കുരിശിൻ ഭാരം ഭൂമിക്കും സീസറിന്റെ തല്ല് ഞമ്മക്കും :

അതായത് – ഈ കുരിശ് ഒരു കുരിശായല്ലോ . കുരിശ് എന്തായിരുന്നു എന്ന് ഒരു ചരിത്ര പഠനം മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ . എന്ത് കൊണ്ട് ഇപ്പൊ –

 

ചുമ്മാ – അത്രേയുള്ളു . ഒരു മാതിരി കുരിശു ചോദ്യങ്ങളും കൊണ്ട് വരരുത് കുരിശുക്കളെ .

.

 

എന്തൊക്കെ പറഞ്ഞാലും കുരിശ് ഒരു സിംബൽ ആണ് . അടിച്ചു തകർക്കപ്പെട്ടവന് സമയത്തിന്റെ തികവിൽ ഉയർത്തെഴുന്നേൽക്കാം എന്ന പ്രതീക്ഷയുടെ അടയാളം . ഇപ്പോഴത്തെ രാഷ്ട്രീയ സംഭവങ്ങളിൽ നിന്നും ലേശം വിട്ട് നമുക്ക് കുരിശിനെ പറ്റി ധ്യാനിക്കാം .

 

കുരിശ് കണ്ടു പിടിച്ചത് പേർഷ്യ ക്കാരാണ് . കണ്ടു പിടിച്ചു എന്ന് തന്നെ പറയേണ്ടി വരും . യുദ്ധങ്ങളിൽ പിടിക്കുന്ന തടവുകാരെ, സാമൂഹികമായി താഴ്ന്നവരിൽ  അനുസരണക്കേടു കാട്ടുന്നവരെരാജാവിനെതിരെ തിരിയുന്നവരെ , പലതരം കുറ്റവാളികളെ എന്ന് വേണ്ട കുട്ടിയുടെ വിശപ്പ് മാറ്റാൻ ഒരു തരി ഭക്ഷണം മോഷ്ടിച്ച അമ്മമാരെ വരെ കൊന്നു തള്ളിയിരുന്നു കാലങ്ങളായിരുന്നു കഴിഞ്ഞു പോയവയിൽ മിക്കതും . ശിക്ഷയുടെ ഭാഗമായി കൊല്ലുകയാണെകിൽ കൊടിയ പീഡനംദിവസങ്ങൾ നീണ്ടു നിൽക്കുന്നവഉറപ്പാണ് . ഇരുപതാം നൂറ്റാണ്ടോടെയാണ് ചെറിയ മാറ്റങ്ങൾ കണ്ടു തുടങ്ങിയത് . പതിനാറാം നൂറ്റാണ്ടിൽ ഒരു പെറ്റിക്കോട്ട് മോഷ്ടിച്ച കുറ്റത്തിന്  ഇംഗ്ലണ്ടിൽ ഏഴു വയസ്സുള്ള ഒരു കുട്ടിയെ തൂക്കി കൊന്നതായി രേഖകൾ കാണിക്കുന്നു . പ്രായം കണക്കിലെടുത്തു പീഡിപ്പിച്ചില്ല എന്ന് പ്രത്യേകം പറയുന്നുണ്ട്. എന്തൊരു ദയാ വായ്പുള്ള കാലം !.

 

അതുകൊണ്ടു തന്നെ പീഡനം , കഠിന വേദനിപ്പിക്കൽ , വളരെ പതുക്കെയുള്ള മരണം എന്നിവയിൽ പി എച് ഡി എടുത്ത ശിക്ഷകർ അന്ന് സാധാരണ ആയിരുന്നു . അങ്ങനെയുള്ള ഏതോ ഒരു പരട്ട പേർഷ്യക്കാരനാണ് കുരിശ് കണ്ടു പിടിച്ചത് . അതിനവന് അവരുടെ രാജാവിന്റെ പക്കൽ നിന്നും പുട്ടും വടിവാളും കിട്ടിയിട്ടും ഉണ്ടാകണം . അലക്സാൻഡർ എന്ന യുദ്ധക്കൊതിയൻ അലവലാതി പേർഷ്യ പിടിച്ചടക്കി കുരിശും കൊണ്ട് ഗ്രീസിലേക്കു വന്നു . യൂറോപ്പിന്റെയും ഏഷ്യയുടെയും ചെറിയ കുറെ ഭാഗങ്ങൾ പിടിച്ചടക്കാൻ പതിനായിരങ്ങളെ കൊന്ന കാലമാടൻ വിചാരിച്ചത് ലോകം മുഴുവൻ പിടിച്ചടക്കി എന്നാണു . സ്വന്തം മരണത്തോടെ തന്നെ ഗ്രീക്ക് സാമ്രാജ്യവും പതിയെ നിലം പൊത്തിത്തുടങ്ങി .

