തേങ്ങാക്കുല

സൽമാൻ ഖാന്റത്രയും ഇല്ലെങ്കിലും
എനിക്കും കുറെ മസിലുകൾ ഉണ്ടായിരുന്നു

കമലാദാസിന്റത്രയും ഇല്ലെങ്കിലും
എനിക്കുമല്പം സങ്കല്പമുണ്ടായിരുന്നു

തൂവലിന്റത്രയും അല്ലെങ്കിലും
മനസ്സിന് ഭാരവും ഇല്ലായിരുന്നു

തേങ്ങാക്കുലയുടത്രയും ഇല്ലെങ്കിലും
ഇത്രയും വെയിറ്റിപ്പം വേണ്ടായിരുന്നു

വെയിറ്റ് ചോരാതെ കാത്തു പോരാൻ
മസിലിത്ര പിടിക്കേണ്ടതില്ലാരുന്നു

കിട്ടിയതെല്ലാം നന്നെങ്കിലും
പോയതിനും വില ഉണ്ടാരുന്നു

ജിമ്മിച്ചൻ മത്തിയാസ്