കെഴക്കൻ കൊരങ്ങേ, കെഴങ്ങൻ അല്ലാത്ത കൊരങ്ങേ……എന്തുട്ട് പോക്കഷ്ടോ. എങ്ങോട്ടാ ദ്?

മ്മള് ഇങ്ങനെ മൃഗശാലലോട്ടാ പോവുമ്പോ ദൂരന്നേ ഒരോളിബഹളം കേക്കാം. കൊരങ്ങന്മാര്ടെ കൂടിന്റെ പൊറത്ത് മനുഷ്യപ്പിള്ളേർ ബഹളം വെക്കുന്നതാണ്! കൂടെ മനുഷ്യ ചള്ളകൾ വലുതും ണ്ട്. എന്തുട്ടാ ഇത്ര പാസിനേഷൻ? മ്മ്‌ടെ പോലെന്നെ….! കണ്ടാലും, സൊബാവോം ഒക്കെ. സംശാ വേണ്ട. കസിൻസണെ. പത്തെഴുപത് മില്യൺ വര്ഷം മുൻപേ കുട്ടിത്തേവാങ്ക്, ലീമർ ജാതി പ്രൈമേറ്റുകൾ ഉണ്ടായി. ഒരു മില്യൺ ന്നാൽ പത്തുലക്ഷം. ഒരു ഇരുപത്തഞ്ച് മില്യൺ കൊല്ലം മുൻപേ നല്ല സൊയമ്പൻ കൊരങ്ങന്മാരായി. ഇപ്പൊ മ്മ്‌ടെ ഏറ്റവും അടുത്ത ബന്ധു […]

Read More

ആണുങ്ങളും പെണ്ണുങ്ങളും ഒന്നല്ല – സോറീട്ടോ.

നമ്മുടെ ഇടയിലുള്ള ഒരു സാധാരണ ധാരണയാണ് പെണ്ണുങ്ങളും ആണുങ്ങളും തമ്മിൽ ശാരീരിക വ്യത്യാസങ്ങൾ മാത്രമേയുള്ളു; മാനസിക, മസ്തിഷ്ക  വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല- ഉണ്ടെങ്കിൽ തന്നെ അത് സമൂഹം അടിച്ചേൽപ്പിക്കുന്നതാണ് എന്നൊക്കെ. അത് തെറ്റാണ് എന്നാണ് തോന്നുന്നത്, പിള്ളേച്ചാ. ആദ്യം തന്നെ പറയട്ടെ- ജീനുകളും ബയോളജിയും സമൂഹവും ഒക്കെ ചേർന്നാണ് മനസ്സ്, മസ്തിഷ്ക      പ്രത്യകതകൾ ഒക്കെ രൂപപ്പെടുന്നത്. പക്ഷെ എല്ലാം സമൂഹം അടിച്ചേൽപ്പിക്കുന്നതാണ് എന്നൊക്കെ പറഞ്ഞാ- സോറി സഹോ- അതങ്ങോട്ട് വിഴുങ്ങാൻ നിവർത്തിയില്ല. രണ്ടാമതായി പറയട്ടെ- മിക്ക ആണുങ്ങളും […]

Read More

ഈശോ എങ്ങനെ ഇത്രേം ലിബറൽ ആയി?

