അതിരാവിലെ എഴുന്നേറ്റ് അപ്രണുകൾ ഇട്ട്
നമുക്ക് ആ ചോരക്കറ മാറാത്ത പി എം ടേബിളുകളുടെ അടുത്തേക്ക് പോവാം.
അവിടെ സ്വന്തം ബോഡികൾ മാത്രം നമുക്ക് പോസ്റ്റ് മോർട്ടം ചെയ്യാം.
വിസ്സറൽ വികാരങ്ങൾ ഒളിച്ചിരുന്ന ആ വിസ്സറ പെറ്റ് ബോട്ടിലുകളിൽ നമുക്ക് ഇട്ടു വെയ്ക്കാം.
മിടിച്ചിരുന്ന ഹൃദയങ്ങൾ സ്ലൈസ് ചെയ്ത് അതെറോമയുടെ പ്ലാക്കുകൾ കണ്ടു പിടിക്കാം.
അവിടെ വച്ച്, ചിസ്സൽ വച്ചു തലയോട്ടി പൊട്ടിച്ച് ഒരു കാലത്ത് ചിന്തകൾ ഒഴുകിയിരുന്ന എന്റെ തലച്ചോർ ഞാൻ നിനക്ക് തരും. (ജിമ്മി മാത്യു)