ചില സമയത്ത് ഫേസ്ബുക്കിൽ ഓരോ ഇഷ്യൂവിന്റെ പുറകെ ആളുകൾ ഓടുന്നത് , ജെല്ലിക്കെട്ട് സിനിമയിൽ മനുഷമ്മാര് അന്ത പോത്തിന്റെ പുറകെ ഓടുന്നത് പോലാണ് . വാളയാർ കുട്ടികൾക്ക് നീതി കിട്ടാനുള്ള കാമ്പയിൻ പോലെ വളരെ നല്ല കാര്യങ്ങൾ ഉണ്ട് ; സംശയമില്ല . അതിന്റെ കൂടെ, അപമാനിക്കപ്പെട്ട നടന്റെ ആത്മാർത്ഥമായുള്ള വികാരപ്രകടനം , നമ്മളെയും വികാരം കൊള്ളിച്ചു – ശരി . അതിന് കാരണക്കാരായ ആളുകളോട് രോഷം തോന്നി – അതും ശരി . എന്നാൽ ഇതും […]
Category: വെർതെ – ഒരു രസം

പ്രാർത്ഥന !
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റാറ് . തൃശൂർ മെഡിക്കൽകോളേജ് മെഡിസിൻ അത്യാഹിത വിഭാഗം . അങ്ങ് മുളങ്കുന്നത്ത് കാവിലെ ഒരു കാട്ടിലാണ് സംഭവം . അതേ – ഈ തൃശൂർ മെഡിക്കൽ കോളേജ് എന്ന് പേരെ ഉള്ളു . അത് തൃശൂരിൽ ഒന്നുമല്ല . പരീക്ഷ പാസായി , ആദ്യത്തെ ഹൌസ് സർജൻസി അഥവാ ഒരു കൊല്ലത്തെ ജോലീ പരിശീലനം തുടങ്ങി, രണ്ടു ദിവസമേ ആയുള്ളൂ . കയ്യും കാലും, പിന്നെ മേൽ ആകമാനം വിറക്കുക , വെട്ടി […]

ഹിന്ദി വന്ന ജനിതക വഴി : ഇന്ത്യൻ മനുഷ്യ ചരിത്രം :
ഹിന്ദി പഠിക്കേണ്ടി വരുമോ ? ഏകദേശം ഉറപ്പായും പഠിക്കേണ്ടി വരും . ഇംഗ്ളീഷും പഠിക്കേണ്ടി വരും . അപ്പൊ മലയാളമോ ? പഠിച്ചല്ലേ പറ്റൂ . നമ്മെ നാം ആക്കുന്നത് പ്രധാനമായും ഭാഷ ആണല്ലോ . ഇതെല്ലം കൂടി നടക്കുമോ ? നടന്നേക്കില്ല . ഭാവി പ്രവചിക്കാൻ ബുദ്ധിമുട്ടാണ് . ഒരു പക്ഷെ , ഇംഗ്ളീഷിന്റെ വകഭേദങ്ങൾ ലോകത്തെ മൊത്തം വിഴുങ്ങുന്നതിനു മുൻപ് , ഹിന്ദി ഇന്ത്യയിൽ നമ്മുടെ മലയാളത്തെ വിഴുങ്ങി ക്കൂടെന്നില്ല . അങ്ങനെ വന്നാൽ […]

കൂട്ടക്കൊല എളുപ്പം ആണുണ്ണീ . കൊല്ലാതിരിക്കൽ അല്ലോ പ്രയാസം :
“പന്നികളെപ്പോലെ പെറ്റു കൂട്ടുക “ ഇങ്ങനെ ഒക്കെ കേൾക്കുമ്പോൾ തന്നെ , ആകെ ഒരു ഡാർക്ക് സീൻ ആണ് മനസ്സിൽ . ഈ ചരിത്രം എല്ലാരേയും പോലെ , പഠിച്ച് , അപ്പോൾ തന്നെ മറന്നാൽ ആ പ്രശ്നം ഇല്ല . ഇതിപ്പോ എന്തോ – മനുഷ്യ മനസ്സിലേക്കുള്ള ഒരു ചൂണ്ടുപലക എന്ന രീതിയിൽ ചരിത്രത്തെ സമീപിക്കുമ്പോൾ ഉള്ള കുഴപ്പം ആകാം . പണ്ട് ന്യൂസീലൻഡിനടുത്തുള്ള ചാതാം എന്ന ദ്വീപിൽ , മോറിയറി എന്ന് സ്വയം വിളിക്കുന്ന […]

ടു തൗസൻഡ് ആൻഡ് എയ്റ്റി ഫോർ – ശ്രീ റോം വെങ്കിട്ട തൊമ്മന്റെ കാലം .
കുറ്റാ കുറ്റിരുട്ട് . അർധ രാത്രി ഇരുപത് മണി . അതായത് പഴേ പന്ത്രണ്ട് മണി . ഡെസിമൽ ടൈം ആണ് സഹോ . കണ്ണ് ബൾബാക്കണ്ട . വര്ഷം രണ്ടായിരത്തി എണ്പത്തിനാല്. വേറെ വിശേഷം ഒന്നുമില്ലല്ലോ ? അതാ ഒരു ചെത്ത് ചുള്ളൻ , ഭാരത് അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ശ്രീറോം വെങ്കിട്ട തൊമ്മൻ , ഓഫീസ് പാർട്ടി കഴിഞ്ഞു ആടിയാടി പുറത്തിറങ്ങുന്നു . അടിച്ചത് സ്കോച്ച് . ആയത് കിണ്ടി . രാജ്യത്തെ ഒരേ ഒരു […]