 

ഏതാനും നൂറു കണക്കിന് മയിലുകൾ അപ്പുറത്തുള്ള കുറെ മലരന്മാർ ആണ് അപ്പോൾ റോമാ സാമ്രാജ്യവും കൊണ്ട് വരുന്നത് . ഗ്രീസിനെ പിടിച്ചടക്കിയ അവർ കുരിശിനെ നെഞ്ചോട് ചേർത്തു . സാമ്രാജ്യം നില നിർത്തണമല്ലോ .

 

സാമ്രാജ്യം നില നിർത്താനും വികസിപ്പിക്കാനും എന്ത് വഴി?

പടയോട്ടം , കൂട്ടക്കൊല , കൂട്ട ബലാത്സംഗം . പീഡിപ്പിക്കൽ , ചാവും വരെ ചാട്ടക്കിട്ടടി . കാശിനായി പാവങ്ങളെ പിടിച്ചു പറി .

 

എന്നാൽ പോലും ഒരു സാമ്രാജ്യത്തിന്റെ തണലിൽ അല്ലെങ്കിലോജനങ്ങൾക്ക്അതിലും കഷ്ടപ്പാടാണ്തമ്മിലടി , കൂട്ടക്കൊല , സ്ഥിരം പിടിച്ചു പറി .

അതിലും ഭേദമാണ് സാമ്രാജ്യംപാക്സ് റൊമാനാറോമൻ സമാധാനം.

പറി.

മഹത്തായ റോമൻ സമാധാനത്തിന്റെ ഭാഗമായാണ് ജൂതന്മാരുടെ രാജ്യമായ ജൂദിയ റോം കീഴടക്കുന്നത് . റോമിന് ഒരു പ്രത്യേകതയുണ്ട് . അടക്കിഭരിക്കുന്ന ജനതകളുടെ ലോക്കൽ ദൈവങ്ങളെ അവർ കുറച്ചു വക വച്ച് കൊടുക്കും . ജൂതന്മാരുടെ ദൈവമാണ് യഹോവാ . അതി ബ്രഹുത്തായ ഒരു അമ്പലത്തിലാണ് യഹോവാ ഇരിക്കുന്നത് . അമ്പലം എന്ന് പറഞ്ഞാൽ ജൂതന്മാരുടെ ആരാധനാലയം മാത്രമല്ലഭരണ സിരാ കേന്ദ്രം കൂടിയാണ് . മഹാ പുരോഹിതനാണ് ഭരണം .

 

ജൂദിയ പിടിച്ചടക്കിയ റോമൻ ചക്രവർത്തി അഗസ്റ്റസ് സീസർ ഒരു പാവ സർക്കാരിനെ പ്രതിഷ്ഠിച്ചു . മഹാപുരോഹിതനും പുരോഹിത മേധാവികളും ഒക്കെ റോമൻ പാവകൾ തന്നെ . ഈശോയുടെ കാലത് പന്തിയോസ് പീലാത്തോസ് എന്ന അറിവഷളനും നെറിയില്ലാത്തവനും  കൊടിയ ക്രൂരനായ ഒരു റോമൻ ഗോവെർണറാണ് ശരിക്കും ജൂദിയ ഭരിക്കുന്നത് .

 

അതായത് സാധാരണക്കാരായ ജൂദന്മാർ ഒക്കെ റോമിനെതിരാണ് . പാവ പുരോഹിതർക്കും എതിരൊക്കെ തന്നെ . പക്ഷെ ഒന്നും ചെയ്യാനില്ല . അമ്പലത്തിൽ റോമൻ ചക്രവർത്തിയുടെ സിംബലുണ്ട്. ഇപ്പോൾ റോമിന്റെ അധികാര ചിഹ്നം കൂടിയാണ് അമ്പലം .

 

അപ്പോഴാണ് ഈശോ ആളുകളെയും കൂട്ടി ദൈവരാജ്യം ദൈവരാജ്യം എന്നൊക്കെ പറഞ്ഞു നടക്കുന്നത്പാവങ്ങൾക്ക് വേണ്ടിയും ആൾ എന്തൊക്കെയോ പറയുന്നുണ്ട് . കുറെ നാൾ നാട്ടിൻപുറത്തൊക്കെ കറങ്ങി നടന്നിട്ടാണ് ജെറുസലേമിലേക്ക് ആദ്യമായി വരുന്നത് . ആളുകൾ ഇളകി മറിഞ്ഞു . ഒരു പൊതു നേതാവാണ് ഈശോ .

