സുജാത ഗാഡ്‌ല ഒരു തൊട്ടുകൂടാത്ത ജാതിയിൽ ജനിച്ച ദളിത് ക്രിസ്ത്യാനി ആയിരുന്നു . ഐ ഐ ടി യിൽ പഠിച്ച് അമേരിക്കയിൽ ജോലി . ലോകത്തേക്കിറങ്ങിയപ്പോൾ പെട്ടന്ന് തോന്നി – ഞാൻ എന്താണ് ? ആരാണ് ഞാൻ ? ഇവിടെ ഞാൻ ആരാണ് ? ജന്മനാട്ടിൽ എങ്ങനെ ഞാൻ ഇവിടുത്തേക്കാളും നികൃഷ്ടയായി ? അങ്ങനെയാണ് പുള്ളിക്കാരി തിരിച്ചു പോയി ചില അന്വേഷണങ്ങൾ നടത്തുന്നത് . പതിയെ , കുപ്രസിദ്ധ നക്സലൈറ്റും കവിയും പീപ്പിൾസ് വാർ ഗ്രൂപ്പിന്റെ സ്ഥാപകനുമായ […]

പോസ്റ്റ് മോർട്ടം – നമ്മുടെ സ്വന്തം ഇലെക്ഷനുകൾ :
അതിരാവിലെ എഴുന്നേറ്റ് അപ്രണുകൾ ഇട്ട് നമുക്ക് ആ ചോരക്കറ മാറാത്ത പി എം ടേബിളുകളുടെ അടുത്തേക്ക് പോവാം. അവിടെ സ്വന്തം ബോഡികൾ മാത്രം നമുക്ക് പോസ്റ്റ് മോർട്ടം ചെയ്യാം. വിസ്സറൽ വികാരങ്ങൾ ഒളിച്ചിരുന്ന ആ വിസ്സറ പെറ്റ് ബോട്ടിലുകളിൽ നമുക്ക് ഇട്ടു വെയ്ക്കാം. മിടിച്ചിരുന്ന ഹൃദയങ്ങൾ സ്ലൈസ് ചെയ്ത് അതെറോമയുടെ പ്ലാക്കുകൾ കണ്ടു പിടിക്കാം. അവിടെ വച്ച്, ചിസ്സൽ വച്ചു തലയോട്ടി പൊട്ടിച്ച് ഒരു കാലത്ത് ചിന്തകൾ ഒഴുകിയിരുന്ന എന്റെ തലച്ചോർ ഞാൻ നിനക്ക് തരും. (ജിമ്മി […]

Why not Trump?
Why should we bother at all about American elections? Well. At one level, the question is just. In international relations, No one is another one’s loyal friend. Every friendship is only strategic. Trump or Biden, the relationship between India and the US is going to be largely based on pure strategic concerns, shorn of emotions. […]

വേണ്ടാ ട്രംപ് – ചില ചരിത്ര കാരണങ്ങൾ.
ട്രംപ് ജയിച്ചാലോ തോറ്റാലോ നമുക്ക് എന്തുട്ട് പുട്ട് ? പലരും ചോദിച്ചു കേട്ടു . കേൾക്കുമ്പോ ശരിയാണ് . പക്ഷെ എന്റെ വീക്ഷണം ആദ്യം തന്നെ വ്യക്തമാക്കട്ടെ . ഞാൻ ട്രംപിന്റെ ഒരു സപ്പോർട്ടർ അല്ല . അയാൾ ചരിത്രപരമായ ഒരു ദുരന്തം ആണെന്ന് വിശ്വസിക്കുന്നത് കൊണ്ടാണത് . കാരണം വ്യക്തമാക്കാം . ഒന്ന് – വംശീയത എന്ന ഒറിജിനൽ ഗോത്രീയത : ചരിത്രത്തിൽ ഏറ്റവും അധികം കൊല്ലൽ , ബലാത്സംഗം , കൂട്ടക്കൊല്ലൽ , അടിമത്തം […]

“മറുകരണം ഒരു പ്രാവശ്യം കാണിക്കാം. പിന്നെ വേണ്ട.”
“അസഹിഷ്ണുത കാണിക്കുന്ന എല്ലാരോടും ഫുൾ സഹിഷ്ണുത കാണിച്ചോണ്ടിരുന്നാൽ ഏത് സഹിഷ്ണുത ഉള്ള സമൂഹവും മൂ…..മൂ….” ഇതാണ് കാൾ പോപ്പർ എന്ന ഒരു ചേട്ടൻ ഫിലോസഫർ പറഞ്ഞത് . ഇത് ഇച്ചിരി ഓവർ ആയി എന്നു വിചാരിക്കുന്ന ചിലർ ഉണ്ട്. എന്നാൽ ഇതിനോട് ആലോചനാപൂർവം ഒരു മാതിരി യോജിക്കുകയാണ് ഞാൻ. ഒരു കരണത്തടിച്ചാ മറ്റേ കരണം എപ്പോഴും കാണിച്ചു കൊടുത്താ അടിക്കുന്നവന്മാർ മാത്രമേ ലോകത്ത് കാണൂ. അടി കൊള്ളുന്നവന്മാർക്ക് നീതി പരലോകത്തെ കിട്ടൂ. പെട്ടന്ന് തന്നെ അവർ പരലോകം […]