“Those who say Religion has nothing to do with Politics knows nothing about Religion!” This astonishing quote is ascribed to Gandhi. I was amazed. Sure- he was a great man. These words show that he was an extremely wily politician, as the British realized quite well. Independence of almost half the globe was not brought […]
സ്വാതന്ത്ര്യം കൊണ്ട് ഈ രാജ്യം ചെയ്തത് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും!!
സാമ്രാജ്യ ഭരണി പൊട്ടി കുറെ പളുങ്കുകൾ തെറിച്ചു വീണു. ഏകദേശം ഒരേ സമയത്താണെ. ആയിരത്തി തൊള്ളായിരത്തി നാല്പത്തേഴിൽ ഇന്ത്യയും ഉണ്ടായി, പാകിസ്ഥാനും ഉണ്ടായി. ഇന്ത്യൻ മുസ്ലീങ്ങൾ വേറെ ഒരു രാജ്യം ആണെന്ന് വാദിച്ച ജിന്ന ആണ് പാക്കിസ്ഥാന്റെ രാഷ്ട്ര പിതാവ്. ഇന്ത്യ ഒരു മതേതര ഭരണഘടന ആണ് വിഭാവനം ചെയ്തത്. മ്മ്‌ടെ ബാഗ്യം കൊണ്ട് കൊറേ നാൾ അങ്ങനെ തട്ടീം മുട്ടീം പോയി. അധികം നെഗളിക്കണ്ട. പാകിസ്ഥാന് സംഭവിച്ചത് നമുക്കും ശ്രദ്ധിച്ചില്ലേൽ സംഭവിച്ചു കൂടെന്നില്ലെന്നില്ലന്നില്ല. കഷ്ടപ്പെട്ട്, വയസാം […]
പൊട്ടിച്ചിതറിയ കയ്യും പിന്നെ ചിതറിയ ദേഹവും- ഒരു അഫ്‌ഗാൻ കഥ.
പല കഥകളും തള്ളൽ ആണെന്ന് നമുക്ക് തോന്നും. ‘ഇങ്ങനെ ഒക്കെ നടക്ക്വൊ?’ എന്ന് നമ്മൾ അന്തം വിടും. “താലിബാൻ ഉടൻ അഫ്‌ഗാനിസ്ഥാനിൽ തിരിച്ചു വന്നേക്കും” എന്ന വാർത്ത വായിച്ചപ്പോൾ ഒന്ന് രണ്ടു വര്ഷം മുൻപ് കേട്ട ആ വാർത്ത ആണ് ഞാൻ ഓർത്തത്. “അബ്ദുൾ മരിച്ചു”; എന്ന് മനു പറഞ്ഞത്. മനുവിന്റെ കൈകളും ഏതോ മരിച്ച മനുഷ്യന്റെ നല്ലവരായ ബന്ധുക്കളുടെ ദാനമാണ്. മനു ഇപ്പോൾ ട്രാൻസ്‌പ്ലാന്റ് കൗൺസിലർ ആയി ഇവിടെ ജോലി ചെയ്യുന്നു. മനുവിനെ ആണ് പല […]
ഓട്ടോണമികളുടെ ഉന്തും തള്ളും- അബോർഷൻ വിവാദം.
പണ്ടൊക്കെ എന്ത് രസാരുന്നു. ഒരു സാധാരണ മനുഷ്യനും ഒരു ഓട്ടോണമിയും ഇല്ല. സ്ത്രീകൾക്ക് തീരെ ഇല്ല. ചുരുക്കം ചില വമ്പൻമാർക്ക് മാത്രം ഭീകര ഓട്ടോണമി! ഇപ്പൊ ഇച്ചിരി ഒക്കെ ഓട്ടോണമി കൊടുക്കുന്നതായി അഭിനയിക്കുന്ന ഒരു മോഡേൺ ഫാമിലി ആകണം എന്ന് ലോകസമൂഹത്തിന് ആഗ്രഹം ഒക്കെ ഉണ്ട്. അങ്ങ് കുറച്ചു സ്ഥലങ്ങളിലെ ഒരു മാതിരി ആയിട്ടുള്ളു എന്ന് മാത്രം. എങ്കിലും, കല്യാണം കഴിക്കണോ വേണ്ടയോ, കുട്ടികൾ വേണ്ടോ അതോ വേണോ എന്ന കാര്യങ്ങളിൽ വ്യക്തികൾക്കും സ്ത്രീകൾക്കും ഓട്ടോണമി വേണം […]
സാറാസ് – എഴുതാപ്പുറം വായിക്കുമ്പോൾ-
സാറാസ് എന്ന ജൂഡ് സിനിമ എനിക്ക് വളരെ ഇഷ്ടമായി. ലോകോത്തര കലാസൃഷ്ടി എന്നൊന്നും അല്ല- സ്മൂത് ആയി കണ്ടിരിക്കാവുന്ന ഒരു സിനിമ. അങ്ങനത്തെ ജാഡ-ലെസ് സിമ്പിൾ സിനിമകളും ഡോണ്ട് ദേ ലൈക് ? – അയ് ലൈക്. സാറ എന്ന പുതു ജെനെറേഷൻ യുവതിയുമായി എനിക്ക് നന്നായി താദാത്മ്യം പ്രാപിക്കനാകും; എനിക്കും ഇന്നലെ മാത്രം പ്രായപൂർത്തി ആയ ഒരു മകളുണ്ട്. കുട്ടികൾ വേണോ വേണ്ടയോ എന്നുള്ളത് ആ രണ്ടു പേരുടെ മാത്രം തീരുമാനം ആണ്. നല്ല പാടുള്ള […]