
എട്ടാണോ ഒന്പതാണോന്ന് ഓർമയില്ല. തൃശൂർ മോഡൽ ബോയ്സിൽ ആണല്ലോ നോം പഠിച്ചത്. ചില മാഷുമ്മാരുടെ ക്ളാസ് ഭയങ്കര ബോറാണ്. അപ്പൊ നമ്മൾ ബാക്കിൽ പോയിരുന്നു ഹർഡി ബോയ്സ് വായിക്കുമല്ലോ.സ്വാഭാവികം. തികച്ചും സാമാന്യ ബോധ യുക്തവും ന്യായീകരണ യോഗ്യവും അക്ഷന്ത്യം നിരൂപദ്രവും ആയ ഈ നടപടി പക്ഷെ ആശാൻ എന്നു വിളിക്കുന്ന കേശവൻ മാഷിന് തീരെ ബോധിച്ചില്ല. “ആശാനാശയ ഗംഭീരൻ, ….ബട്……..ചറ പറ വളിയൻ; തെറിയൻ.പെണ് പിടിയൻ.” ഇങ്ങനെ ഒരു കവിത കുറെ മാസങ്ങൾക്ക് മുന്നേ ചുവരെഴുത്തായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ കര്‍ത്താവ് […]