എന്റെ ചെറുപ്പത്തില്‍ ഭയങ്കര പ്രശ്നമായിരുന്നു – ആണ്‍കുട്ടികളും പെണ്‍കുട്ടികളും മിണ്ടാന്‍ പാടില്ല! അതായത് – വല്ലപ്പോഴും കല്ല്യാണങ്ങള്‍ക്കും മറ്റും കാണുമ്പോള്‍, വീട്ടുകാര്‍ തമ്മില്‍ പരിചയം ഉണ്ടെങ്കില്‍ ഒന്നു രണ്ടു വാക്കൊക്കെ മിണ്ടാം. അത്ര തന്നെ. തൃശ്ശൂര്‍ മോഡല്‍ “ബോയ്സ്” സ്കൂള്‍ – അതിലാണു പഠിച്ചത്. ലൂസായ നിക്കറും സദാ വലിച്ച് കേറ്റി, വെള്ള ഷര്‍ട്ടിന്റെ പോക്കറ്റ് ഭാഗത്ത് നീലമഷിയും അങ്ങിങ്ങായി ചെളിയും കുനിഞ്ഞ് മൂക്ക് തുടക്കുന തോള്‍ഭാഗത്ത് മൂക്കളയുമായി കിക്കി കക്ക എന്നിളിച്ചോണ്ട് നടക്കുന്ന കുറേ അലവലാതികള്‍. […]
Author: admin
ഷര്‍ട്ടൂരിയാലുള്ള ഗുണവും പടങ്ങള്‍ കയറ്റിയ സ്കാനുകളും
രാവിലെ ഫുള്‍സ്ലീവ് ഷര്‍ട്ടും പാന്റ്സും കയറ്റി , പാന്റ് ഇന്‍സര്‍ട്ട് ചെയ്യണം. ഷൂസും സോക്സും ഇടണം. കയ്യിന്റെ സ്ലീവ് എപ്പോഴും മുട്ടുവരെ കയറ്റി വക്കും. ഫുള്‍സ്ലീവായി ഇട്ടാല്‍ ഒരു രോഗിയില്‍ നിന്ന് മറ്റൊരു രോഗിയിലേക്ക് അണുക്കള്‍ പകരും. കഴിഞ്ഞ അഞ്ചാറു വര്‍ഷത്തെ ഒരു കണ്ടെത്തലാണു ഇത്. ബ്രിട്ടനിലൊക്കെ സ്ട്രിക്റ്റ് ആണു. അതുകൊണ്ട് തന്നെ വാച്ചിടാറില്ല. ഒരു ജീന്‍സും ടീഷര്‍ട്ടുമിട്ട് ആശുപത്രിയില്‍ പോകാവുന്നതേ ഉള്ളൂ. പക്ഷെ ഭാര്യ സമ്മതിക്കുകയില്ല. കണ്ടാല്‍ എന്റെയമ്മ വയലന്റ് ആവും. ഒരു ഡോക്ടര്‍ […]
ടൈഫോയ്ഡ് മേരിയും കീഴ്ശ്വാസ വെല്ലുവിളിയും
ഞാന്‍ എന്റെ ഒരു സുഹൃത്തിനെ കണ്ട് മടങ്ങുകയായിരുന്നു. സുഹൃത്തിന് കഴുത്തിലെ കശേരുക്കളില്‍ ക്ഷയരോഗ ബാധയുണ്ടായതഅയി അറിഞ്ഞാണു പോയത്. ഇപ്പോള്‍ വേദന മാറി ജോലിക്കും പോയിത്തുടങ്ങി. ഒരു മാസമായി മരുന്നു കഴിക്കുന്നുണ്ട്. ഇനിയും മാസങ്ങള്‍ കഴിക്കണം ചരിത്രത്തില്‍ അറിയപ്പെടുന്ന എത്രയോ ആളുകള്‍ ക്ഷയരോഗം വന്നു മരിച്ചു. ഒരു കാലത്ത് ഹൃദ്രോഗത്തേക്കാള്‍ സാധാരണയും മരണകാരിയുമായിരുന്നു ക്ഷയരോഗം. കമലാനെഹ്ര്൬ ക്ഷയം വന്നാണു മരിച്ചത്. പതിനഞ്ച് വയസ്സുള്ള ഇന്ദിരക്ക് ക്ഷയരോഗം ഉണ്ടായിരുന്നിരിക്കാന്‍ സാദ്ധ്യതയുണ്ടെന്നും, അപ്പോഴേക്കും അതിനെതിരായ ആന്റിബയോട്ടിക്കുകള്‍ കണ്ടുപിടിച്ചതിനാല്‍ രക്ഷപ്പെട്ടതാണെന്നും പ്രസിദ്ധചരിത്രകാരന്‍ […]
പിച്ചും അടിയും അടിയുടെ ശാസ്ത്രവും
ഈ ചൂരല്‍ ഒരു ചെടിയുടെ പേര്‍ ആണു. മുള പോലെയുള്ള, പുല്ലുവര്‍ഗ്ഗത്തില്‍ പെടുന്ന ഒരു ചെടിയാണത്രേ ചൂരല്‍. മുള കണ്ടിട്ടുണ്ടെങ്കിലു, ഈ ചൂരല്‍ എന്ന ചെടി ഞാന്‍ കണ്ടിട്ടില്ല. കണ്ടിട്ടുണ്ടായിരിക്കും, ശ്രദ്ധയില്‍ പെട്ടിട്ടില്ല. എന്നാല്‍ ചൂരല്‍ എന്ന ചെടിയുടെ വടിയായ ചൂരല്വടി – അതു ഞാന്‍ കണ്ടിട്ടും അനുഭവിച്ചിട്ടും ഉണ്ട്. ചൂരവടി അഥവാ വെറും ചൂരല്‍ എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തിന്റെ ശാസ്ത്രീയനാമം “ചൂരല്‍പഴഹ പേടിപ്പിക്ക’ എന്നാണെന്ന് പണ്ട് രണ്ടാംക്ലാസില്‍ എന്റെ കൂടെ പഠിച്ച തല്ലുകൊള്ളി വാസു […]
ആണായാൽ തല അഥവാ തലയുള്ള ആണ് : ( ഒരു മോഡേൺ നാടൻ പാട്ട് )
ആണായാൽ തല വേണം തല മേലെ പെട്ട വേണo പേട്ടയുടെ വശം ലേശം നരയും വേണം. അടുക്കളേൽ കയറണം ഭാര്യമാരെ കരുതണം വേണ്ടിവന്നാൽ രണ്ടു വറ്റു വച്ച് വിളമ്പാം. എളേതിനെ കുളിപ്പിക്കണം മൂത്തതിനെ പഠിപ്പിക്കണം പൂമാനിനി പെണ്ണുങ്ങളെ പേടിപ്പിക്കണ്ട ജോലി പറ്റിയാൽ ചെയ്യവേണo കാശ് കൊണ്ട് കൊടുക്കണം തേങ്ങാ ചിരകി വെക്കാൻ മറന്നിടേണ്ട. സ്ത്രീകളായാൽ സ്നേഹം വേണ൦ ചിലതെല്ലാം കൊടുക്കണം വല്ലപ്പോഴും രണ്ടു വീശാൻ സമ്മതിക്കണം. ജിമ്മിച്ചൻ മത്തിയാസ് .