പറയാൻമടിയുള്ളസത്യങ്ങൾ@ജിമ്മിച്ചൻ കുറച്ചൊക്കെ വിവരം വെച്ച്, അത്യാവശ്യം ലോകപരിചയമൊക്കെ ആയി, അവനവൻറെ വീക്ഷണകോൺ എന്ന തറയിൽ നിന്ന് സ്വല്പമെങ്കിലും ബദ്ധപ്പെട്ട് പറന്ന് ഒരു ദൂരക്കാഴ്ച സാധ്യമാകുന്ന ഒരു സ്ഥിതി ആയി (ചിലപ്പോഴും; പലപ്പോഴും- ശരിക്കും ആർക്കും പറ്റില്ല) എന്ന് ഇച്ചിരി തോന്നൽ എനിക്കുണ്ട് (നിങ്ങക്ക് വിയോജിക്കാം). ചില അഭിപ്രായങ്ങൾ സത്യങ്ങളാണെന്ന് ഏകദേശം ഉറപ്പുണ്ടെങ്കിലും പറയാൻ മടിയാണ്. പലതും അപ്രിയ കാര്യങ്ങളാണ്. ചിലവ സത്യങ്ങളെങ്കിലും പറഞ്ഞിട്ട് കാര്യമില്ലാത്തവ ആണ്. ചിലത് പറഞ്ഞാൽ മനുഷ്യർക്ക് നിരാശയും ഭയവും ഉണ്ടാക്കുന്നവയാണ്. പലതും എന്തെങ്കിലും […]
കഷ്‌ടം:
അത്യാവശ്യം ചരിത്രത്തിൽ താല്പര്യമുള്ള എന്നെ ഒരു മാതിരി ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള ഒരദ്ധ്യായമാണ് ഹിറ്റ്ലറുടെ നേതൃത്വത്തിൽ ജർമൻ ജനത നടത്തിയ ജൂദ കൂട്ടക്കൊല. ഇത് പോലുള്ളവ മുൻപും ഉണ്ടായിട്ടുണ്ട്; പിൻപും ഉണ്ടായിട്ടുണ്ട്. എങ്കിലും ഏറ്റവും ശ്രദ്ധ നേടിയ ഒന്ന് എന്ന നിലയിൽ, പിന്നീടുണ്ടായ മനുഷ്യ മനസാക്ഷിയെ രൂപപ്പെടുത്തുന്നതിൽ അത് പ്രധാന ഒരു പങ്ക് വഹിച്ചിട്ടുണ്ട്. ( മനുഷ്യ മനഃസാക്ഷിയോ? അങ്ങനെ ഒന്നുണ്ടോ? – ഉണ്ട് എന്ന് തന്നെയാണ് ഞാൻ വിചാരിക്കുന്നത്). ഇസ്രായേൽ എന്ന രാജ്യം ഉണ്ടായതിലും, അത്യാവശ്യം അക്രമം […]

അമ്മാവോ, അമ്മായീ. നിങ്ങക്കും കുറെ ഉപദേശം:
thanthavibe@jimmychan #venelkettoiilelod. സാധാരണ തന്ത വൈബ് എടുക്കുന്നത് ഇളയവരോടാണല്ലോ. ഇത്തവണ എന്റെ പോലത്തെയും എന്നെക്കാളും മൂത്തതും പഴുത്തതുമായ അമ്മാവൻ-അമ്മായി ടീമ്സിനോടാണ്. വേണേൽ കേട്ടാൽ മതീട്ടോ. ps- 25 ആണ് പ്രായപൂർത്തി ആയി എന്ന എന്റെ കണക്ക്. കാരണം വേറെ പോസ്റ്റിൽ പറയേണ്ടി വരും. പതിനഞ്ചു വയസ് തൊട്ട് അതിലോട്ടുള്ള പരിശീലനം കൊടുക്കേണ്ടി വരും(ജിമ്മി മാത്യു)
ആധി പിടിച്ച തലമുറ
എന്റെ ഒരു സുഹൃത്തിന്റെ മകൾ കഴിഞ്ഞ ദിവസം കയ്യിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ് സ്വയം മുറിവുണ്ടാക്കി ആശുപത്രിയിലായി. ഇൻസ്റ്റഗ്രാമിൽ ഫോട്ടോ ഇടുമ്പോൾ മൂക്കിന്റെ ഷെയ്പ് ശരിയല്ല എന്ന് പറഞ്ഞ് ആളുകൾ കമന്റ്റ് ഇടുന്നത്രെ. 12 വയസുള്ള കുട്ടിക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉള്ളത് പോലും അപ്പനും അമ്മയ്ക്കും അറിയില്ല. അറിയാവുന്ന വേറൊരു ആൺകുട്ടി ഇരുപത്തിനാലു മണിക്കൂറും ഓൺലൈൻ ആണ്. വീഡിയോ ഗെയിം ആണ് ഹരം. ഒരു മാതിരി പഠിച്ചിരുന്ന ആൾ ഇപ്പൊ രണ്ടു കൊല്ലമായി ഒരു സ്വപ്നലോകത്താണ്. ബലമായി […]

ദൈവങ്ങൾ മോളിലോട്ട് നോക്കുമ്പോ:
ദൈവങ്ങൾ മോളിലോട്ട് നോക്കുമ്പോ: ഒരു പത്തു മുന്നൂറു പേര് ഡിം.ഉറ്റവരുടെ വേദന. പരിക്ക് പറ്റി ജീവിക്കേണ്ടി വരുന്നവരുടെ വേദന. മുന്നറിയിപ്പ് ഒന്നുമില്ല. പ്രത്യേകിച്ച് എന്തെങ്കിലും കാരണം? ആവോ. ങേഹേ.ചിലർക്ക് ഏറ്റവും സങ്കടം- വില്ലനില്ല!! എന്ത് സങ്കടം നടന്നാലും ഏതേലും വില്ലനെ തപ്പിപ്പിടിക്കുക എന്ന മനുഷ്യ ദൗർബല്യം കാരണത്തിനും ആത്യന്തിക അർത്ഥത്തിനും ഉള്ള ദാഹമാണ്. ചിലർക്ക് വെറുപ്പ് ഉണ്ടാക്കിക്കഴിഞ്ഞാൽ ആ ചെളിയിൽ മുങ്ങിയാൽ മതിയല്ലോ എന്നാണ്. അർത്ഥമില്ലാത്ത, ദയയില്ലാത്ത, കാരണമില്ലാതെ സഹനചിലന്തിവലയിൽ കിടന്നു പിടയേണ്ടല്ലോ. വേദന കടിച്ചമർത്തി ചിരിക്കുന്ന […]