സെന്റ് ജെയിംസ് മെഡിക്കൽ കോളേജ് ആൻഡ് റിസർച് സെന്റർ എന്ന ബാംഗ്ളൂറിലെ ആ പ്രശസ്ത സ്ഥാപനത്തിൽ ആണ്, ആദ്യമായി അസിസ്റ്റൻറ് പ്രഫസർ എന്ന അധ്യാപക പദവിയോട് കൂടിയ ഒരു സ്ഥാനത്ത് ഇരിക്കുന്നത്. ഒരു രസമൊക്കെ ഉണ്ട്. താഴെ കുറച്ചു ട്രെയ്നികൾ ഉള്ളത് കൊണ്ട് ഒരാശ്വാസം. അതിനു മുന്നേ ബോബി മെമ്മോറിയൽ ആശുപത്രിയിൽ ഒന്നരാടം ഡ്യൂട്ടി എടുത്തു പതം വന്നതാണല്ലോ. ഇവിടെയും പ്രധാന ഒരു പണി അപകടങ്ങൾ തന്നെ. കൈകളുടെ മുറിവ്, വിരലുകളുടെ ഓടിവുകൾ, അറ്റു തൂങ്ങിയ ഭാഗങ്ങൾ, […]
Category: വെർതെ – ഒരു രസം

ഞാൻ പോവൂല്ലെടാ പുല്ലേ – ചത്താലും .
ഇന്നാള് രാജുമോൻ എന്നോട് ചോദിച്ചു – ” അങ്കിൾ – ഹാരി ട്രൂമാൻ പൊട്ടനാണോ , അതോ ധീരനോ?” അയാൾ നല്ല ഒരു മാതൃകയാണോ അതോ അനുസരണക്കേടിന്റെ മകുടോദാഹരണമോ ? ഹാരി ട്രൂമാൻ എന്ന അമേരിക്കൻ പ്രസിഡന്റിനെ പറ്റി അല്ല രാജുമോൻ ചോദിച്ചത് . 1896 ൽ ജനിച്ച സാദാ ഒരു ഹാരി ട്രൂമാൻ. എൺപത്തി നാല് വയസ്സ് വരെ തീരെ ഫേമസ് അല്ലാത്ത ഒരു ലോഡ്ജ് ഉടമയും നടത്തിപ്പ് കാരനും . 1896 ൽ ജനിച്ച് […]

ചികിത്സ വേ – പൊതു ജന ആരോഗ്യം റേ .
ഈ രോഗികൾ , ചികിത്സ , എന്നിവ അല്ല പലപ്പോഴും പൊതുജനാരോഗ്യം !. പൊതുജനാരോഗ്യ രംഗത്തേക്ക് വരാൻ ഡോക്ടർമാർക്ക് സ്വല്പം എളുപ്പം ഉണ്ടായേക്കാം . പക്ഷെ അവരുടെ ചിന്തകൾക്ക് കുറെ മാറ്റം വരുത്തേണ്ടി വരും . എം ബി ബി സ് കഴിഞ്ഞ ഉടൻ , ചെറിയ ഒരാശുപത്രിയിൽ ഞാൻ ജോലി ചെയ്യുകയാണ് . വേറെ ഒരു സീനിയർ ഡോക്ടർ കൂടി ഉണ്ട് . ചെറിയ തൊണ്ടവേദനയുമായി ഒരമ്മച്ചി വരുന്നു . മിക്ക തൊണ്ടവേദനകളും വൈറസ് ആണ് […]

ചുവപ്പ് വരയൻ മാസ്ക് .
പലരും എന്നോട് ചോദിച്ചിട്ടുണ്ട്- നിനക്ക് മാത്രം എവിടുന്നാഷ്ടോ ഇത്രേം അനുഭവങ്ങൾ ? ഒക്കെ ഞാൻ ഉണ്ടാക്കുന്നതാണ് എന്ന് ആരോപിച്ചവർ ഉണ്ട്. സീ – യഥാർത്ഥ ജീവിതം അങ്ങനെ തന്നെ ആവിഷ്കരിക്കുന്നത് അല്ല കല . അത് കള . ഇച്ചിരി മൈദയും എണ്ണയും കാൽ കിലോ ബീഫും കിട്ടിയാൽ പൊറോട്ടയും ബീഫ് കറിയും ആവില്ല . അതിന് ഇച്ചിരി തീ വേണം , അടുപ്പ് വേണം , അടുക്കള വേണം . അടുക്കളക്കാരനും കയ്യടക്കവും കരയാമ്പൂവും വേണം […]

കറുത്ത മരണവും ഈ ജൂതന്മാരും- ഊളത്തരങ്ങൾ ആവർത്തിക്കരുതേ .
മനുഷ്യൻ ഉണ്ടായിരുന്ന കാലത്തോളം പകർച്ച വ്യാധികളും ഉണ്ടായിരുന്നിരിക്കണം . ചരിത്ര രേഖകൾ ഉണ്ടായിരുന്ന കാലം തൊട്ട് , കോളറ , സ്മാൾ പോക്സ്, പിന്നെ അനേകം പേരറിയാത്ത രോഗങ്ങൾ എന്നിവ, പെട്ടന്ന് പടർന്നു പിടിക്കുന്ന വ്യാധികൾ ഉണ്ടാക്കി മനുഷ്യരെ കൂട്ടത്തോടെ കൊന്നൊടുക്കി . ദയയും ദാക്ഷിണ്യവുമില്ലാതെ . രാജാവിനെയും അടിമയെയും നോക്കാതെ . കയ്യും കണക്കുമില്ലാതെ . അതിൽ , ചരിത്ര രേഖകളിൽ തെളിഞ്ഞു കാണുന്ന ഒന്നാണ് , യെർസീനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന പ്ളേഗ് […]