
അന്നാമ്മ ചേടത്തി വെറും അന്നാമ്മയും , പത്രോസ് ചേട്ടൻ വെറും പത്രോസും ആയ ഒരു കാലം ഉണ്ടായിരുന്നു . അവരടെ കല്യാണത്തിന് മുൻപ്. പത്രോസ് ചേട്ടൻ നാട്ടിലെ മിക്ക ചെറുപ്പക്കാരും ചെയ്യുന്ന പോലെ കുറെ കള്ളൂ കുടിച്ചു , കുറെ ചീട്ടു കളിച്ചു . അല്ല . മിക്കവരെയും തോപ്പിക്കുന്ന പെർഫോമൻസ് ആയിരുന്നു പുള്ളിയുടെ . താപ്പ് കിട്ടിയാൽ വീട്ടീന്ന് കാശ് കട്ട് വല്ല പെണ്ണുങ്ങക്കും കൊണ്ട് കൊടുക്കും – ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ . […]