അപ്പനും മുള്ളലും പിന്നെ ഞാനും :

അങ്കമാലി ഡയറീസ് , എസ്രാ , സഖാവ് , മുതലായ ചില പടങ്ങൾക്ക് പെണ്ണുമ്പിള്ളയും എളേ മോളും വരില്ല . അവർക്ക് സമയം കളയാൻ വയ്യെന്ന് . ഞാനും മൂത്ത മോളും കൂടിയാണ് ഇതിനൊക്കെ പോവാറ് . ഒരു ദിവസം ഇത് പോലെ പോയി ഇന്റർവെൽ ആയപ്പോൾ മുള്ളാനായി പുറത്തിറങ്ങി . പ്രമുഖ മാളിന്റെ ആണുങ്ങളുടെ മൂത്രപ്പുരയിൽ കയറി . നോക്കിയപ്പോൾ വരിവരിയായി ഭിത്തിയിൽ സെറാമിക് കോപ്പകൾ പോലെയുള്ള വിസർജ്ജന തളികകൾ . നല്ല അടുത്തടുത്താണ്‌ . […]

Read More

ഒരു ഫ്ലൈയിംഗ് കിസ് എങ്കിലും

എന്റെ ചെറുപ്പത്തില്‍ ഭയങ്കര പ്രശ്നമായിരുന്നു – ആണ്‍കുട്ടികളും പെണ്‍കുട്ടികളും മിണ്ടാന്‍ പാടില്ല! അതായത് – വല്ലപ്പോഴും കല്ല്യാണങ്ങള്‍ക്കും മറ്റും കാണുമ്പോള്‍, വീട്ടുകാര്‍ തമ്മില്‍ പരിചയം ഉണ്ടെങ്കില്‍ ഒന്നു രണ്ടു വാക്കൊക്കെ മിണ്ടാം. അത്ര തന്നെ. തൃശ്ശൂര്‍ മോഡല്‍ “ബോയ്സ്” സ്കൂള്‍ – അതിലാണു പഠിച്ചത്. ലൂസായ നിക്കറും സദാ വലിച്ച് കേറ്റി, വെള്ള ഷര്‍ട്ടിന്റെ പോക്കറ്റ് ഭാഗത്ത് നീലമഷിയും അങ്ങിങ്ങായി ചെളിയും കുനിഞ്ഞ് മൂക്ക് തുടക്കുന തോള്‍ഭാഗത്ത് മൂക്കളയുമായി കിക്കി കക്ക എന്നിളിച്ചോണ്ട് നടക്കുന്ന കുറേ അലവലാതികള്‍. […]

Read More