രണ്ടായിരം വര്ഷം മുൻപത്തെ ജൂദിയ ഒന്നാലോചിച്ചു നോക്ക് സുഹൃത്തുക്കളെ. കണ്ണിന് കണ്ണ്, പല്ലിനു പല്ല് എന്ന് പറഞ്ഞ അസൂയാലുവായ, ഏകാധിപതിയായ യഹോവ ആണ് ജൂതന്മാറുടെ ദൈവം. കല്ലെറിഞ്ഞു കൊല്ലൽ ഒക്കെ ചില കുറ്റങ്ങൾക്ക് സാദാ സംഭവമാണ്. ലിബറലിന്റെ ഓപ്പോസിറ്റ് എന്തുവാ മക്കളേ? ഇല്ലിബറൽ. ഗോത്രീയം. കട്ട ലോക്കൽ ദൈവങ്ങൾ. പാരമ്പര്യം, മണ്ണ്, ഉടവാൾ, ക്ഷേത്രം- ഇവയിൽ നിന്ന് പ്രവഹിക്കുന്ന അധികാരം. ജൂതരാജ്യത്തെ ആക്രമിച്ചു കീഴടക്കി ഭരിക്കുന്നതോ- റോമൻ സാമ്രാജ്യം! ദൂരെയുള്ള സാമ്രാജ്യം ലോക്കൽ ഗവർണർമാരെ ഉപയോഗിച്ച് ഭരിക്കുന്നു. […]

Read More

ജീനിന്റെ ശാപവും നാൻസിയുടെ വിധിയും പിന്നെ പ്രതീക്ഷയും.

രാജേഷിന് നാല്പത്തിരണ്ടു വയസായപ്പോഴാണ് ആദ്യമായി പുള്ളി കുടിച്ചു കൊണ്ടിരുന്ന ചായ കുടഞ്ഞെറിയുന്നത്. ഭാര്യയും മക്കളൂം അന്തം വിട്ടു. “എന്താ അച്ഛാ ഈ കാണിക്കുന്നേ?” മോൾ സ്മിത ദേഷ്യപ്പെട്ടു. ഇളയ മിനി രണ്ടു വയസ്സിന്റെ നിഷ്കളങ്കതയിൽ ഒന്നും മനസിലാവാതെ നിന്നു. പിന്നെ ഇത് പല തവണയായി. കയ്യും കാലും ഇടയ്ക്കിടെ അറിയാതെ ഇങ്ങനെ അനങ്ങും. ആശാരിപ്പണി ചെയ്യാൻ വയ്യാതെയായി. പിന്നെ ദേഷ്യം, മറവി- എല്ലാം ഓരോന്നായി. പിന്നെ കിടപ്പായി. അവസാനം ഒരു ബോധവുമില്ല. അഞ്ചാറ് വർഷങ്ങൾക്കുള്ളിൽ ആൾ മരിച്ചു. […]

Read More

കോഴികളുടെ സാമ്രാജ്യത്ത ചരിത്രം:

“കോഴിക്കാലില്ലാതൊരുനാൾ മനുഷ്യർ–ക്കേർപ്പെട്ട ദുഃഖം പറയാവതല്ല.ഇപ്പോളതിൻമാതിരിയൊന്നുമില്ല,കെ എഫ് സി ഇല്ലാത്തൊരു ടൗണുമില്ല.” മിക്ക രാജ്യങ്ങളുടെ കൊടികളെക്കാളും ഫാമൂസ് ആണ് മക്കളേ, കെ എഫ് സി ലോഗോ. കോഴിയില്ലാതെ ഒരു നേരമന്നം തൊണ്ടയിൽ നിന്നറിങ്ങാത്ത സാധനങ്ങളാണ് ഹോമോ സാപ്പിയൻസ് എന്ന ഇരുകാലി മൃഗങ്ങളിൽ മിക്കവരും. എന്റ്റെ ഒക്കെ ചെറുപ്പത്തിൽ ആഴ്ചയിൽ ഒരിക്കൽ കായ ഒക്കെ ഇട്ട് നേർപ്പിച്ച പോത്ത് ആരുന്നു ആകെ കിട്ടുന്ന ഇറച്ചിക്കറി. വല്ല ക്രിസ്മസിനും ഈസ്റ്ററിനും ഒക്കെയേ കോഴി കിട്ടു. ഇപ്പൊ: “എവിടെ തിരിഞ്ഞൊന്നു നോക്കിയാലുംഅവിടെല്ലാം റോസ്റ്റ് […]

Read More