ഒരു കളി തരുമോ, ഡിയർ ട്വൻറി ട്വന്റി ഫൈവ്?

രണ്ടായിരാമത്തെ നൂറ്റാണ്ട് കാണും എന്ന് കുട്ടിക്കാലത്ത് ഒരു വിചാരമേ ഉണ്ടായിരുന്നില്ല. അതിനു മുന്നേ വടിയാകും എന്നൊന്നും വിചാരിച്ചിട്ടല്ല- ചുമ്മാ വിചാരിച്ചില്ല: അത്രേയുള്ളു. ഇപ്പൊ ദേ രണ്ടായിരം കഴിഞ്ഞ് ഒരു ഫുൾ ക്വാർട്ടർ സെഞ്ചുറി ആയിരിക്കുന്നു! ഇത് കാണും എന്ന് ഒരു കാലത്തും, സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. എങ്കിലും ഇതൊക്കെ ഇങ്ങനെ അധികം വിചാരിക്കാതെ നടന്നു പോകും. ഇത്രേം കാലം ജീവിച്ച്, 2025 ആയപ്പോഴേക്ക് ജീവിതത്തിന്റെ പൊരുൾ എനിക്ക് മനസിലായി എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്നെനിക്ക് വിശ്വാസമില്ല- […]

Read More

തീവറ ചാർലിയച്ചനും യുക്തിവാദ കല്യാണവും.

എന്റ്റെ ചെറുപ്പത്തിൽ തൃശൂരിലുള്ള എന്റ്റെ ഒരു സുഹൃത്ത് അംഗമായ ഒരു ഇടവകയിൽ ഒരു ഊർജസ്വലനായ കൊച്ചച്ചൻ ചാര്ജെടുത്തു. വികാരി അവധിയിലായതിനാൽ പുള്ളി ആണ് ഭരണം. അന്നൊക്കെ കരിസ്മാറ്റിക് പ്രസ്ഥാനം അത്ര ശക്തിപ്പെട്ടിട്ടില്ല. അതിനാൽ ഇപ്പൊ കാണുന്ന പോലെയുള്ള ധ്യാന സ്പെഷ്യലിസ്റ്റുകളായ തീവ്ര അച്ചന്മാർ തീരെയില്ല. എന്നാൽ തീവറ ചാർലിയച്ചൻ എന്ന് വിളിക്കാവുന്ന ഇങ്ങേർ അങ്ങനെയായിരുന്നു. അതീവ നിഷ്ഠ, ശുദ്ധതയിലൂന്നിയുള്ള പ്രബോധനം, സദാചാര ലംഘനം നടത്തിയാലുണ്ടാവുന്ന നരക ശിക്ഷയിലൂന്നിയുള്ള കഠിന കഠോര പ്രസംഗങ്ങൾ. പള്ളിയിൽ ആണുങ്ങളെയും പെണ്ണുങ്ങളെയും വേർതിരിച്ചിരുത്തൽ, […]

Read More

പഴേ സഹപാഠിയും ഭാര്യയും തെറിയും:

ഒരു സ്ത്രീ കാരണം പഴേ സഹപാഠിയെ തെറി വിളിച്ചു ബ്ലോക്കേണ്ടി വന്ന കദനകഥ ആണിത്. അതും അവൻറ്റെ ഭാര്യ കാരണം. ദുര്ബലമനസുള്ളവർ ജസ്റ്റ് സ്കിപ്പേ….ഒന്നും നോക്കണ്ട. പത്തുനാല്പത്തഞ്ചു വയസായി, വലിയ പ്രഫസറും ഡോക്ടറുമായി വെലസുന്ന ഞാൻ ജോലി കഴിഞ്ഞു വന്നു വീട്ടിലിരിക്കുമ്പോഴാണ് ആ ഫോൺ കോൾ വരുന്നത്: “ഹലോ”- ഞാൻ പറഞ്ഞു. “ഡാ മൈ…..$$$! ഇത് ഞാനാണ്ടാ, ഭൂലോക ശവിയെ.” കറ കളഞ്ഞ തൃശൂർ ഭാഷയും തെറിയും കേട്ടപ്പോ ഉറപ്പിച്ചു- ഇത് പഴേ മാഡൽ ബോയ്സ് ടീമ്  […]

Read More