്നത്. ശരിയായിരിക്കും. ലോകം ആസകലമുള്ള പല പഠനങ്ങൾ നോക്കിയാൽ, മരണമോ ഗുരുതര പരിക്കുകളോ ഉണ്ടാവുന്ന അപകടങ്ങൾ ഉണ്ടാക്കാനുള്ള സാദ്ധ്യത സ്ത്രീ ഡ്രൈവർമാരിൽ കുറവാണെന്നാണ്. പക്ഷെ അവർ അനേക ചില്ലറ ചില്ലറ അപകടങ്ങൾ ആണുങ്ങളെക്കാളും ഉണ്ടാക്കുന്നുണ്ടത്രേ. എന്നാലും സ്ത്രീകൾ തന്നെ നല്ലത്! തല പൊളിഞ്ഞും കാൽ ഒടിഞ്ഞും കോഞ്ഞാട്ട ആകുന്നതിനേക്കാൾ നല്ലതാണല്ലോ പുറകോട്ടെടുക്കുമ്പോ ബമ്പർ ചെറുതായി മുട്ടുന്നത്. ഏത്? പക്ഷെ ഇവിടെ പ്രശ്നം അതല്ല. മ്മ്ടെ […]

ഓണറേറി മെമ്പർഷിപ് തുടങ്ങിയ ആദ്യമതം- ക്രിസ്ത്യാനിറ്റി:
ഒറിജിനൽ പെസഹാ എന്തായിരുന്നു? ജൂതന്മാരുടെ ഗോത്ര മിത്തുകൾ അനുസരിച്ച് അവരുടെ ഗോത്രദൈവം ആയിരുന്നു യഹോവ. ഈജിപ്തിൽ അടിമകൾ ആയിരുന്നത്രേ ജൂതന്മാർ ഒരു കാലത്ത്. മോശ എന്ന ജൂതനേതാവ് ഇവരെ മോചിപ്പിക്കുന്നതിനായി ഫറവോയ്ക്കെതിരെ സമരം ചെയ്തു. പകർച്ചവ്യാധി, ക്ഷുദ്രജീവികൾ, വെട്ടുകിളികൾ, വിളനാശം മുതലായ കുറെ മാരണങ്ങൾ യഹോവ ഈജിപ്തുകാർക്കെതിരെ അയച്ചു. പുള്ളി ജൂതദൈവം ആണല്ലോ. അവസാനം അങ്ങേര് ഒരു ദൂതനെ വിട്ട് ഈജിപ്തുകാരുടെ മൂത്ത പുത്രന്മാരെ മൊത്തം വധിച്ചു കളഞ്ഞു!!! ഈ സംഭവം ആണ് ജൂതന്മാർ പെസഹാ ആയി […]

ചെക്കൻറ്റെ വരവ്.
ചെക്കന്റ്റെ വരവിന് എന്താണ് ഇത്ര പ്രാധാന്യം? ദി ചെക്കൻ ഈസ് ദി തന്ത ഓഫ് ദി ഗഡി!!- “The damn child is the father of the man!!”. ഞാൻ എന്ന ചെക്കൻ, ഒരു പിറന്നു വീണ വാവ ആയാണ് ജീവിതം തുടങ്ങിയത്! എന്താല്ലേ. എനിക്ക് ഒരു ഓർമയുമില്ല. ആരൊക്കെയോ പറഞ്ഞ അറിവുകളാണ്. അതായത്, ഞാൻ എന്ന കുഞ്ഞിനെ ബ്ലും എന്ന് അമ്മ പെറ്റിട്ടപ്പോൾ, ഞാൻ ഒരു കുഞ്ഞു കുഞ്ഞാണെന്ന് എനിക്ക് ഒരു ബോധവുമില്ലെന്ന്. നാലോ […]