പെട്ടന്നെവിടെ നിന്നാണ് ഈ നിപ്പ ? കുറെയധികം പുതിയ ഇൻഫ്ലുൻസ ടൈപ്പുകൾ ? ഡെങ്കി , ചിക്കുൻഗുനിയ , ഹാന്റാ വൈറസ്? എയ്ഡ്സ് ? ഇപ്പോഴത്തെ നിപ്പ എവിടുന്നാണ് എന്ന് നമുക്കറിയില്ല . എന്നാൽ പുതിയ പുതിയ രോഗാണുക്കൾ എങ്ങനെ വരുന്നു , എന്ന് നമുക്ക് നോക്കാം . രണ്ടു ലക്ഷം വർഷങ്ങൾക്ക് മേലെ ആയല്ലോ മനുഷ്യൻ ഉണ്ടായിട്ട് . പതിനായിരം കൊല്ലം ആയി കൃഷി തുടങ്ങിയിട്ട് . അതിനു മുന്നേ പെറുക്കിത്തീറ്റ ആയിരുന്നു […]
Category: വെർതെ – ഒരു രസം
മരുന്നു പരീക്ഷണവും മാധ്യമ മാങ്ങാത്തൊലിയും; ഒരു പടിഞ്ഞാറന്‍ വീരഗാഥ
ഒന്നു രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. വീടിനു പുറത്തിറങ്ങിയ ഉടന്‍ വര്‍ഗ്ഗീസ് ചേട്ടനെ കണ്ടു. ”എല്ലാം ചാനലുകളില്‍ കണ്ടില്ലേ? എന്തു ഭയങ്കരം അല്ലേ, ഈ പരീക്ഷണങ്ങളേ…” ചേട്ടന്‍ കുശലം തുടങ്ങി. സംഭവം എനിക്ക് മനസ്സിലായി. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി പത്രങ്ങളിലും ചാനലുകളിലും നിറഞ്ഞാടുകയാണ്. ‘ഭിഷഗ്വരവധം പരീക്ഷണ കാണ്ഡം.’ തിരുവനന്തപുരത്തോ മറ്റോ ഉള്ള രണ്ടു ഡോക്ടര്‍മാര്‍ തമ്മിലുണ്ടായ പിണക്കത്തെ തുടര്‍ന്ന് ഒരു ഡോക്ടര്‍ ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്ന് പ്രശ്‌നം പൊതുസമൂഹം ഏറ്റെടുക്കുകയായിരുന്നു. എവിടെയൊക്കെ മരുന്നുപരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്? ആരൊക്കെയാണ് ഇതിന് […]
അടി വേണ്ട , ഇടി വേണ്ട , ഉമ്മേം വേണ്ട ..ന്നാ തോന്നുന്നത് (വൈദ്യ ശാസ്ത്ര അടികൾ )
നമുക്ക് പലർക്കും ഉണ്ടാവുന്ന പ്രശ്നങ്ങളിൽ ഒരു പ്രധാന പ്രശ്നമാണ് കാശിന്റെ പ്രശ്നം . കടം വന്നു കൂടി . എന്ത് ചെയ്യണം ? ഇത്ര വരുമാനം ഉണ്ട്. രണ്ടു കുട്ടികളെ പഠിപ്പിക്കണം ; ഒരു വീട് വക്കണം . എത്ര വച്ച് മിച്ചം പിടിക്കണം ? ബിസിനസ്സ് ഉണ്ട് – കാശും ടാക്‌സും അകൗണ്ടുകളും ജി സ് ടി അല്കലുത്തുകളും എങ്ങനെ കൊണ്ട് പോകണം . ജോലി പോയി/ വേണ്ടെന്നു വച്ചു . എന്ത് ചെയ്യണം ? […]
നഗരങ്ങൾ – സ്ഥല വില – ചില കാര്യങ്ങൾ :
ഞാൻ മുരളിച്ചേട്ടനെ വെറുതെ ഒന്ന് തോണ്ടിയെന്നെ ഉള്ളു . അമിത ലളിതവത്കരണം ആണ് , കൃഷിക്ക് കേരളീയർ സ്ഥലം ഉപയോഗിക്കാത്ത കൊണ്ട് അതിനു വില കുറയുമെന്നും , സ്ഥലം ആവശ്യമില്ലാത്തതാണെന്നും . ശരിയാണ് – സ്ഥലത്തിന് ചില സമയങ്ങളിൽ വില കണ്ടമാനം ഒരുകാരണവും ഇല്ലാതെ കൂടുന്നു . പിന്നെ ഇടിയുന്നു . ഇപ്പോൾ കുറച്ചു മാന്ദ്യത ഉണ്ട് . ഇത് ഇങ്ങനെ മാറി മറിഞ്ഞു കൊണ്ടിരിക്കും . ഇത് വെറും മാർകട് നിരക്കിലുള്ള താല്ക്കാലിക ഏറ്റ കുറച്ചിൽ […]
ഹിമാലയം കയറിയ അപ്പാപ്പനും വലിച്ചെറിഞ്ഞ ഷഢ്ഢികളും:
പണ്ട് തൃശൂർ മെഡിക്കൽ കോളേജിൽ ഹൌസ് സർജൻസി ചെയ്യുമ്പോൾ , മെഡിസിൻ വാർഡിന്റെ മുകൾ നിലയിലുള്ള ഒരു മുറിയിൽ അഞ്ചെട്ട് കട്ടിലുകൾ നിരത്തി ഇട്ടിരിക്കുന്നതാണ് താമസ സ്ഥലം . മൊബൈൽ ഫോൺ ഇല്ലാത്ത ഒരു കാലമാണ് . (യെസ് . അങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു . വിശ്വസിക്കാൻ പ്രയാസം ആണെന്ന് എനിക്കറിയാം ). അസമയങ്ങളിൽ രോഗികൾക്ക് എന്തെങ്കിലും ആവശ്യം വന്നാൽ ഡോക്റ്ററെ വിളിക്കാൻ നേഴ്സ് , വാർഡ് അസിസ്റ്റന്റിനെ ഞങ്ങളുടെ ഈ മുറിയിലേക്ക് പറഞ്ഞു വിടും […]