എന്റെ അപ്പൻ, മത്തായി ഡോക്ടർ തൃശൂരിൽ വന്നടിഞ്ഞു അവിടെ ജില്ലാ ആസ്പത്രിയിൽ ജോലി ചെയ്തോണ്ട് ഇരിക്കുന്നു. ഇടയ്ക്കിടെ രാഷ്ട്രീയം പറയും. ചരിത്രം പറയും. നിങ്ങ വിശ്വസിക്കുമോ എന്നെനിക്കു വിശ്വാസം ഇല്ല. എന്നെപ്പോലെ ചുള്ളനും, ചുർ ചുറുക്കോടെ നടക്കുന്നവനും മുറുക്കാത്തവനും, എന്നാൽ മുറുക്ക് കറു മുറെ തിന്നുന്നവനും, സുന്ദര കളേബരനും, സർവോപരി, ചെറുപ്പക്കാരനും ആയ എന്റെ സ്വന്തം അപ്പന്, ഈ ഇന്ത്യാ മഹാരാജ്യം ബ്രിറ്റീഷ് കശ്‌മല സായിപ്പന്മാരുടെ കൈയിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച സുന്ദര, പക്ഷെ അതിപുരാതനം ആയ […]
Category: വെർതെ – ഒരു രസം
യേശുവിനുണ്ടൊരു കുഞ്ഞാട് – മേരിയും യേശുവും –
യേശു ബ്രോ എന്ന മുപ്പതു വയസ്സുകാരൻ ജൂതൻ ജൂദിയ എന്ന ദേശത്തെ കൊടും മണലാരണ്യ ചൂടിൽ ഇങ്ങനെ അലഞ്ഞു നടന്നു . തവിട്ടു നിറം, നീളൻ താടി , തീക്ഷ്ണമായ കണ്ണുകൾ . റോമിന്റെ അടിമത്തത്തിൽ ആയിരുന്നു ജൂതന്മാർ . “സ്വർഗരാജ്യം അടുത്തു , സ്വർഗ്ഗരാജ്യം അടുത്തു” എന്ന് പുള്ളി പറഞ്ഞു . എന്തരോ എന്തോ, എന്ന് ആളുകളും . താഴ്ന്ന ജാതിക്കാരിയുടെ കൈയിൽ നിന്നും വെള്ളം വാങ്ങി കുടിച്ചു . ജാതിക്കാരിയുടെ – നോട്ട് […]
ഞാൻ ആണോ പെണ്ണോ ? – ആർട്ടിക്കിൾ 377 :
എന്റെ അമ്മക്ക് മൂന്നു സഹോദരിമാർ ആണ് . ആണൊന്നും മക്കളിൽ ഇല്ലാത്തതിനാൽ ആദ്യത്തെ പേരക്കുട്ടി ആണാണ് എന്ന് കേട്ടതോടെ എന്റെ അപ്പൂപ്പൻ ഓടി ആശുപത്രിയിൽ എത്തി . എത്തിയ പാടെ എന്റെ തുണി പൊക്കി നോക്കി . കണ്ണാടി എടുക്കാത്തതിനാൽ കുനിഞ്ഞു സൂക്ഷിച്ചു നോക്കിയതും ഞാൻ ഷൂ എന്ന് ഒരൊറ്റ മുള്ളൽ. അപ്പൂപ്പന്റെ മുഖത്ത് പോലീസുകാരുടെ ജലപീരങ്കി പോലെ ടം എന്ന് കൊണ്ട് . ഹ ഹ ഹ . എനിക്ക് ചിരി ഒന്നും വരുന്നില്ല […]
ആഞ്ജനേയാ , ചാപ്പ തരല്ലേ – കണ്ട്രോൾ , കൺട്രോൾ തരൂ.
പണ്ട് പണ്ടൊരു കാലം. റിലൈൻസ് ആദ്യത്തെ മൊബൈൽ ഫോൺ ഒക്കെ ഇറക്കി, അത് വാങ്ങി ആളുകൾ മൂഞ്ചിത്തെറ്റി നടക്കുന്ന മധുര മനോജ്ഞ കാലം. കല്യാണം കഴിഞ്ഞു, ഒരു കുഞ്ഞു മോളുമുണ്ട് . എം സി എച് കഴിഞ്ഞു , ആ സാമാനം രെജിസ്റ്റർ ചെയ്യാൻ തിരുവനന്തപുരത്തു പോയതാണ് . ഒറ്റക്കെയുള്ളൂ . തിരികെ ട്രെയിനിൽ ആണ് . രാത്രി . ആ തീവണ്ടി മുറിയിൽ ഞാനും ഒരു മീശക്കാരൻ വേന്ദ്രനും മാത്രമേയുള്ളു . അയാൾ ഫുൾ […]
കുര്യാക്കോസിന്റെ ഉണ്ടകൾ – ഒരു സ്ത്രീ വിരുദ്ധ കഥ :
കുര്യാക്കോസ് ഒരു വയസ്സനാത്രേ – വയസ്സൻ . എനിക്കറിഞ്ഞൂട – ആദ്യം അവർ പറഞ്ഞു അൻപത്തഞ്ച് ഒക്കെ വയസ്സ് ആയതാണെന്ന് . റിട്ടയർ ചെയ്യണം . ദേ ഒരു പത്തിരുപത് വര്ഷം പോയപ്പോ അറുപത്തഞ്ചും എഴുപതും ഒക്കെ ആയാലേ വയസ്സൻ ആകുന്നുള്ളു . ഇപ്പൊ ചെലര് പറയുന്നത് വയസ്സൻ , വയസ്സി എന്നൊന്നും പറയുകയേ അരുതത്രെ . ഒരു മയില് പരുപാടി ആണത്രേ അത് . ഈ മയിലെന്നൊക്കെ ഓപ്പൺ ആയി പറയാവോ – – […]