രാജേഷിന് നാല്പത്തിരണ്ടു വയസായപ്പോഴാണ് ആദ്യമായി പുള്ളി കുടിച്ചു കൊണ്ടിരുന്ന ചായ കുടഞ്ഞെറിയുന്നത്. ഭാര്യയും മക്കളൂം അന്തം വിട്ടു. “എന്താ അച്ഛാ ഈ കാണിക്കുന്നേ?” മോൾ സ്മിത ദേഷ്യപ്പെട്ടു. ഇളയ മിനി രണ്ടു വയസ്സിന്റെ നിഷ്കളങ്കതയിൽ ഒന്നും മനസിലാവാതെ നിന്നു. പിന്നെ ഇത് പല തവണയായി. കയ്യും കാലും ഇടയ്ക്കിടെ അറിയാതെ ഇങ്ങനെ അനങ്ങും. ആശാരിപ്പണി ചെയ്യാൻ വയ്യാതെയായി. പിന്നെ ദേഷ്യം, മറവി- എല്ലാം ഓരോന്നായി. പിന്നെ കിടപ്പായി. അവസാനം ഒരു ബോധവുമില്ല. അഞ്ചാറ് വർഷങ്ങൾക്കുള്ളിൽ ആൾ മരിച്ചു. […]
Category: വെർതെ – ഒരു രസം

കോഴികളുടെ സാമ്രാജ്യത്ത ചരിത്രം:
“കോഴിക്കാലില്ലാതൊരുനാൾ മനുഷ്യർ–ക്കേർപ്പെട്ട ദുഃഖം പറയാവതല്ല.ഇപ്പോളതിൻമാതിരിയൊന്നുമില്ല,കെ എഫ് സി ഇല്ലാത്തൊരു ടൗണുമില്ല.” മിക്ക രാജ്യങ്ങളുടെ കൊടികളെക്കാളും ഫാമൂസ് ആണ് മക്കളേ, കെ എഫ് സി ലോഗോ. കോഴിയില്ലാതെ ഒരു നേരമന്നം തൊണ്ടയിൽ നിന്നറിങ്ങാത്ത സാധനങ്ങളാണ് ഹോമോ സാപ്പിയൻസ് എന്ന ഇരുകാലി മൃഗങ്ങളിൽ മിക്കവരും. എന്റ്റെ ഒക്കെ ചെറുപ്പത്തിൽ ആഴ്ചയിൽ ഒരിക്കൽ കായ ഒക്കെ ഇട്ട് നേർപ്പിച്ച പോത്ത് ആരുന്നു ആകെ കിട്ടുന്ന ഇറച്ചിക്കറി. വല്ല ക്രിസ്മസിനും ഈസ്റ്ററിനും ഒക്കെയേ കോഴി കിട്ടു. ഇപ്പൊ: “എവിടെ തിരിഞ്ഞൊന്നു നോക്കിയാലുംഅവിടെല്ലാം റോസ്റ്റ് […]

ട്രമ്പിന്റ്റെ താരിഫും മാറുന്ന ലോകവും:
നമ്മൾ വിചാരിക്കുന്നത് ട്രമ്പ് ഒരു #ട്ടൻ ആയത് കൊണ്ട് പുള്ളി പോയാൽ ചിലപ്പോ എല്ലാം പഴയ പോലെ ആവും എന്നാണ്. എനിക്ക് തോന്നുന്നില്ല. ലോകത്തും അമേരിക്കയിലും ചൈനയിലും ഇന്ത്യയിലും ഒക്കെ നടക്കുന്ന വലിയ മാറ്റങ്ങളുടെ ഒരു പ്രതിഫലനം മാത്രമാണ് ട്രമ്പ് ഫിനോമിനോൺ. തണുത്തുറഞ്ഞ ശീതയുദ്ധത്തിൽ അമേരിക്കയും യൂറോപ്പും ഒക്കെ അടങ്ങുന്ന ‘പാശ്ചാത്യ’ (ആസ്‌ട്രേലിയ, ജപ്പാൻ, സൗത്ത് കൊറിയ, എന്തിന്, ചൈന പോലും ഇക്കാര്യത്തിൽ ഒപ്പം നിന്നു) ശക്തികൾ ജയിച്ച്, ലോകം അമേരിക്കാ കേന്ദ്രീകൃതം ആയി. അമേരിക്ക ആണ് […]

ഞാൻ ജെട്ടി മോഷ്ടിക്കുന്ന അന്യഗ്രഹ ജീവികളെ തോൽപ്പിച്ചതെങ്ങനെ?
എന്തുട്ടാ ഗെഡിയെ- മാനുഷമ്മാർക്ക് ഗോണോള്ള വല്ല പോസ്റ്റും ഇട്ടൂടെഷ്ടോ? എപ്പോ നോക്കിയാലും ശാസ്ത്രം ഫിലാസാഫി, ചരിത്രം- അവന്റെ ഗോണോത്തിലെ ഫിലാസാഫി! കേട്ടു മടുത്തു സുഹൃത്തുക്കളെ! അത് കൊണ്ട് നൂറു ശതമാനം പരോപകാരപോസ്റ്റ് ആണിത്. സേവ് ചെയ്തു വെച്ചോ. മാസ്കിമം ഷെയർ ചെയ്താലും കുഴപ്പമില്ല. സംഭവം എന്താണെന്നു വെച്ചാൽ, ജീവിതത്തെ മൊത്തത്തിൽ മഥിക്കുന്ന ഒരു പ്രശ്നമായിരുന്നു- അപ്രത്യക്ഷമാകുന്ന ജെട്ടികൾ! ആകെ മൂന്നാല് ജെട്ടി കാണും. നമ്മൾ ഇങ്ങനെ ജെട്ടിയിടും, ഊരും. വേറെയിടും; ഊരും. അലക്കാനുള്ളത് പൊതുവായുള്ള ഇട്ട-വസ്ത്രക്കൂനയിലോട്ട് പോകും. […]

സമാധാനം വരുന്നത് ചിരിയിലൂടെയും അഹിംസാ ഗീർവാണങ്ങളിൽ കൂടിയും മാത്രമല്ല-
സമാധാനം വരുന്നത് ചിരിയിലൂടെയും അഹിംസാ ഗീർവാണങ്ങളിൽ കൂടിയും മാത്രമല്ല- സ്വാർത്ഥ കച്ചവട താല്പര്യങ്ങളിലൂടെയും, പൊട്ടാൻ റെഡി ആയ ബോംബുകളിൽ കൂടെയും കൂടിയാണ്: “We are in favor of tolerance, but it is a very difficult thing to tolerate the intolerant and impossible to tolerate the intolerable.” സംഭവം അധികം ആരും മനസിലാക്കാത്ത ഒരു കാര്യം, ഇന്നത്തെ ലോകം സമാധാനം ഉള്ളതാണ് എന്നതാണ്. അന്തം വിടേണ്ട. ചോര ഒഴുകിയിരുന്ന ഇന്നലെകൾ, […]