ക്രൂര വട്ടം- തൊമ്മനും ചാണ്ടിയും ഒന്നിച്ചു മുറുകുമ്പോൾ.

“തൊമ്മൻ മുറുകുമ്പോൾ ചാണ്ടി അയയും”- ഇതാണ് നെഗറ്റിവ് ഫീഡ്ബാക്ക് ലൂപ്പ്. പ്രകൃതിയിൽ സ്ഥിരതയുള്ള ഏത് മെക്കാനിസത്തിലും ഉള്ളതാണ് അവ. മനുഷ്യശരീരത്തിൽ ഒക്കെ നിറച്ചും ഇവയുണ്ട്. ഉദാഹരണത്തിന്, മൂന്ന് ലഡു ഒന്നിച്ചു വിഴുങ്ങിയാൽ രക്ത പഞ്ചസാര ടപ്പോ എന്ന് കേറുന്നു. ഇതിന്റെ ഉയർച്ച പാൻക്രിയാസിലെ അയലെറ്റ് സെല്ലുകൾ അറിഞ്ഞ ഉടനെ ഇൻസുലിൻ ചാമ്പി വിടുകയായി. കുറെ ഏറെ ബൈയോകെമിക്കൽ റിയാക്ഷനുകൾ ചറപറാ സ്പീഡിൽ ആവുന്നു; പഞ്ചസാരയെ കത്തിക്കുന്നു, കുറെ കൊഴുപ്പ് ആക്കി മാറ്റുന്നു. ഫലം- ഷുഗർ കുറയുന്നു. ഭൗമ […]

Read More

ഒരു നുണ മരിക്കുന്നു.

ഇൻഡ്യയിൽ ആസൂത്രിതമായി ജനസംഘ്യ കൂട്ടാൻ ശ്രമിക്കുന്ന സാമുദായിക ശക്തികൾ ഉണ്ട് എന്ന പ്രചാരണം ശക്തമാണ്. നാഷണൽ ഫാമിലി ഹെൽത്ത് സർവേകൾ ഇതിനെ പൊളിച്ച് അടുക്കിയിട്ടു കാലം കുറെ ആയി. എല്ലാ മതത്തിന്റെയും നേതാക്കൾക്ക് സമുദായ എണ്ണം കൂട്ടണം!! പക്ഷെ, ഒരു സമുദായവും അവർ പറയുന്നത് കേൾക്കുന്നില്ല! നടുവിരൽ ആണ് അവർ കാണിക്കുന്നത്! അതായത്, എത്രയൊക്കെ പെണ്കുട്ടികളെ അടിച്ചമർത്താനും, വിദ്യാഭ്യാസം നിഷേധിക്കാനും അവർ നോക്കുന്നുണ്ടെലും, അതൊന്നും ഗ്രൗണ്ട് ലെവലിൽ മനുഷ്യർ നോക്കുന്നില്ല. അക്കാര്യത്തിൽ എല്ലാ സമുദായങ്ങളും ഒരു പോലെ […]

Read More

ഇന്ത്യൻ വർഗീയ വയറിന് ഞാൻ ഉത്തരവാദി അല്ല. എന്റ്റെ ഗർഭം ഇങ്ങനല്ല:

പലരും ചോദിക്കുന്നു- ഞാൻ എന്നോട് തന്നെ ചോദിക്കുന്നു. സമകാലീന രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് ഇപ്പൊ അധികം ഒന്നും പറയാനില്ലാത്തത് എന്തേ? സത്യം പറഞ്ഞാൽ ലേശം ഒരു സന്ദേഹം ഉണ്ട്. അതിന് എനിക്ക് അർഹതയുണ്ടോ എന്ന്! കാരണം, ഇന്നത്തെ ഇന്ത്യയിലെ മിക്ക ആളുകളും ചിന്തിക്കുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമായാണ് ഞാൻ ചിന്തിക്കുന്നത്. അപ്പൊ കുഴപ്പം എന്റ്റെയും ആകാല്ലോ. പ്ലീസ് നോട്ട്- കേരളം എന്നല്ല; ഇന്ത്യ മൊത്തം എന്നാണ് പറഞ്ഞത്. ചില കാര്യങ്ങളിൽ കേരളവും പ്രസക്തം തന്നെ. ഉദാഹരണത്തിന്, ഈ കെ […]

Read More

ചാമ്പിക്കോ…സാലഡ്.

സാലഡ് നല്ലതാണ്. ഭക്ഷണത്തിന് മുന്നേ കുറെ എടുത്ത് കറു മുറാ കടിച്ചു പള്ള നിറച്ച് കുറെ വെള്ളോം കുടിച്ചു കഴിഞ്ഞാൽ നമ്മളെ ശരിക്കും തടിപ്പിക്കുന്ന സാനങ്ങൾ ഗളും ഗളും എന്നു തിന്നാൻ ഉള്ള ആക്രാന്തം കുറഞ്ഞു കിട്ടും. എങ്കിലും മറ്റേ സാനം ഇല്ലാതെ ഒന്നും നടക്കൂല്ല ഗുയ്‌സ്. ആ സാനം ആണ് ഒരു ഹോമോ സാപിയന്റെ കൊണാണ്ടറി നിശ്ചയിക്കുന്നത് എന്ന് ഉപനിഷത്തുക്കളിലും ബൈബിളും ബാബിലോണിയൻ പുണ്യ പുസ്തകമായ ഗില്ഗമേഷ് ചെയ്തികളിലും ഉണ്ട്. ആ സാനമാണ് ആത്മ നി […]

Read More

മനസാക്ഷി കുത്താതെ കൊല്ലണോ? ഓ- അതിനെന്താ?

സാധാരണയായി, ഈ കൂട്ടക്കൊലകളുടെ ദൃശ്യങ്ങൾ ഞാൻ കാണാറേ ഇല്ല. ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ് കണ്ടിട്ടില്ല. ഹോട്ടൽ റുവാണ്ട- നോ നോ. ആനി ഫ്രാങ്കിന്റെ ഡയറി പോലും വായിച്ചിട്ടില്ല. എങ്കിലും ചരിത്രം വായിക്കാതെ പറ്റില്ലല്ലോ. എനിക്കറിയാം; സഹോ ആൻഡ് സഹികളെ. സത്യം പറ- ഈ ജർമ്മൻ ജൂത കൂട്ടക്കൊല കേട്ട് കേട്ട് ബോറടിച്ചില്ലേ? ബോറടിച്ചു ചത്തില്ലേ? എന്തുട്ടാ ഗെഡിയെ ഇത്- ഹിറ്റ്ലർ, ജൂതൻ, ആറു ലക്ഷം മനുഷ്യർ ….ഗ്യാസ് ചേമ്പർ- ഹോ കേട്ട് മടുത്തു. കേട്ടാൽ തോന്നും ഇത് പുതിയ […]

Read More