“ഞാൻ ഇങ്ങനെ ആയില്ലെങ്കിലേ അദ്ഭുതമുള്ളു സാറേ”. സർക്കാരിൽ ജോലി ചെയ്യുമ്പോ ജെയിലിൽ നിന്ന് പരിശോധനക്ക് കൊണ്ട് വന്ന, സ്ഥിരം ഗുരുതര കുറ്റങ്ങൾ ചെയ്യുന്ന ജെയിംസ് (പേരൊക്കെ ഗുണ്ടാണ് എന്ന് ഓർത്തോ) പറഞ്ഞതാണ് ഇത്. വളരെ ചെറുപ്രായത്തിൽ അച്ഛൻ മരിച്ചു. രണ്ടാനച്ഛൻ ഉപദ്രവിച്ച് മൃതപ്രായനാക്കി. പിന്നീട് ഒരു അനാഥാലയത്തിൽ വളർന്നു. അവിടെ നിന്നും പോയി എത്തിപ്പെട്ടത് ഒരു കൊട്ടേഷൻ ഗാങ്ങിൽ ആണ്. എന്റെ ചെറുപ്പത്തിലേ ഉള്ള ഒരു സഹപാഠിയായിരുന്നു രാമു. നല്ല ഒരു കുടുംബത്തിൽ നല്ല സ്നേഹം കിട്ടി […]

Why am I like this?
A lot of people ask me, “Don’t you have anything better to do? Why do you keep writing stuff like this? Why don’t you show deference to religion, God, tradition, and authority?” Then there are the hardcore haters who ask, “Why are you wasting your time scribbling all this subversive nonsense?” In our part of […]

ഒരു കളി തരുമോ, ഡിയർ ട്വൻറി ട്വന്റി ഫൈവ്?
രണ്ടായിരാമത്തെ നൂറ്റാണ്ട് കാണും എന്ന് കുട്ടിക്കാലത്ത് ഒരു വിചാരമേ ഉണ്ടായിരുന്നില്ല. അതിനു മുന്നേ വടിയാകും എന്നൊന്നും വിചാരിച്ചിട്ടല്ല- ചുമ്മാ വിചാരിച്ചില്ല: അത്രേയുള്ളു. ഇപ്പൊ ദേ രണ്ടായിരം കഴിഞ്ഞ് ഒരു ഫുൾ ക്വാർട്ടർ സെഞ്ചുറി ആയിരിക്കുന്നു! ഇത് കാണും എന്ന് ഒരു കാലത്തും, സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. എങ്കിലും ഇതൊക്കെ ഇങ്ങനെ അധികം വിചാരിക്കാതെ നടന്നു പോകും. ഇത്രേം കാലം ജീവിച്ച്, 2025 ആയപ്പോഴേക്ക് ജീവിതത്തിന്റെ പൊരുൾ എനിക്ക് മനസിലായി എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്നെനിക്ക് വിശ്വാസമില്ല- […]

നമ്മൾ അത്ര മോശം ഒന്നുമല്ല.
എല്ലാം കുളമാകുന്നെ എന്നതാണല്ലോ ഇന്നത്തെ ഒരു ട്രെൻഡ്. സോഷ്യൽ മീഡിയയുടെയും എല്ലാ മീഡിയയുടെയും പൊതുവെ ഒരു ലൈൻ അതാണ്. അതാണല്ലോ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. എന്നാൽ സത്യം എന്താണ്? എല്ലാം കുളം ഒന്നും ആകുന്നില്ല. ഇന്ത്യയുടെ എകണോമി സാമാന്യം ഭേദമായി വളർന്നു കൊണ്ട് തന്നെ ഇരിക്കുന്നു. (പടം രണ്ട്- സോഴ്സ്- വിക്കിപീഡിയ). അപ്പൊ ആളോഹരി വരുമാനമോ? അതും വളർന്നു കൊണ്ട് തന്നെ ഇരിക്കുന്നു. (പടം മൂന്ന്- ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്) ലിബറൽ മുതലാളിത്ത വ്യവസ്ഥ കാരണം […]

ഞങ്ങടെ ജെൻ- ഉഗ്രൻ ജെൻ. ഗെറ്റ് ഔട്ട്ഹൌസ്.
thanthavibe@jimmichan #evidencevenelthapp #njangadegenugrangen ഞങ്ങടെ ജെൻ- ഉഗ്രൻ ജെൻ. ഗെറ്റ് ഔട്ട്ഹൌസ്. ഓൾഡ് ജെൻ, നയൻറ്റീസ് വസന്തങ്ങൾ എന്നൊക്കെ ആണല്ലോ ഞാൻ അടക്കം ഉള്ള ചെറുപ്പക്കാരെപ്പറ്റി പറയുന്നത്. എന്നാ ഞാൻ ഒരു സത്യം ഖേദപൂർവ്വം നിങ്ങളെ അറിയിക്കട്ടെ- ആരും ബഹളം വെയ്ക്കരുത്. ഞാൻ ഉൾപ്പെടുന്ന ജെൻ ആണ് അടിപൊളി ജെൻ. എന്റ്റെ അപ്പൻ, അമ്മ ഒക്കെ അടങ്ങുന്ന ജെൻ ഭയങ്കര സ്വാർത്ഥ ജെൻ. എന്റ്റെ മക്കൾ അടങ്ങുന്ന ജെൻ ഭയങ്കര, ഭയങ്കര സ്വാർത്ഥ ജെൻ. വ്യക്തമാക്കാം. എനിക്ക് […]