സാലഡ് നല്ലതാണ്. ഭക്ഷണത്തിന് മുന്നേ കുറെ എടുത്ത് കറു മുറാ കടിച്ചു പള്ള നിറച്ച് കുറെ വെള്ളോം കുടിച്ചു കഴിഞ്ഞാൽ നമ്മളെ ശരിക്കും തടിപ്പിക്കുന്ന സാനങ്ങൾ ഗളും ഗളും എന്നു തിന്നാൻ ഉള്ള ആക്രാന്തം കുറഞ്ഞു കിട്ടും.
എങ്കിലും മറ്റേ സാനം ഇല്ലാതെ ഒന്നും നടക്കൂല്ല ഗുയ്‌സ്. ആ സാനം ആണ് ഒരു ഹോമോ സാപിയന്റെ കൊണാണ്ടറി നിശ്ചയിക്കുന്നത് എന്ന് ഉപനിഷത്തുക്കളിലും ബൈബിളും ബാബിലോണിയൻ പുണ്യ പുസ്തകമായ ഗില്ഗമേഷ് ചെയ്തികളിലും ഉണ്ട്. ആ സാനമാണ് ആത്മ നി യന്തിരൻ.
അത് പോട്ടെ. പറഞ്ഞു കാട് കയറേണ്ട. കണ്ട ഏതോ കാട്ടിൽ നിന്നു കിട്ടിയ ചാമ്പിക്കോ ആണ് ഇന്ന് ഉള്ളത്. നല്ല നിറവും വലിപ്പവും കറുമുറാ യിസവും ഉണ്ട്. പക്ഷെ മധുരവും പുളിയും കുറവാണ്. ഒരു നിർവികാരത! അത് കൊണ്ട്, ഇങ്ങനെ ആരും തിന്നാതെ ഇരിക്കുകയാണ്.
നീളനെ അരിഞ്ഞു. അതിനു കാരണമുണ്ട്. കുനു കുനാ അരിഞ്ഞാൽ ഇത് എന്താണ് സാനം എന്നറിയാതെ, ഒരു ത്രിൽ ഇല്ലാതെ പോകും. പിന്നെ സവോള, കുരുമുളക്, ഉപ്പ്. ഒരു ടീസ്പൂണ് ആപ്പിൾ വിനാഗിരി ഒഴിച്ചു. നിർവികാരൻ ആയ കൊണ്ടാണെ. ഇല്ലേൽ അത് ഒഴിവാക്കിയേനെ. നാടൻ ഫ്രൂട്ട് ചാട്ട് സീസനിങ്ങും സ്വല്പം തട്ടി.
ആഹാ. കറുഞ്ചി സാനം. പൊളി സാനം. എല്ലാരും ചവയോട് ചവ!! ആട് ചവയ്ക്കുമോ ഇത് പോലെ??
ബേ…. ബേ……ബേ…. എന്നൊന്ന് കരയാൻ തോന്നുന്നു.
സ്റ്റോപ്. ആത്മ നി യന്തിരൻ.
ഓം ശാന്തി.
ഈശോ രക്ഷിക്കട്ടെ.(ജിമ്മി മാത്യു)