
ഈ ജിപ്മെറിൽ സർജറി റെസിഡൻറ്റ് എന്ന് പറയുമ്പോ പുറത്ത് നിന്ന് നോക്കുമ്പോ മ്മള് രാജാവണ്. എന്നാ ശരിക്കും എന്തുട്ടാ? വെറും അടിമ. ന്നാലും അടിമകൾടെ ഇടയിലും നേതാക്കൾ ഇല്ലേ? പിത്തിക്കര ഇക്കി? ഛെ…ഇത്തിക്കര പക്കി ഒക്കെ പോലെ? അദാണ്. മൂന്നാം വർഷ റെസിഡൻറ്റ് എന്ന ഫൈനൽ ഇയർ ആകുമ്പോ ചെറിയ ഒരു ജൂനിയർ കൂട്ടത്തിന്റ്റെ നായകൻ ആവാം. അടിമകലോം കാ രാജ. യൂണിറ്റ് ചീഫ് എന്നെ വിളിക്കുന്നത് ‘ശുക്രാചാര്യ’ എന്നാണു. എന്താണോ എന്തോ. സീനിയർ സർജൻമാർ നമ്മളോടും […]