അരിമ്പാറയും വാക്സീൻ സൈഡ് ഇഫെക്റ്റും പിന്നെ സ്റ്റീവ് ജോബ്സും :

[embedyt] https://www.youtube.com/watch?v=_qT-Yc7J85s[/embedyt] എന്റെ ഭാര്യയുടെ കൈയിൽ മൂന്നോ നാലോ കുഞ്ഞു അരിമ്പാറകൾ പൊന്തി . കുറെ മാസങ്ങൾ ആയി എന്നോട് പറയുന്നു . ഞാൻ കാര്യമായി മൈൻഡ് ചെയ്യുന്നില്ല – കശ്മലൻ ! (അരിമ്പാറയല്ല – ഞാൻ .)   “ഇതെന്തെങ്കിലും ഒന്ന് ചെയ്യൂട്ടോ- കുറച്ചു കുഞ്ഞു പഞ്ചാര ഗുളിക മേടിച്ചു താ . അപ്പുറത്തെ സിന്ധുവിന്റെ അരിമ്പാറ മാറിയത് അത് തിന്നിട്ടാ . ഈ ടൈപ്പ് ഗുളിക പതുക്കെയേ ആക്ട് ചെയൂത്രെ . എന്നാലും പോകുമല്ലോ […]

Read More

പ്രപഞ്ച ചരിത്രം – വലിയ വെടി(വളി) ഒന്ന് ….

ലോകം എന്ന് പറഞ്ഞാൽ നമ്മുടെ വിചാരം ഈ കുഞ്ഞു ഭൂലോകം ആണെന്നാണ്. അതിലെ കുറെ കുഞ്ഞു മനുഷ്യർക്ക് മാത്രമേ ചരിത്രം ഉള്ളു എന്ന് നമ്മൾ വിചാരിക്കുന്നു. ഞാൻ ഉദ്ദേശിക്കുന്നത് ഈ പ്രപഞ്ചമാണ്- ബ്രഹ്മാണ്ഡം!! അതായത്, ഈ ഭൗതിക ശാസ്ത്ര നിയമങ്ങൾ,..ഗുരുത്തവാകർഷണം പോലെ ഉള്ളവ….ചരിത്രം അല്ല എന്ന് നമ്മൾ വിചാരിക്കുന്നു. എന്നാൽ ഈ പ്രപഞ്ചത്തിനും അതിന്റെ നിയമങ്ങൾക്കും ഒരു ചരിത്രം ഉണ്ട്. അതാണ് കോസ്മോളജി. 14 ബില്യൺ വർഷങ്ങൾക്കു മുൻപാണ് സംഭവം തുടങ്ങുന്നത്. ഒരു ബില്യൺ എന്നാൽ 1000 […]

Read More

“എന്റപ്പൻ തെണ്ടി , എന്റപ്പൻ പട്ടി “

എട്ടാം ക്ലാസ്സിലോ മറ്റോ പഠിക്കുക ആയിരുന്നു . മഹത്തായ മോഡൽ സ്‌കൂളിന്റെ പുറകിൽ മൈലി പാടം എന്ന ഒരു സ്ഥലം ഉണ്ട് . ഇന്നത് ഒരു ഭയങ്കര പോഷ് ഏരിയ ആണത്രേ . അന്ന് ഞങ്ങളിൽ വില്ലന്മാരായ ആൺകുട്ടികൾ പോലും പോകാൻ മടിക്കുന്ന ഒരു വിജന ചതുപ്പ് പ്രദേശം ആയിരുന്നു . കുറച്ചു കറുത്ത കുറിയ മനുഷ്യർ കുടിലുകളിൽ പാർത്തിരുന്നു . അവരുടെ മക്കൾ പലരും ഞങ്ങളുടെ സ്‌കൂളിൽ പഠിച്ചിരുന്നു . മൈലിപ്പാടം ഗാങ് എന്നാണു അവരെ […]

Read More

The right to refuse

The town’s people considered it quite a big city. I was not impressed. Nobody seemed to know what a Reconstructive Plastic Surgeon did. But a number of trauma cases required microsurgical expertise. Fortunately the Orthopedician was convinced of my utility. And I needed the job. But the OPDs were boring. My hopes soared as a […]

Read More

ശാസ്ത്രീയ ചികിത്സയും വ്യാജവും നമ്മുടെ മനഃശാസ്ത്രവും:

: ഇന്റർനെറ്റും അതിലെ ഫേസ്ബുക്കും വാട്സ് ആപ്പും ഒരു പ്രത്യേക സാധനം ആണ് . അക്ഷയ ഖനിയാണ് – എന്നാൽ കുപ്പത്തൊട്ടിയുമാണ് . അമൂല്യമായ അറിവിന്റെ മാണിക്യ കഷ്ണങ്ങൾ കോഴി പപ്പിന്റേയും ചീഞ്ഞ മുട്ടയുടെയും അളിഞ്ഞ തക്കാളിയുടെയും ഇടയ്ക്കു കിടക്കുന്നു . നല്ലതു പെറുക്കിയെടുക്കാൻ തന്നെ നല്ല ബോധം വേണം . നമ്മുടെ മനസ്സിനോട് തന്നെ പൊരുതണം . കാന്താരിമുളകും ആവണക്കെണ്ണയും അരച്ച് സേവിച്ചാൽ നടുവേദന മാറും എന്നതു പോലെ ഉള്ള മണ്ടത്തരങ്ങളും  ആവശ്യമായ ഒരു മാതിരി […]

Read More