ലുക്ക് ഗഡീസ്, ഗഡുവൂസ് ആൻഡ് ഗടിച്ചീസ്.
ഞാൻ അരാഷ്ട്രീയ വാദി ആണോ, അതോ നിച്ച്പച്ച നിച്കു ആണോ എന്ന് ചിലർ ചോദിക്കുന്നുണ്ട്.
എന്നെ കണ്ടാൽ ഒരു നിച്കു ആണെന്ന് തോന്നുമോ? (ഗദ് ഗദം)
ഞാൻ ഒരു അരാഷ്ട്രീയ വാദി അല്ല.
രാഷ്ട്രീയം ആണ് ഈ രാഷ്ട്രം ഉണ്ടാവാൻ തന്നെ കാരണം. നമ്മൾ ഇപ്പോൾ ഇങ്ങനെ ആവാൻ കാരണം തന്നെ രാഷ്ട്രീയമാണ്. ഇനി ഭാവിയിൽ നമ്മളും നമ്മക്കടെ പിള്ളാരും എങ്ങനെ ആണ് ജീവിക്കാൻ പോണേ എന്നുള്ളത് ഒക്കെ തീരുമാനിക്കുന്നത് രാഷ്ട്രീയം ആയിരിക്കും .
ഭാവിയിൽ നമുക്ക് ഗൂഗിളാൻ പറ്റുമോ? മ്മ്ടെ പിള്ളേർക്ക് വിക്കിപീഡിയ തുറക്കാൻ പറ്റുമോ? അനുനിമിഷം വികസിച്ചു കൊണ്ടിരിക്കുന്ന ലോകത്തിലെ സാദ്ധ്യതകൾ അടുത്ത തലമുറക്ക് ഉപയോഗിക്കാൻ പറ്റുമോ? ആ അനന്ത നീലാകാശത്ത് അവർ പാറുമോ? അതോ പൊട്ടക്കിണറ്റിൽ മാളത്തിൽ ചുരുണ്ടു കിടക്കുമോ?
ഇന്നത്തെ രാഷ്ട്രീയം നാളെ പറയും.
ശരിയാണ്. ചൈനയിൽ രാഷ്ട്രീയം തല്ക്കാലം പ്രസക്തമല്ല. നോർത്ത് കൊറിയയിലും, സൗദി അറേബ്യായിലും, രാഷ്ട്രീയം അറിഞ്ഞിട്ട് തൽക്കാലം കാര്യമൊന്നുമില്ല.
അത്രേം രാഷ്ട്രീയ രഹിത സ്വാതന്ത്ര്യം എനിക്ക് വേണ്ടിഷ്ടോ. വേണ്ടാത്തോണ്ടാ. ഒന്നും തോന്നരുത്.
എന്തെങ്കിലും നല്ലത് ഈ രാജ്യത്ത് നടന്നിട്ടുണ്ടെങ്കിൽ അതൊക്കെ പ്രധാനമായും നല്ല രാഷ്ട്രീയക്കാർ ചെയ്തിട്ടുള്ളതാണ്. മോശം നടന്നതൊക്കെ കെട്ട രാഷ്ട്രീയക്കാർ കാരണവും.
അധികം തെറ്റില്ലാതെ നടക്കുന്ന ഒരു ജനാധിപത്യ പ്രക്രിയയിൽ അവർ എന്തൊക്കെ ചെയ്യും എന്നത് നമ്മളെയും ആശ്രയിച്ചിരിക്കുന്നു.
സൊ , നോ , അയ് ആം നോട്ട് അരാഷ്ട്രീയൻ.
നോട്ട് ബൈ എ ലോങ്ങ് ഷോട്ട്. (ജിമ്മി മാത്യു)