സർജറി ട്രെയിനിങ് ഒരു ഊംഫിയ ഏർപ്പാടാണ്. ജോലിപ്പണി- രാവില്ല, പകലില്ല. ഉറക്കം- ആ സംഭവം ഇടക്ക് മാത്രം. ചൂട്, വിയർപ്പ്, കരയാതെ കരച്ചിൽ. “ഞാൻ എങ്ങനെ, എന്തിന് ഇവിടെ വന്നു പെട്ടു, ദൈവമേ!- കോപ്പ്”. പിന്നെ ഇന്ത്യ അല്ലേ- മോളിൽ നിന്ന് ചവുട്ടിത്തേപ്പ്, തന്തക്കു വിളി. ചില ഒന്നാം വർഷക്കാർ രണ്ടാം വർഷക്കാരെ വിളിക്കുന്നത് ‘സർ’ എന്ന്! നമ്മടെ തൃശൂർ മെഡിക്കൽ കോളേജിൽ കോഴ്സ്- സമരം, കലണ്ടർ ഇല്ലായ്‌മ, വെറും കെടുകാര്യസ്ഥത എന്നിവ മൂലം നീണ്ടത് കാരണം […]
തീവറ ചാർലിയച്ചനും യുക്തിവാദ കല്യാണവും.
എന്റ്റെ ചെറുപ്പത്തിൽ തൃശൂരിലുള്ള എന്റ്റെ ഒരു സുഹൃത്ത് അംഗമായ ഒരു ഇടവകയിൽ ഒരു ഊർജസ്വലനായ കൊച്ചച്ചൻ ചാര്ജെടുത്തു. വികാരി അവധിയിലായതിനാൽ പുള്ളി ആണ് ഭരണം. അന്നൊക്കെ കരിസ്മാറ്റിക് പ്രസ്ഥാനം അത്ര ശക്തിപ്പെട്ടിട്ടില്ല. അതിനാൽ ഇപ്പൊ കാണുന്ന പോലെയുള്ള ധ്യാന സ്പെഷ്യലിസ്റ്റുകളായ തീവ്ര അച്ചന്മാർ തീരെയില്ല. എന്നാൽ തീവറ ചാർലിയച്ചൻ എന്ന് വിളിക്കാവുന്ന ഇങ്ങേർ അങ്ങനെയായിരുന്നു. അതീവ നിഷ്ഠ, ശുദ്ധതയിലൂന്നിയുള്ള പ്രബോധനം, സദാചാര ലംഘനം നടത്തിയാലുണ്ടാവുന്ന നരക ശിക്ഷയിലൂന്നിയുള്ള കഠിന കഠോര പ്രസംഗങ്ങൾ. പള്ളിയിൽ ആണുങ്ങളെയും പെണ്ണുങ്ങളെയും വേർതിരിച്ചിരുത്തൽ, […]

The Problem
“A bad system will beat a good person every time” “We have met the enemy, and he is us” “I am so sorry, sir. My wife was so sick in the morning.” Raveendran’s face was wretched with worry, hands pleading. He was supposed to be in the ward at 6.30 in the morning. His wife […]

കണ്ണ് മത്തായി- എന്റ്റെ അപ്പൻ
എം ബി ബി എസ് മൂന്നാം കൊല്ലമാണ് കണ്ണ് രോഗ വിഭാഗത്തിലേക്ക് പോസ്റ്റിങ്. തൃശൂർ മെഡിക്കൽ കോളേജിൽ എം ഡി, എം എസ്, ഒന്നും ഇല്ലല്ലോ. അത് കൊണ്ട് ഞങ്ങൾ വിദ്യാർഥികൾ ഒരു മേജർ സംഭവമാണ്. ഒഫ്താൽമോളജി വിഭാഗം മേധാവി ചാൾസ് സർ ആണ് ഞങ്ങൾക്ക് ആദ്യ ദിവസ അവബോധം തരുന്നത്. അദ്ദേഹം എൻ്റെ വീട്ടിലെ ഒരു സ്ഥിര സന്ദർശകനായിരുന്നു എന്നതാണ് സത്യം. അപ്പൊ ചെറുപ്പക്കാരിയായ അസിസ്റ്റന്റ് പ്രൊഫെസ്സർ രജനി മാഡം ആണ് അടുത്ത കസേരയിൽ. ചാൾസ് […]

എന്താണ് ‘വെള്ളക്കാക്ക” പ്രതിഭാസം? എന്തിന് നമ്മൾ വെള്ളക്കാക്കകളെ തപ്പിപ്പോണം?
വെള്ളക്കാക്കകൾ ഇല്ലേയില്ല. അങ്ങനെ ഒന്നില്ല എന്ന് എല്ലാവരും ഉറച്ച് പറയുന്നു. ആരും വെള്ളക്കാക്കകളെ പറ്റി മിണ്ടുന്നോ ചിന്തിക്കുന്നോ ഇല്ല. പെട്ടന്ന് അപ്പുക്കുട്ടൻ വന്ന് രാത്രി നിലാവത്ത് വെള്ളക്കാക്കയെ കണ്ടു എന്ന് പറയുന്നു. “ഹഹ- നിലാവത്തൊ. അതെങ്ങനെ കണ്ടു? വെള്ളടിച്ചിട്ട് പൊറത്തെറങ്ങല്ലേ മോനെ” എന്ന് ആളുകൾ ചിരിച്ചു തള്ളുന്നു. അപ്പൊ അതാ നാണിയമ്മ വരുന്നു. “എന്റ്റെ മക്കളെ, പട്ടാപ്പകൽ ഇപ്പൊ ഞാൻ കണ്ടു!!” “എന്ത്?” “നല്ല ബെളത്ത കാക്കേനെ! കണ്ണ് കൊണ്ട് കണ്ടതാ” നാണിയമ്മ കുറച്ച് പ്രായമുള്ള സ്ത്രീയാണ്. […]