 

അമ്പലത്തിൽ ഈശോ കയറി . ഓർക്കണം . ചെറിയ കപ്പേള പോലുള്ള അമ്പലം ഒന്നുമല്ല . കിലോമീറ്ററോളം ചുറ്റളവുള്ള സ്ഥലമാണ് . റോമാ ചക്രവർത്തിയുടെ ജൂദിയായിലെ ഇരിപ്പിടമാണ് . ഭിത്തിയിൽ റോമാ സാമ്രാജ്യ insignia അഥവാ അടയാളം ഉണ്ട്..

 

അവിടെ കയറിയാണ് ഈശോ ചാട്ട എടുക്കുന്നത് . അകത്തുള്ളവരെ ഒക്കെ അടിച്ചു ഓടിക്കുന്നു . എന്തൊക്കെ ആണ് അവിടെ നടന്നത് എന്നത് വ്യക്തമല്ല . എങ്കിലും ഒരാൾ ഈശോയോടു ചോദിക്കുന്നുണ്ട് :

സീസറിന്റെ അധീനതയിലാണ് അമ്പലം . സീസറിനു നമ്മൾ കപ്പം കൊടുക്കുന്നില്ലേ ?”

ഒരു നാണയം എടുത്തു കട്ടി ഈശോ ചോദിച്ചു : ഇതാരുടെ പടം ആണ് ?- ഉത്തരം– “സീസറിന്റെ

ഈശോ മുഷ്ടി ചുരുട്ടി പറഞ്ഞു -“സീസറിനുള്ളത് സീസറിനു കൊടുക്കുക

പിന്നെ ദേവാലയത്തിനെ ചൂണ്ടി പറഞ്ഞു -“ദൈവത്തിനുള്ളത് ദൈവത്തിനു തിരികെ കിട്ടണം .”

 

അന്നാണ് ഈശോയെ റോമൻ ഭടന്മാർ പിടിക്കുന്നത് . ചാട്ടവാറു കൊണ്ടുള്ള അടി ആണ് ആദ്യം . തൊലിയെല്ലാം തൂങ്ങും . അത് പോലാണ് അടി . പിന്നെ കുരിശിൻ ചുമന്ന് നടത്തിച്ചു സ്വയം കുഴി കുഴിപ്പിച്ചു ഉറപ്പിക്കും .

 

പിന്നെ കൈത്തണ്ടയിലും കാലിലും ആണി അടിച്ചാണ് ഉറപ്പിക്കുക . ഓരോ ശ്വാസം കഴിക്കുമ്പോഴും കൈയും  കാലും ആണിയിൽ ബലം കൊടുക്കണംഎന്നാലേ നെഞ്ചു പോങ്ങൂ . ഓരോ ശ്വാസവും വേദന ആണ് . കൊടിയ വേദന .

 

എന്നാൽ പതിനായിരങ്ങളാണ് കുരിശിൽ മരിച്ചിട്ടുള്ളത് . രാജ്യ ദ്രോഹത്തിനു ഇതായിരുന്നു റോമിൽ ശിക്ഷ .

 

എന്നാൽ ക്രിസ്തുവിന്റെ അനുയായികൾ റോമാ ഭരണം പിന്നീട് പിടിച്ചു . അപ്പോൾ പീഡനങ്ങൾ കുറഞ്ഞോ ? ഇല്ല .

 

പിന്നെ എപ്പോഴാണ് ചരിത്രത്തിൽ ക്രൂരത കുറഞ്ഞത് ?

 

ദാ ഇപ്പോൾഎന്ന് പറയേണ്ടി വരും . എന്നാൽ ഇപ്പോഴും ഉണ്ട് . പഴയ പോലെ സർവ വ്യാപിയല്ലെന്നു മാത്രം .

 

പാക്സ് മോഡർനമോഡേൺ സമാധാനം .

 

കുരിശ് ഒരു ഓർമപ്പെടുത്തലാണ് .

 

പഴയ ക്രൂരതകളുടെ . സമാധാനമില്ലായ്മയുടെ . പ്രശ്നം ഉണ്ടാക്കാതെ ഇരിക്കേണ്ടതിന്റെ .

 

അടിച്ചമർത്തപ്പെട്ടവന്റെ സ്വരം ആണ് .

 

അത് ഒരു ഉപായമല്ല . അധിനിവേശം നടത്താനുള്ള സാധനവും അല്ല .

 

യേശു ചാട്ട എടുത്താൽ അടി കൊള്ളും എന്ന് പഴയ ദേവാലയത്തിൽ ഉള്ള കച്ചവടക്കാർക്ക് മനസ്സിലായി . വെറുതെ എടുപ്പിക്കണ്ടായിരുന്നു . (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .