ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അദ്ഭുതങ്ങളിൽ ഒന്നാണ് വിക്കിപീഡിയ. വെളിച്ചത്തിലേക്ക് ഒരു വാതിൽ. അത് പാകിസ്ഥാനിൽ നിരോധിച്ചിരിക്കുന്നു!
അവിടത്തെ ആളോൾ- പ്രത്യേകിച്ച് ചെറുപ്പക്കാർ- നെഞ്ചത്തടിച്ച് കരയേണ്ടതാണ്. പക്ഷെ കുറെ പേരെങ്കിലും-
“ഈ സായിപ്പന്മാരുടെ ഒരു ഡാഷ്!! അവന്റെ ഒടുക്കത്തെ ഒരു സാനം. നമ്മളെ ഭരിച്ച് കൊളമാക്കി ഈ പരുവത്തിലാക്കിയിട്ട് നമ്മടെ സംസ്കാരം നശിപ്പിക്കാൻ ഓരോ ഗൂഢാലോചനയും ആയി വന്നോളും! എടാ മണ്ടൻ കൊണാപ്പി, ഞങ്ങളെ ഇനിയും മണ്ടരാക്കല്ലടാ, ഊ….ളകളെ.”
ഇങ്ങനെ പല്ലിളിച്ചോണ്ട് പരിഹസിക്കും. പല്ലു കടിച്ചോണ്ട് മുദ്രാവാക്യം വിളിക്കും. അവരടെ തന്നെ നികുതി കാശ് പിഴിഞ്ഞെടുത്ത് ഉണ്ടാക്കിയ കുറെ കെട്ടിടങ്ങളും ബസും ഒക്കെ കത്തിക്കാനും മതി. ഒരു കാര്യം ഉറപ്പാ- ഇതൊക്കെ അവിടത്തെ അധികാരികൾ സർവാത്മനാ പ്രോത്സാഹിപ്പിക്കും- രാജ്യം കോഞ്ഞാട്ട ആവുന്നത് അപ്പൊ ആളുകൾ ശ്രദ്ധിക്കില്ലല്ലോ.
ഇത് പകരുവോ? ഏയ്. അതൊന്നും ഇല്ല.
പക്ഷെ അതെ സംഭവം ഉണ്ടാവാൻ അതെ പരിപാടി ഇവിടേം തുടർന്നാൽ മതി. അവിടെ ആവണക്കെണ്ണ കുടിച്ചാ വയറെളെകുവെങ്കി, ഇവിടെ ആവണക്കെണ്ണ കുടിച്ചാൽ ഇവിടേം വയറിളകും! സംഭവം ഇപ്പോഴേ വിളമ്പി തുടങ്ങി!
(ജിമ്മി മാത്യു)