ഈ ബജറ്റ് സമയത്ത് പൊട്ടനാണെന്നു സ്വയം തോന്നുന്നത് എനിക്ക് മാത്രം ആണാവോ ? എന്തുട്ട് പൂട്ടാ , ഈ ബജറ്റിൽ നോക്കണ്ടേ ? എനിക്കൊന്നും അറിയില്ല . പണ്ടാരം അടങ്ങാൻ – പണ്ഡിതർ ചാനൽ ചർച്ചകളിൽ കുണ്ടി ഉറപ്പിച്ചിരുന്നു ഗുണ്ടുകൾ കാച്ചിയും , എതിരാളികളുടെ ഗുണ്ടുകൾ കണ്ടിച്ചും ചണ്ടുല മണ്ടൂകങ്ങളായി മണ്ടുന്നത് കാണുമ്പോൾ ഞാൻ വെറും ഒരു മണ്ടൻ ആണെന്നുള്ള തോന്നൽ എന്റെ അന്തരാളങ്ങളിൽ വേര് ഊന്നുകയാണ് സുഹൃത്തുക്കളെ , ഊന്നുകയാണ് . സഹ മണ്ടന്മാരേ , […]
Category: വെർതെ – ഒരു രസം
പാഠം ഒന്ന് – മനുഷ്യൻ ഉണ്ടായി (ഇരുപത്തിനാലു മണിക്കൂർ മുൻപ് ഭൂമിയും )
മ്മടെ സത്യപാലേട്ടൻ പറഞ്ഞത് പരിണാമവും ഒരു കുന്തവും ഉണ്ടായിട്ടില്ല എന്നാണു . (കുന്തവും എന്നങ്ങേര് പറഞ്ഞിട്ടില്ല – എന്റെ വക രാഷ്ട്രീയ പക പോക്കൽ ആണെന്ന് നിങ്ങൾ പറയുവോ ? അങ്ങനെയൊന്നൂല്യ – ട്ടോ .) എന്ത് കുന്തമാണെങ്കിലും അങ്ങേരു പറഞ്ഞു : നമ്മുടെ പൂർവികർ , അതായത് എന്തും അറിയാവുന്ന ഭാരതീയർ അതിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ല എന്നാണു . അതായത് പൗരാണികമായ അറിവുകൾ നമുക്കിപ്പോൾ അറിയാവുന്ന സത്യങ്ങളൊക്കെ പറഞ്ഞു വെച്ചിട്ടുണ്ടായിരുന്നു എന്നാണു . കുന്തമാണ് […]
റിപ്പബ്ലിക് ഡേയും മാത്തന്റെ ഭാര്യയും :
സ്വാതന്ത്ര്യം കിട്ടുന്നതിനേക്കാൾ പ്രധാനം ആണ് സ്വയം മര്യാദക്ക് ഭരിക്കാൻ സാധിക്കുന്നത് . നമ്മുടെ കൂടെ ആ സാമാനം കിട്ടിയ മിക്കവർക്കും അത് സാധിച്ചിട്ടില്ല ! പാകിസ്ഥാൻ മൂ ….ഐ മീൻ മുടന്തി മുടന്തി നീങ്ങുന്നു . മിഡിൽ ഈസ്റ് മൊത്തം മൊണ്ണ- മൂ ……എണ്ണ . ഐ മീൻ എണ്ണ കാരണം മാത്രം പിടിച്ചു നിക്കുന്നു . എണ്ണ പോയാൽ സ്വാഹാ ആകും . സ്വാഹാ . അതിപ്പോൾ ആകാൻ സാധ്യത ഉണ്ട് . […]
പരിണാമവും മ്മടെ തന്തേം തള്ളേം :
മുൻപത്തെ പോസ്റ്റിൽ (കമന്റിൽ ) ശാസ്ത്രത്തിന്റെ ശരിയിലേക്കുള്ള പാത ഏതാണ്ട് പറഞ്ഞിരുന്നു അതായത് , നമ്മുടെ തന്തേം തള്ളേം നമ്മുടെ തന്നെ ആന്നോ.? ഞാൻ ഏകദേശം അവരെ പോലെ ഇരിക്കുന്നു . അവർ നമ്മളെ അങ്ങനെ ആണ് പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത് . നാട്ടുകാരും വീട്ടുകാരും അങ്ങനെ തന്നെ പറയുന്നു . ആൽബത്തിൽ പഴേ ഫോട്ടോകൾ നിങ്ങൾ ജനിച്ച ഉടൻ ഉൾപ്പെടെ ഉള്ളവ നാം കാണുന്നു . അങ്ങനെ അവർ നമ്മുടെ അപ്പനും അമ്മയും ആണെന്ന് […]
സത്യപാൽ സിംഗ് പാവാട – പരിണാമോം പാവാടാ- തന്തയും പാവാടാ :
ഇതൊരു ശാസ്ത്ര ലേഖനം ആണ് . വേറെ ഒന്നും വിചാരിക്കരുത് . സത്യത്തിൽ സത്യപാൽ സിംഗിന്റെ സംശയത്തിൽ കാര്യം ഉണ്ട് . പരിണാമം എന്ന് മാത്രമല്ല – ഒരു കാര്യവുവും സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല ! സംശയുമുണ്ടോ ? ഉവ്വോ ? ഉവില്ലേ ? ഉവ്വുവ്വ് . ഒരു ഉദാഹരണം എടുക്കാം . അദ്ദേഹത്തിന്റെ അച്ഛനും അമ്മയും – അതായത് തന്തയും തള്ളയും – അല്ലെങ്കിൽ അത് വേണ്ട – ആളോള്ക്ക് വെഷമാവും . […]