
പതിനാലു വയസ്സ് . നല്ല വയസ്സല്ലേ ? താഴെ ഒരു നൂറു മീറ്റർ നടന്നാൽ ഒരു ചതുപ്പുണ്ട് . അതാണ് ഇപ്പളത്തെ ശക്തൻ തമ്പുരാൻ സ്റ്റാൻഡ് . എന്താല്ലേ . ഒരു കുഞ്ഞു വാടക വീട്ടിൽ ഞാൻ . ഈ വീടിന്റെ ഏറ്റവും അടിപൊളി കാര്യം , പുറകിൽ, ഒരു തുരുമ്പിച്ച ഗേറ്റ് തുറന്നാൽ , ഒരു അൻപത് സെന്റ്റ് പറമ്പ് ഉണ്ടെന്നുള്ളതാണ് . എന്തുട്ട് പറമ്പാഷ്ടോ . ഒരു പ്രപഞ്ചം മൊത്തം ആ പറമ്പിൽ . […]