ഓസ്‌ട്രേലിയക്കടുത്തുള്ള ടാസ്മാനിയ എന്ന ദ്വീപിലേക്ക് വെള്ളക്കാർ വരുന്നത് 1800 കളോടെ ആണ് . അന്നവിടെ ആറായിരത്തോളം ടാസ്മാനിയക്കാർ ഉണ്ട് . ഏകദേശം മുപ്പതിനായിരം വര്ഷം ആയി അവർ അവിടെ പല ഗോത്രങ്ങളും ആയി ജീവിക്കുക ആയിരുന്നു . അന്ന് ഓസ്‌ട്രേലിയയിലെ ആദിമ വർഗക്കാരെ ഒക്കെ നിരപ്പാക്കി കുറച്ചു കുറ്റ ബോധം ഒക്കെ തോന്നിയിരുന്ന കാലമാണ് – വെള്ളക്കാർക്ക് . അത് കൊണ്ട് തന്നെ ടാസ്മാനിയക്കാർ മനുഷ്യനാണെന്നും സായിപ്പിനുള്ള അതെ നിയമ പരിരക്ഷ ഉണ്ടെന്നും കടലാസിൽ ഉണ്ടായിരുന്നു […]
Category: Journals
ഒരു ഉപദേശപ്പാട്ട്:
സാറേ നീ വീശരുതിപ്പോൾ കാറേൽ നീ ഓട്ടരുതപ്പോൾ ആരാന്റെ മോനും മോളും റോഡിന്റെ മേലെ നിൽപ്പൂ കാറ്റിന്റെ ഗതിയാലാടും മാങ്ങായുടെ കുലകൾ പോലെ റോഡിന്റെ വീതിയളന്ന് ആടീട്ട് പോവുക നീയ് എങ്ങാനും ഗതികേടിന്ന് പോലീസ്‌ങ്ങൂതിച്ചെന്നാൽ പാന്റിന്റെ ഉള്ളിലിരിക്കും കടുംചോപ്പിൻ അണ്ടർവേറും ഇട്ടോണ്ട് ചെറിയൊരു സെല്ലിൽ മൂവന്തി മയങ്ങും നേരം കൊതുകിന്റെ സുന്ദര കടിയും ഏമാന്റെ ചാമ്പും കിട്ടും(ജിമ്മിച്ചൻ)
വാലൻന്റൈൻ കാലവും വെറുപ്പിക്കൽ ഹോർമോണും :
മന പൂർവമാണ് വാലൻന്റൈൻ പ്രണയ ദിനത്തിൽ ഒരു പോസ്റ്റും ഇടാഞ്ഞത് . മുന്തിരിങ്ങാ പുളിക്കും ! ‘ഒരു കുരു …സോറി, കുറു വടി കിട്ടിയിരുന്നെങ്കിൽ ….വഴിയിലും കഫേസ് കോഫി ഡേയ്സിലും ഒക്കെ ഇരുന്നു സൊള്ളുന്ന വാരസ്യാരുകളെയും , നായരാച്ചികളെയും , നസ്രാണിച്ചികളെയും , സകലമാന ഇച്ചികളെയും – “വീട്ടി പ്പോടി ….എന്ന് ഓടിക്കാമായിരുന്നു . സകലമാന ചുള്ളന്മാരെയും ഓരോ കുഞ്ഞടി കൊടുത്തു ഓടിക്കാമായിരുന്നു . അങ്ങനെ സംസ്കാരം സംരക്ഷിക്കാമായിരുന്നു . […]
A prick through the jeans.
I was somewhere. Deep inside Indian territory, travelling. We were a few newly minted doctors. Middle class in India means you are among the top five in the country in purchasing power. You basically know that a world exists outside. External to your tightening circle of misery. The deep India that I refer, is part […]
നസ്രാപ്പികൾ ഫോർ സെൻട്രൽ ബജറ്റ് – ജയ്, സ്തോത്രം ആൻഡ് ഹാലേലൂയ :
ഈ ബജറ്റ് സമയത്ത് പൊട്ടനാണെന്നു സ്വയം തോന്നുന്നത് എനിക്ക് മാത്രം ആണാവോ ? എന്തുട്ട് പൂട്ടാ , ഈ ബജറ്റിൽ നോക്കണ്ടേ ? എനിക്കൊന്നും അറിയില്ല . പണ്ടാരം അടങ്ങാൻ – പണ്ഡിതർ ചാനൽ ചർച്ചകളിൽ കുണ്ടി ഉറപ്പിച്ചിരുന്നു ഗുണ്ടുകൾ കാച്ചിയും , എതിരാളികളുടെ ഗുണ്ടുകൾ കണ്ടിച്ചും ചണ്ടുല മണ്ടൂകങ്ങളായി മണ്ടുന്നത് കാണുമ്പോൾ ഞാൻ വെറും ഒരു മണ്ടൻ ആണെന്നുള്ള തോന്നൽ എന്റെ അന്തരാളങ്ങളിൽ വേര് ഊന്നുകയാണ് സുഹൃത്തുക്കളെ , ഊന്നുകയാണ് . സഹ മണ്ടന്മാരേ , […]