ട്രംപ് ജയിച്ചാലോ തോറ്റാലോ നമുക്ക് എന്തുട്ട് പുട്ട് ? പലരും ചോദിച്ചു കേട്ടു . കേൾക്കുമ്പോ ശരിയാണ് . പക്ഷെ എന്റെ വീക്ഷണം ആദ്യം തന്നെ വ്യക്തമാക്കട്ടെ . ഞാൻ ട്രംപിന്റെ ഒരു സപ്പോർട്ടർ അല്ല . അയാൾ ചരിത്രപരമായ ഒരു ദുരന്തം ആണെന്ന് വിശ്വസിക്കുന്നത് കൊണ്ടാണത് . കാരണം വ്യക്തമാക്കാം . ഒന്ന് – വംശീയത എന്ന ഒറിജിനൽ ഗോത്രീയത : ചരിത്രത്തിൽ ഏറ്റവും അധികം കൊല്ലൽ , ബലാത്സംഗം , കൂട്ടക്കൊല്ലൽ , അടിമത്തം […]
Category: വെർതെ – ഒരു രസം

“മറുകരണം ഒരു പ്രാവശ്യം കാണിക്കാം. പിന്നെ വേണ്ട.”
“അസഹിഷ്ണുത കാണിക്കുന്ന എല്ലാരോടും ഫുൾ സഹിഷ്‌ണുത കാണിച്ചോണ്ടിരുന്നാൽ ഏത് സഹിഷ്ണുത ഉള്ള സമൂഹവും മൂ…..മൂ….” ഇതാണ് കാൾ പോപ്പർ എന്ന ഒരു ചേട്ടൻ ഫിലോസഫർ പറഞ്ഞത് . ഇത് ഇച്ചിരി ഓവർ ആയി എന്നു വിചാരിക്കുന്ന ചിലർ ഉണ്ട്. എന്നാൽ ഇതിനോട് ആലോചനാപൂർവം ഒരു മാതിരി യോജിക്കുകയാണ് ഞാൻ. ഒരു കരണത്തടിച്ചാ മറ്റേ കരണം എപ്പോഴും കാണിച്ചു കൊടുത്താ അടിക്കുന്നവന്മാർ മാത്രമേ ലോകത്ത് കാണൂ. അടി കൊള്ളുന്നവന്മാർക്ക് നീതി പരലോകത്തെ കിട്ടൂ. പെട്ടന്ന് തന്നെ അവർ പരലോകം […]

ജസ്റ്റ് ഫോർ എ ഹൊറർ : വേണ്ടാ വിശുദ്ധ യുദ്ധം
ഒരു മനുഷ്യന്റെ തല വെട്ടാൻ അത്ര എളുപ്പം അല്ല . കയ്യോ കാലോ വെട്ടാനും പാടാണ് . ഒറ്റ വെട്ടിന് ദൂരെ തെറിക്കുന്നത് ഒക്കെ സിനിമയിലെ ഉള്ളു. എത്രെ മൂർച്ച ഉള്ള വെട്ടുകത്തി ആയാലും പല പ്രവശ്യം വെട്ടേണ്ടി വരും . ഒരേ സ്ഥലത്ത് തന്നെ പിന്നെയും പിന്നെയും വെട്ടണം . അല്ലെങ്കിൽ അറുത്തറുത്തേ പറ്റൂ . ചോര ചീറ്റി തെറിക്കും . എല്ലു മുറിക്കാൻ നല്ല പാടാണെന്നേ . പിന്നെ താൻ ചെയ്യുന്നത് തന്നെ പോലെ […]

അമേരിക്കൻ രാഷ്ട്രീയം; ആഴത്തിൽ കുഴിക്കുമ്പോൾ :
പണ്ട് ഞാൻ അനിയന്ത്രിതമായ ചില സാഹചര്യങ്ങളിൽ പെട്ട് ആറാം ക്‌ളാസ്സിൽ തൃശൂർ മോഡൽ സ്‌കൂളിൽ രണ്ടു മാസം ലേറ്റ് ആയി ചേരുക ഉണ്ടായി . (ആക്ചുവലി , മൂക്കളയും ഒലിപ്പിച്ച് ലൂസ് നിക്കർ വലിച്ചു വലിച്ചു കേറ്റിക്കൊണ്ടിരുന്ന എന്നെ അവിടെ ചേർക്കുക ആയിരുന്നു സുഹൃത്തുക്കളെ . അല്ലാതെ ഞാൻ സ്വയം ….ഏയ് .) ലേറ്റ് ആയി ചെന്ന ഞാൻ ഏറ്റവും പുറകു ബെഞ്ചിൽ പോയിരിക്കുകയും ‘തൃശൂർ മേട്ടാസ്’ എന്നറിയപ്പെട്ടിരുന്ന ഒരു ഗാങ്ങിന്റെ ഭാഗം ആവേണ്ടി വരികയും ചെയ്തു […]

സദ്യ .
പണ്ടെന്ത് സുഖമായിരുന്നു . ഒരു പത്തിരുനൂറ് കൊല്ലം മുൻപൊക്കെ . കൗമാരം എന്നൊരു സാധനമേ ഇല്ല . ചെറു ചൂടുള്ള അമ്മവയറ്റിൽ നിന്ന് തണുത്ത , കഷ്ടപ്പെട്ട് ശ്വസിക്കേണ്ട ലോകത്തേക്ക് ഒരൊറ്റ വീഴ്ച പോലെ , കുട്ടിത്തമാകുന്ന പ്രഭാതത്തിൽ നിന്ന് ഉച്ചവെയിൽ മദ്ധ്യവയസിലേക്ക് ഒരു ചാട്ടം . സദ്യ – ജീവിതമാകുന്ന സദ്യ എങ്ങനെ ഉണ്ടാക്കണം ? അത് നമ്മൾ ആലോചിക്കയെ വേണ്ട . കുശിനിയിൽ കയറുക , കറിക്ക് അരിയുക , ഇളക്കുക – അങ്ങനെ […]