അങ്ങനെ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ച് , തൊണ്ണൂറ്റിയാറ് കാലഘട്ടത്തിൽ ആണ് നമ്മുടെ , അതായത് , സോറി – എന്റെ, കഥ എത്തി നിൽക്കുന്നത് . ഇന്റേൺ ഷിപ് അഥവാ ഹൌസ് സർജൻസി എന്ന മാരണം കഴിയാതെ രക്ഷയില്ലല്ലോ . വേണം താനും . ഈ ഒരു വര്ഷം ഇങ്ങനെ പല ഡിപ്പാർട്മെന്റുകൾ മാറി മാറി നടന്നാൽ അല്ലെ , ഡോക്ടർ ആവാൻ പറ്റൂ . സീ – പുസ്തകം വായിച്ചിട്ട് ആരും നീന്താൻ പഠിച്ചിട്ടില്ല . […]
Category: സ്റ്റെതോസ്കോപ്പും കത്തിയും പിന്നെ ഞാനും
പ്രേമവും മാറുന്ന ലോകവും – എന്തരോ എന്തോ ….
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റെട്ടിൽ, ഒരു പീറ എം ബി ബി സ് ഡിഗ്രിയും കക്ഷത്തിടുക്കിപ്പിടിച്ച്, പാണ്ടിച്ചേരിയിലെ ജിപ്മെറിലേക്ക് വണ്ടി കേറുമ്പോൾ, രാവും പകലുമില്ലാതെ പണിയെടുക്കാം, എന്ന് ഉറപ്പുണ്ടായിരുന്നു തിരുമേനി . ഇരുപത്തിനാലു മണിക്കൂർ ഡ്യൂട്ടി മുപ്പത്താറു മണിക്കൂറിലേക്ക് നീളുമ്പോൾ, ശരീരത്തിൽ വിയർപ്പും , പാന്റിലും അണ്ടർവെയറിലും ലാപ്പറോട്ടമി ചെയ്യുമ്പോൾ തുളുമ്പിയ പെരിട്ടോണിയൽ വാഷിംഗിന്റെ ഫീക്കൽ സ്മെല്ലുമായി പുറത്തിറങ്ങും. അത് കൊണ്ട് തന്നെ ഒരു പ്രതീക്ഷയുമില്ലായിരുന്നു പെൺകുട്ടികൾ തിരിഞ്ഞു നോക്കുമെന്ന്. പിന്നെ ആകെ ഉണ്ടായിരുന്നത് ഒരു മാരുതി […]
പറ്റില്ല എന്ന് പറയാൻ പറ്റില്ലേ ?
എവിടെയോ പേര് പറയാൻ താല്പര്യമില്ലാത്ത ഒരു സ്ഥലത്തെ ഒരാശുപത്രി . അവിടെ വലിയ മൂപ്പില്ലാത്ത പ്ലാസ്റ്റിക് സർജൻ ആയി ഞാൻ . സ്ഥലത്തെ ആളുകളുടെ വിചാരം അത് ഒരു വെറും ടൗൺ അല്ല – ഭയങ്കര ഒരു സിറ്റി ആണെന്നാണ്. വേറെ ആർക്കും ആ വിചാരമില്ല . ഒരു പ്ലാസ്റ്റിക് സർജൻ മൈക്രോ സർജറി ചെയ്യുമെന്നോ , ക്യാൻസർ , അപകട മുറിവുകൾ എന്നിവയിൽ പലപ്പോഴും ചികിത്സകൻ ആകുമെന്നോ ആർക്കും ഒരു വിവരവും ഇല്ല […]