പൊട്ടിച്ചിതറിയ കയ്യും പിന്നെ ചിതറിയ ദേഹവും- ഒരു അഫ്‌ഗാൻ കഥ.

പല കഥകളും തള്ളൽ ആണെന്ന് നമുക്ക് തോന്നും. ‘ഇങ്ങനെ ഒക്കെ നടക്ക്വൊ?’ എന്ന് നമ്മൾ അന്തം വിടും. “താലിബാൻ ഉടൻ അഫ്‌ഗാനിസ്ഥാനിൽ തിരിച്ചു വന്നേക്കും” എന്ന വാർത്ത വായിച്ചപ്പോൾ ഒന്ന് രണ്ടു വര്ഷം മുൻപ് കേട്ട ആ വാർത്ത ആണ് ഞാൻ ഓർത്തത്. “അബ്ദുൾ മരിച്ചു”; എന്ന് മനു പറഞ്ഞത്. മനുവിന്റെ കൈകളും ഏതോ മരിച്ച മനുഷ്യന്റെ നല്ലവരായ ബന്ധുക്കളുടെ ദാനമാണ്. മനു ഇപ്പോൾ ട്രാൻസ്‌പ്ലാന്റ് കൗൺസിലർ ആയി ഇവിടെ ജോലി ചെയ്യുന്നു. മനുവിനെ ആണ് പല […]

Read More

ഓട്ടോണമികളുടെ ഉന്തും തള്ളും- അബോർഷൻ വിവാദം.

പണ്ടൊക്കെ എന്ത് രസാരുന്നു. ഒരു സാധാരണ മനുഷ്യനും ഒരു ഓട്ടോണമിയും ഇല്ല. സ്ത്രീകൾക്ക് തീരെ ഇല്ല. ചുരുക്കം ചില വമ്പൻമാർക്ക് മാത്രം ഭീകര ഓട്ടോണമി! ഇപ്പൊ ഇച്ചിരി ഒക്കെ ഓട്ടോണമി കൊടുക്കുന്നതായി അഭിനയിക്കുന്ന  ഒരു മോഡേൺ ഫാമിലി ആകണം എന്ന് ലോകസമൂഹത്തിന് ആഗ്രഹം ഒക്കെ ഉണ്ട്. അങ്ങ് കുറച്ചു സ്ഥലങ്ങളിലെ ഒരു മാതിരി ആയിട്ടുള്ളു എന്ന് മാത്രം. എങ്കിലും, കല്യാണം കഴിക്കണോ വേണ്ടയോ, കുട്ടികൾ വേണ്ടോ അതോ വേണോ എന്ന കാര്യങ്ങളിൽ വ്യക്തികൾക്കും സ്ത്രീകൾക്കും ഓട്ടോണമി വേണം […]

Read More

സാറാസ് – എഴുതാപ്പുറം വായിക്കുമ്പോൾ-

സാറാസ് എന്ന ജൂഡ് സിനിമ എനിക്ക് വളരെ ഇഷ്ടമായി. ലോകോത്തര കലാസൃഷ്ടി എന്നൊന്നും അല്ല- സ്മൂത് ആയി കണ്ടിരിക്കാവുന്ന ഒരു സിനിമ. അങ്ങനത്തെ ജാഡ-ലെസ് സിമ്പിൾ സിനിമകളും ഡോണ്ട് ദേ ലൈക് ? – അയ് ലൈക്. സാറ എന്ന പുതു ജെനെറേഷൻ യുവതിയുമായി എനിക്ക് നന്നായി താദാത്മ്യം പ്രാപിക്കനാകും; എനിക്കും ഇന്നലെ മാത്രം പ്രായപൂർത്തി ആയ ഒരു മകളുണ്ട്. കുട്ടികൾ വേണോ വേണ്ടയോ എന്നുള്ളത് ആ രണ്ടു പേരുടെ മാത്രം തീരുമാനം ആണ്. നല്ല പാടുള്ള […]

Read More

ആന! പ്രശ്നാവോ ചേട്ടാ?

ഞാൻ ചില സമയങ്ങളിൽ ഒരു വികാരജീവിയും ലോല ഹൃദയനുമാണ്. പലപ്പോഴും ഹൃദയം കടുപ്പിക്കേണ്ടി വരാറുള്ളത് കൊണ്ട് തന്നെ, ആളികൾ ചുമ്മാ അയച്ചു തരുന്ന ഭീകരവീഡിയോകൾ ഒന്നും കാണാറില്ല. എന്നാൽ ഇന്നാളൊരിക്കൽ അറിയാതെ കണ്ടു പോയ ഒരു വീഡിയോ ക്ലിപ്പ് ഓർക്കുന്നു. ഏതോ ഉല്സവമോ പെരുന്നാളോ ആണ് രംഗം. വളരെ ചെറിയ ഒരു തുറസ്സായ സ്ഥലത്ത് ഒരു വശത്തേക്കായി ഒരു ആന നിൽക്കുന്നു. എന്തോ ചടങ്ങുകൾ നടക്കുന്നുണ്ട്. ചുറ്റും ജനം. സ്വല്പം ഉയർന്ന മതിലിലോ മറ്റോ ഇരിക്കുന്ന ആരോ […]

Read More

ക്ലബ് കിലുക്കണ ചങ്ങാതീ, യീ കണ്ണ് തുറന്നൊന്നു നോക്കൂല്ലേ- ചരിത്രത്തിലെ റിവേഴ്‌സ് ഗിയർ ഇല്ലാത്ത ഫോഴ്‌സ്.

“നിങ്ങടെ ഈ ഒരു തമാശ- ആർക്കും മനസിലാവൂല്ല, ചെലപ്പം.”- എന്റെ സുഹൃത്ത് ജിനേഷ് പലപ്പോഴും എന്നോട് പറയാറുണ്ട്. അത് കൊണ്ടാണ് സ്നേഹപൂര്വമുള്ള ജിനേഷിന്റെ ഓഫർ എടുക്കാതെ തോമസ് രഞ്ജിത്തിനെ കൂട്ട് പിടിച്ചത്. ഇപ്പോ തോന്നുന്നു, പച്ചക്ക് പറയേണ്ട കാര്യങ്ങൾ ചിലത് പച്ചക്ക് തന്നെ പറയുന്നതാണ് നല്ലത് എന്ന്. ക്ഷമയോടെ വായിക്കുമോ? പച്ചക്ക് ഉള്ള പറച്ചിൽ ആകുമ്പോ സമുദായ, മത, ജാതി പേരുകൾ ഉപയോഗിക്കേണ്ടി വരും. എനിക്ക് ഇഷ്ടമില്ലാത്ത കാര്യമാണ്, പക്ഷെ ഒഴിവാക്കാൻ പറ്റില്ല. അതാണ് ആദ്യം പറയേണ്ട […]

Read More