നമ്മൾ വിചാരിക്കുന്നത് ട്രമ്പ് ഒരു #ട്ടൻ ആയത് കൊണ്ട് പുള്ളി പോയാൽ ചിലപ്പോ എല്ലാം പഴയ പോലെ ആവും എന്നാണ്. എനിക്ക് തോന്നുന്നില്ല. ലോകത്തും അമേരിക്കയിലും ചൈനയിലും ഇന്ത്യയിലും ഒക്കെ നടക്കുന്ന വലിയ മാറ്റങ്ങളുടെ ഒരു പ്രതിഫലനം മാത്രമാണ് ട്രമ്പ് ഫിനോമിനോൺ. തണുത്തുറഞ്ഞ ശീതയുദ്ധത്തിൽ അമേരിക്കയും യൂറോപ്പും ഒക്കെ അടങ്ങുന്ന ‘പാശ്ചാത്യ’ (ആസ്‌ട്രേലിയ, ജപ്പാൻ, സൗത്ത് കൊറിയ, എന്തിന്, ചൈന പോലും ഇക്കാര്യത്തിൽ ഒപ്പം നിന്നു) ശക്തികൾ ജയിച്ച്, ലോകം അമേരിക്കാ കേന്ദ്രീകൃതം ആയി. അമേരിക്ക ആണ് […]
Category: വെർതെ – ഒരു രസം
ഞാൻ ജെട്ടി മോഷ്ടിക്കുന്ന അന്യഗ്രഹ ജീവികളെ തോൽപ്പിച്ചതെങ്ങനെ?
എന്തുട്ടാ ഗെഡിയെ- മാനുഷമ്മാർക്ക് ഗോണോള്ള വല്ല പോസ്റ്റും ഇട്ടൂടെഷ്ടോ? എപ്പോ നോക്കിയാലും ശാസ്ത്രം ഫിലാസാഫി, ചരിത്രം- അവന്റെ ഗോണോത്തിലെ ഫിലാസാഫി! കേട്ടു മടുത്തു സുഹൃത്തുക്കളെ! അത് കൊണ്ട് നൂറു ശതമാനം പരോപകാരപോസ്റ്റ് ആണിത്. സേവ് ചെയ്തു വെച്ചോ. മാസ്കിമം ഷെയർ ചെയ്താലും കുഴപ്പമില്ല. സംഭവം എന്താണെന്നു വെച്ചാൽ, ജീവിതത്തെ മൊത്തത്തിൽ മഥിക്കുന്ന ഒരു പ്രശ്നമായിരുന്നു- അപ്രത്യക്ഷമാകുന്ന ജെട്ടികൾ! ആകെ മൂന്നാല് ജെട്ടി കാണും. നമ്മൾ ഇങ്ങനെ ജെട്ടിയിടും, ഊരും. വേറെയിടും; ഊരും. അലക്കാനുള്ളത് പൊതുവായുള്ള ഇട്ട-വസ്ത്രക്കൂനയിലോട്ട് പോകും. […]
സമാധാനം വരുന്നത് ചിരിയിലൂടെയും അഹിംസാ ഗീർവാണങ്ങളിൽ കൂടിയും മാത്രമല്ല-
സമാധാനം വരുന്നത് ചിരിയിലൂടെയും അഹിംസാ ഗീർവാണങ്ങളിൽ കൂടിയും മാത്രമല്ല- സ്വാർത്ഥ കച്ചവട താല്പര്യങ്ങളിലൂടെയും, പൊട്ടാൻ റെഡി ആയ ബോംബുകളിൽ കൂടെയും കൂടിയാണ്: “We are in favor of tolerance, but it is a very difficult thing to tolerate the intolerant and impossible to tolerate the intolerable.” സംഭവം അധികം ആരും മനസിലാക്കാത്ത ഒരു കാര്യം, ഇന്നത്തെ ലോകം സമാധാനം ഉള്ളതാണ് എന്നതാണ്. അന്തം വിടേണ്ട. ചോര ഒഴുകിയിരുന്ന ഇന്നലെകൾ, […]
ചിന്ത അപകടം! ബുദ്ധി ഉണ്ടായിക്കോ, ഉപയോഗിക്കരുത്!!
ഇടയ്ക്കിടെ നേതാക്കൾ ഒക്കെ യൂണിവേഴ്സിറ്റികൾ ഒതുക്കുക, ശാസ്ത്രജ്ഞരെയും പ്രഫസർമാരെയും ഒക്കെ ആക്രമിക്കുക ഒക്കെ ചെയ്യുമ്പോ നമ്മൾ കൂറാറുണ്ട്. അയ് മീൻ, അദ്‌ഭുതം കൂറാറുണ്ട്. എന്തിന്? ഇതൊക്കെ സ്ഥിരം സംഭവമല്ലേ. 12 മുതൽ പത്തൊൻപതാം നൂറ്റാണ്ടു വരെ ക്രിസ്തവ സഭകൾ ചെയ്തത് പിന്നെന്താ? ഒരു പതിമൂന്നാം നൂറ്റാണ്ടു തൊട്ടിങ്ങോട്ട് ഇസ്ലാമിക രാജ്യങ്ങൾ ചെയ്തതെന്താ? അതൊക്കെ പോട്ടെ, നമുക്ക് കഴിഞ്ഞ നൂറ്റാണ്ട് മാത്രം നോക്കാം: എന്തിന്, മക് കാർത്തി എന്ന അലവലാതി ഇപ്പറഞ്ഞ അമേരിക്കയിൽ വല്യ ആളായിരുന്നപ്പോ കമ്മ്യൂണിസ്റ്റ് വേട്ട […]
മനുഷ്യ നിറത്തിന്റെ ചരിത്രം.
നമ്മൾ ഒരു കാര്യം മനസിലാക്കണം- ചിമ്പാന്സിയും ഗൊറില്ലയും ഒക്കെ നല്ല പോലെ വെളുത്ത ആളുകളാണ്! സത്യം. ഇല്ലേൽ നിങ്ങടെ സുഹൃത്ത് ആ ഗൊറില്ലചേച്ചിയെ ഒന്ന് ഫുൾ ബോഡി ഷേവ് ചെയ്തു നോക്ക്. അപ്പൊ ഒരു കാര്യം മനസ്സിലാകും- മുടി അഥവാ പൂട അഥവാ രോമം അഥവാ റംബൂട്ട് അഥവാ തൈര്- അതാണ് കർത്തദ്! അപ്പൊ നമ്മുടെ തൊലിനിറത്തെപ്പറ്റി പറയുമ്പോ, എപ്പോഴാണ് മനുഷ്യർക്ക് പൂട എന്ന റംബൂട്ട് പോയത് എന്ന് നോക്കണം. ചിമ്പാന്സികളും മനുഷ്യരും തമ്മിലുള്ള ജീനുകളിൽ ഉള്ള […]