സാറേ നീ വീശരുതിപ്പോൾ
കാറേൽ നീ ഓട്ടരുതപ്പോൾ
ആരാന്റെ മോനും മോളും
റോഡിന്റെ മേലെ നിൽപ്പൂ
കാറ്റിന്റെ ഗതിയാലാടും
മാങ്ങായുടെ കുലകൾ പോലെ
റോഡിന്റെ വീതിയളന്ന്
ആടീട്ട് പോവുക നീയ്
എങ്ങാനും ഗതികേടിന്ന്
പോലീസ്‌ങ്ങൂതിച്ചെന്നാൽ
പാന്റിന്റെ ഉള്ളിലിരിക്കും
കടുംചോപ്പിൻ അണ്ടർവേറും
ഇട്ടോണ്ട് ചെറിയൊരു സെല്ലിൽ മൂവന്തി മയങ്ങും നേരം
കൊതുകിന്റെ സുന്ദര കടിയും
ഏമാന്റെ ചാമ്പും കിട്ടും(ജിമ്മിച്ചൻ)