ഒന്നിച്ചു കിടന്ന പെണ്ണ്

ബോയ്സ് സ്‌കൂളിൽ പഠിച്ചു , ഓഞ്ഞ മെൻസ് കോളേജിൽ പ്രീ ഡിഗ്രിയും കഴിഞ്ഞു മെഡിക്കൽ കോളേജിൽ ചെന്നപ്പോൾ ആണ് ആദ്യമായി കുറെ ഏറെ പെണ്ണുങ്ങളെ ഒന്നിച്ചു കാണുന്നത് തന്നെ . പല നിറത്തിലും തരത്തിലുമുള്ള സാരികളിൽ പൊതിഞ്ഞ നല്ല പതിനേഴു പതിനെട്ടു വയസ്സുള്ള ജുവതികൾ . കില് കിലാ അവർ തമ്മിൽ വർത്താനം പറയും . നമ്മളോട് ഗമ കാണിക്കും .   ഒരു അറു ദരിദ്രവാസിയെ നിറച്ചും 2000 രൂപ നോട്ട് എണ്ണാൻ ഏൽപ്പിച്ചാൽ എങ്ങനെ […]

Read More

രണ്ടു മാപ്പ് അപേക്ഷകളുടെ കഥ :

പതിനാറാം നൂറ്റാണ്ടിൽ യൂറോപ്പിൽ ഒരു താടിക്കാരൻ ജനിച്ചു . പതിനേഴാം നൂറ്റാണ്ടിൽ ആണ് പുള്ളി പ്രശ്നക്കാരൻ ആവുന്നത് . താടിയുണ്ട് അങ്ങേർക്ക് . സാത്വികൻ ആണ് . ഈ പതിനാറു പതിനേഴു നൂറ്റാണ്ട് എന്നൊക്കെ പറഞ്ഞാൽ അവിടെ മൊത്തം കത്തോലിക്കാ സഭയുടെ വാഴ്ച ആണ് ! രാജാക്കന്മാർ ഒക്കെ മാർപാപ്പയെ ഓച്ഛാനിച്ചു നിൽക്കണം . ആടാമോ ? പാടാമോ ? എന്തൊക്കെ തിന്നണം ? എന്തൊക്കെ ചെയ്യാം ? – ഇതൊക്കെ സഭ തീരുമാനിക്കും . എന്തിനു […]

Read More

കീരിക്കാടൻ ചത്തെ – (ഇതും ഇന്ത്യൻ മെഡിക്കൽ കൗൺസിലും ആയി ഒരു ബന്ധവും ഇല്ല)

എന്റെ ബന്ധുവായ ഒരു കാരണവരുടെ നാട്ടിൽ ഒരു പാവം ലോക്കൽ അലവലാതി ഉണ്ടായിരുന്നു . നമുക്കയാളെ മുതുക്കൻ കീരിക്കാടൻ എന്ന് വിളിക്കാം .  മസിലൻ – പക്ഷെ പൂര അലമ്പൻ. കള്ളു കുടിക്കുന്നത് നാട്ടുകാർ സഹിക്കും . പക്ഷെ കുടിച്ചാൽ വയറ്റിൽ കിടക്കണ്ടേ എന്നാണു നാട്ടുകാർ ചോദിക്കുന്നത് . എന്നാ പിന്നെ വെള്ളം കുടിച്ചാൽ പോരെ എന്നാണു എം .കീരിക്കാടൻ ചോദിക്കുന്നത് . മെക്കട്ടു കേറ്റവും തെറി വിളിയും കുടിച്ചാൽ മാത്രം അല്ല ! അദ്ദേഹത്തിന്റെ ഒരു […]

Read More

ഒരു ക്രീഡാപ്പി മാപ്പിളയുടെ രോദനം:

ഈ മതം മാറ്റം, കല്യാണം കഴിച്ചു മതം മാറ്റൽ, മതം മാറ്റിട്ട് കല്യാണം കഴിക്കൽ, ഘർ വാപസി എന്നിവയൊക്കെ കണ്ട് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ യുടെ ലോറിയിൽ ഗോതമ്പു കൊണ്ട് പോകുന്നതും നോക്കി ഓടയിൽ ഇരുന്നു വെള്ളമിറക്കുന്ന എലിയുടെ അവസ്‌ഥയിലാണ് ഞങ്ങൾ  ക്രിസ്ത്യാനികൾ.   ഹിന്ദു ഇന്ത്യ ഉണ്ടാക്കാൻ വിരൽ ഒന്ന് ഞൊടിച്ചാൽ മതി. ഉണ്ടാവട്ടെ_ എന്ന് കല്പിച്ചാൽ മതി. ആര്? ദൈവങ്ങൾ. രാഷ്ട്രീയത്തിലും ദൈവങ്ങൾ ഉണ്ട്.   മുസ്‌ലിം ഇന്ത്യ ഉണ്ടാക്കും എന്ന് ചിലർ […]

Read More

വടിവൊത്ത അര, പെൺ കോന്തൻ നെഹ്റു, ചൈന ക്രിസ്തു മുതൽ പേർ:

കല്യാണം കഴിഞ്ഞു വീട്ടിൽ കയറിയ പെണ്ണിനെ റാഗിങ് പോലെ അരകല്ലിൽ അരപ്പിക്കുന്ന ഒരു വീഡിയോ കണ്ടു. അതിൽ കുരു പൊട്ടി ഒലിക്കുന്ന കുറെ പേരാണ് സോഷ്യൽ മീഡിയ മൊത്തം. ഞാൻ ചോദിക്കുക ആണ് സുഹൃത്തുകളെ: എന്തുട്ടാണ് ഇവിടെ പ്രശ്നം? നമ്മുടെ സംസ്കാരത്തിന്റെ ഒരു നേർക്കാഴ്ച ആണ് നമ്മൾ ഇവിടെ കണ്ടത്. പത്തിരുപതിനായിരം കൊല്ലം പഴക്കമുള്ള ഒരു സംസ്കാരം നമുക്കുണ്ട്. അഫ്‌ഗാനിസ്ഥാൻ മുതൽ ബർമ വരെ നീണ്ടു നിവർന്നു കിടക്കുന്ന ഒരു സ്ഥലം ആയിരുന്നു നമ്മുടെ അഖണ്ഡ ഭാരതം. […]

Read More