ഹോ. സുഹൃത്തുക്കളേ. ഭാര്യായോം ഓർ ബഹനോം. ഭർത്താവോം ഓർ ഭയ്യായോം. ഞാൻ പറയുന്നത് എന്താണെന്നു വെച്ചാൽ, നമ്മുടെ രാഷ്ട്രത്തിനു വേണ്ടി, നമ്മുടെ പറമ്പിനു വേണ്ടി, നമ്മുടെ പാരമ്പര്യത്തിന് വേണ്ടി, നമ്മുടെ കാർന്നോന്മാരുടെ ഓർമ്മയുടെ പാവയ്ക്കക്ക് വേണ്ടി, ശേ, പാവനതക്ക് വേണ്ടി, സ്വല്പം ത്യാഗങ്ങൾ നമ്മൾ സഹിക്കണം. അതെ- ത്യാഗങ്ങൾ. ഇച്ചിരി ഖുണ്ടിയിൽ വേദന ഉണ്ടായാലും കുഴപ്പമില്ല. ആവൂ. പുറം വേദനിക്കുന്നു. കുറെ നേരം അത്രേം കുനിഞ്ഞു നിന്നിട്ടാണ്. പിന്നെ ഖു ……ണ്ടി…. അവിടേം വേദന ഉണ്ട്. ശുദ്ധമായ […]
Month: May 2021

India and Covid- Is America worse? An angled view.
“Oh. God. Look at India! How horrible.” This is the refrain I hear from some of the world’s free media. They mean well. Probably. Without them, most of the truths about the world would lie buried under piles of hypernationalistic, ethno-chest-beating crap. The free media is indeed a modern-day wonder. The fact that such a […]

ഗോത്രീയ കീഴ്ശ്വാസങ്ങൾ:
ഈശ്വരൻ ഇല്ല; ജീവിതത്തിന് ആത്യന്തികമായി വലിയ അർത്ഥമൊന്നുമില്ല; മതങ്ങൾ ആണ് ഈ ലോകത്തിലെ പ്രധാന പ്രശ്നം എന്നൊക്കെ ഘോരഘോരം വാദിച്ച് യുദ്ധം ചെയ്യുന്നതിൽ ഒരിക്കലും വലിയ താല്പര്യം തോന്നിയിട്ടില്ല. മാത്രമല്ല, എനിക്കും ഒരു സ്വത്വം ഉണ്ട് എന്നതിനെയും തള്ളിപ്പറയുന്നതിൽ വലിയ ആക്രാന്തം ഒന്നും ഇല്ല. “എന്തിന് ?” (സലിം കുമാർ JPEG). മനുഷ്യസ്വഭാവം ആണ് കുറെ അത്. അതില്ലെങ്കിൽ മനുഷ്യൻ ഇല്ല. ഇന്ത്യ എന്ന രാജ്യം ഇല്ലെങ്കിൽ നമുക്ക് അസ്തിത്വം ഒന്നുമില്ല. മലയാളി എന്ന കെട്ടുറപ്പും കേരളം […]

ഇസ്രായേൽ- ജൂതമാരുടെ രാജ്യം- ഒരു പാതി സുന്ദരി:
ഭൂമിയെ ഒറ്റയടിക്ക് കാണണമെങ്കിൽ ചന്ദ്രനിൽ നിന്ന് നോക്കണം. അത് പോലെ നോക്കുമ്പോ, ചില കാര്യങ്ങൾക്ക് വ്യക്തത കുറയും. അത് പക്ഷെ എന്ത് ചെയ്യാൻ പറ്റുഷ്ടോ? മൊത്തം കാണണേൽ അങ്ങനെ നോക്കണം. അങ്ങനെ നോക്കുമ്പോ എല്ലാം ഫുൾ ക്ലിയർ ആവൂല്ല. എന്നാലും ഇച്ചിരി ഐഡിയ ഉള്ളതല്ലേ മൊത്തം ഡാർക്ക് ആയിരിക്കുന്നതിനേക്കാൾ നല്ലതല്ലേ, ഉള്ളത് കൊണ്ട് ഒറ്റനോട്ടം നോക്കുന്നതിനേക്കാൾ നല്ലതല്ലേ ജസ്റ്റ് ഒന്ന് നോക്കുന്നത്? ങേ! അപ്പൊ, ഇസ്രായേൽ എന്ന രാജ്യം ഉയിരേ എന്ന സിനിമയിലെ പാർവതി കാരക്ടർ, പാതി […]

ഡോ, ദൈവമേ, റംബൂട്ടെ. പറയെടോ, നീ.
അറിയാവുന്ന ഒരു സ്ത്രീ മരിച്ചു. കോവിഡ് ആയിരുന്നു. നാൽപ്പത് വയസ്. നേഴ്‌സായി പത്തിരുപത്രണ്ടു വയസിൽ നാട് വിട്ടതാണ്. ചോര നീരാക്കി, നാട് കടത്തലിന്റെ ഏകാന്തത ഉള്ളിലൊതുക്കി ഡോളറുകൾ നിർമിക്കുന്ന ഒരു യന്ത്രമായി മാറിയ ആൾ. ഒരാങ്ങള എൻ ഐ ടി യിൽ പഠിച്ചു നല്ല ജോലി ആയി. വേറൊരു സഹോദരിയുടെ പഠനം അല്ലലില്ലാതെ പോയി. കുടുംബം നല്ലൊരു വീട് കെട്ടി. ഇതിനിടെ ആൾ കെട്ടാൻ മറന്നു പോയി. സ്വാഭാവികം. ഒന്ന് രണ്ടു കൊല്ലം മുൻപ് നല്ലൊരാൾ വന്നു. […]