അമ്മാവോ, അമ്മായീ. നിങ്ങക്കും കുറെ ഉപദേശം:

thanthavibe@jimmychan #venelkettoiilelod. സാധാരണ തന്ത വൈബ് എടുക്കുന്നത് ഇളയവരോടാണല്ലോ. ഇത്തവണ എന്റെ പോലത്തെയും എന്നെക്കാളും മൂത്തതും പഴുത്തതുമായ അമ്മാവൻ-അമ്മായി ടീമ്സിനോടാണ്. വേണേൽ കേട്ടാൽ മതീട്ടോ. ps- 25 ആണ് പ്രായപൂർത്തി ആയി എന്ന എന്റെ കണക്ക്. കാരണം വേറെ പോസ്റ്റിൽ പറയേണ്ടി വരും. പതിനഞ്ചു വയസ് തൊട്ട് അതിലോട്ടുള്ള പരിശീലനം കൊടുക്കേണ്ടി വരും(ജിമ്മി മാത്യു)

Read More

ആധി പിടിച്ച തലമുറ

എന്റെ ഒരു സുഹൃത്തിന്റെ മകൾ കഴിഞ്ഞ ദിവസം കയ്യിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ് സ്വയം മുറിവുണ്ടാക്കി ആശുപത്രിയിലായി. ഇൻസ്റ്റഗ്രാമിൽ ഫോട്ടോ ഇടുമ്പോൾ മൂക്കിന്റെ ഷെയ്പ് ശരിയല്ല എന്ന് പറഞ്ഞ് ആളുകൾ കമന്റ്റ് ഇടുന്നത്രെ. 12 വയസുള്ള കുട്ടിക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉള്ളത് പോലും അപ്പനും അമ്മയ്ക്കും അറിയില്ല. അറിയാവുന്ന വേറൊരു ആൺകുട്ടി ഇരുപത്തിനാലു മണിക്കൂറും ഓൺലൈൻ ആണ്. വീഡിയോ ഗെയിം ആണ് ഹരം. ഒരു മാതിരി പഠിച്ചിരുന്ന ആൾ ഇപ്പൊ രണ്ടു കൊല്ലമായി ഒരു സ്വപ്നലോകത്താണ്. ബലമായി […]

Read More

ദൈവങ്ങൾ മോളിലോട്ട് നോക്കുമ്പോ:

ദൈവങ്ങൾ മോളിലോട്ട് നോക്കുമ്പോ: ഒരു പത്തു മുന്നൂറു പേര് ഡിം.ഉറ്റവരുടെ വേദന. പരിക്ക് പറ്റി ജീവിക്കേണ്ടി വരുന്നവരുടെ വേദന. മുന്നറിയിപ്പ് ഒന്നുമില്ല. പ്രത്യേകിച്ച് എന്തെങ്കിലും കാരണം? ആവോ. ങേഹേ.ചിലർക്ക് ഏറ്റവും സങ്കടം- വില്ലനില്ല!! എന്ത് സങ്കടം നടന്നാലും ഏതേലും വില്ലനെ തപ്പിപ്പിടിക്കുക എന്ന മനുഷ്യ ദൗർബല്യം കാരണത്തിനും ആത്യന്തിക അർത്ഥത്തിനും ഉള്ള ദാഹമാണ്. ചിലർക്ക് വെറുപ്പ് ഉണ്ടാക്കിക്കഴിഞ്ഞാൽ ആ ചെളിയിൽ മുങ്ങിയാൽ മതിയല്ലോ എന്നാണ്. അർത്ഥമില്ലാത്ത, ദയയില്ലാത്ത, കാരണമില്ലാതെ സഹനചിലന്തിവലയിൽ കിടന്നു പിടയേണ്ടല്ലോ. വേദന കടിച്ചമർത്തി ചിരിക്കുന്ന […]

Read More

ഞാൻ ജെട്ടി മോഷ്ടിക്കുന്ന അന്യഗ്രഹ ജീവികളെ തോൽപ്പിച്ചതെങ്ങനെ?

എന്തുട്ടാ ഗെഡിയെ- മാനുഷമ്മാർക്ക് ഗോണോള്ള വല്ല പോസ്റ്റും ഇട്ടൂടെഷ്ടോ? എപ്പോ നോക്കിയാലും ശാസ്ത്രം ഫിലാസാഫി, ചരിത്രം- അവന്റെ ഗോണോത്തിലെ ഫിലാസാഫി! കേട്ടു മടുത്തു സുഹൃത്തുക്കളെ! അത് കൊണ്ട് നൂറു ശതമാനം പരോപകാരപോസ്റ്റ് ആണിത്. സേവ് ചെയ്തു വെച്ചോ. മാസ്കിമം ഷെയർ ചെയ്താലും കുഴപ്പമില്ല. സംഭവം എന്താണെന്നു വെച്ചാൽ, ജീവിതത്തെ മൊത്തത്തിൽ മഥിക്കുന്ന ഒരു പ്രശ്നമായിരുന്നു- അപ്രത്യക്ഷമാകുന്ന ജെട്ടികൾ! ആകെ മൂന്നാല് ജെട്ടി കാണും. നമ്മൾ ഇങ്ങനെ ജെട്ടിയിടും, ഊരും. വേറെയിടും; ഊരും. അലക്കാനുള്ളത് പൊതുവായുള്ള ഇട്ട-വസ്ത്രക്കൂനയിലോട്ട് പോകും. […]

Read More

സമാധാനം വരുന്നത് ചിരിയിലൂടെയും അഹിംസാ ഗീർവാണങ്ങളിൽ കൂടിയും  മാത്രമല്ല-

സമാധാനം വരുന്നത് ചിരിയിലൂടെയും അഹിംസാ ഗീർവാണങ്ങളിൽ കൂടിയും  മാത്രമല്ല- സ്വാർത്ഥ കച്ചവട താല്പര്യങ്ങളിലൂടെയും, പൊട്ടാൻ റെഡി ആയ ബോംബുകളിൽ കൂടെയും കൂടിയാണ്: “We are in favor of tolerance, but it is a very difficult thing to tolerate the intolerant and impossible to tolerate the intolerable.” സംഭവം അധികം ആരും മനസിലാക്കാത്ത ഒരു കാര്യം, ഇന്നത്തെ ലോകം സമാധാനം ഉള്ളതാണ് എന്നതാണ്. അന്തം വിടേണ്ട. ചോര ഒഴുകിയിരുന്ന ഇന്നലെകൾ, […]

Read More