“Do not judge me by my success, judge me by how many times I fell down and got back up again.”― Nelson Mandela ദൈവമേ, എന്താണിത്? മനുഷ്യൻ ഇങ്ങനെ സഹിച്ചോണ്ടിരിക്കും. സഹിക്കാൻ പാടില്ലാത്തത് ഉണ്ടായിക്കൊണ്ടുമിരിക്കും. നല്ലത് വരും- ഉടൻ കൊടിയ പീഡനങ്ങൾ വന്ന് അതിനെ മായ്ക്കും. എന്തുട്ടാണ്ടോ ഇത്? ചുമ്മാ ഉണ്ടാക്കി വിട്ടിട്ട് ഇങ്ങനെ നടക്കാ? നിങ്ങക്ക് കാര്യങ്ങളിൽ പൊതുവെ എന്തേലും നിയന്ത്രണം ഉണ്ടോ? ണ്ടെങ്കിൽ എന്തുട്ട് അക്രമ […]
Category: വെർതെ – ഒരു രസം

എൻ്റെ പ്രബന്ധം കൊടുപ്പ് എന്ന മലര് കഥ:
സർജറി ട്രെയിനിങ് ഒരു ഊംഫിയ ഏർപ്പാടാണ്. ജോലിപ്പണി- രാവില്ല, പകലില്ല. ഉറക്കം- ആ സംഭവം ഇടക്ക് മാത്രം. ചൂട്, വിയർപ്പ്, കരയാതെ കരച്ചിൽ. “ഞാൻ എങ്ങനെ, എന്തിന് ഇവിടെ വന്നു പെട്ടു, ദൈവമേ!- കോപ്പ്”. പിന്നെ ഇന്ത്യ അല്ലേ- മോളിൽ നിന്ന് ചവുട്ടിത്തേപ്പ്, തന്തക്കു വിളി. ചില ഒന്നാം വർഷക്കാർ രണ്ടാം വർഷക്കാരെ വിളിക്കുന്നത് ‘സർ’ എന്ന്! നമ്മടെ തൃശൂർ മെഡിക്കൽ കോളേജിൽ കോഴ്സ്- സമരം, കലണ്ടർ ഇല്ലായ്‌മ, വെറും കെടുകാര്യസ്ഥത എന്നിവ മൂലം നീണ്ടത് കാരണം […]

ഓണർ കൊല്ലൽ എന്ന ദുരഭിമാനക്കൊല- ഒരു ഗോത്രീയ, ആൺകോയ്മ ഫോസിൽ:
ഹ്യൂമൻ റൈറ്സ് വാച് ഓണർ കൊല്ലലിനെ നിർവചിക്കുന്നത്: ഒരു കുടുംബത്തിന്റ്റെ അഭിമാനത്തിന് കോട്ടം വരുത്തിയ ഒരു സ്ത്രീയെ അതേ കുടുംബത്തിൽ ഉള്ള ഒരാണൊ ആണുങ്ങളോ (പലപ്പോഴും മറ്റു പെണ്ണുങ്ങളുടെ സമ്മതത്തോടു കൂടി) കൊല്ലുന്നതാണ് ഓണർ കില്ലിംഗ് എന്ന ദുരഭിമാന കൊല. ആണുങ്ങളെയും പ്രണയജോഡികളെയുമൊക്കെ ഇങ്ങനെ കൊല്ലാറുണ്ട് കേട്ടോ. മിക്കവാറും വേറെ മതത്തിലോ ജാതിയിലോ പെട്ട ആളുമായി ബന്ധത്തിലാവുന്നതാണ് ഒരു പ്രധാനകാരണം. അതായത് ഗോത്രീയതയാണ് ഇതിന്റെ അടിസ്ഥാനം. ഗോത്രനിയമങ്ങൾ അനുസരിക്കാത്ത മക്കളുള്ള കുടുംബത്തെ അങ്ങനെ തന്നെ കൊല്ലുക, നാട്ടിൽ […]

കല്യാണം- ഒരു ഗൂഢാലോചന?
ഇഷ്ടം പോലെ മണ്ടത്തരങ്ങൾ സ്വന്തം ലൈഫിൽ ലാവിഷായി ചെയ്തിട്ടുള്ള ഒരാൾ എന്ന നിലക്ക് എനിക്ക് അഹങ്കാരം തീരെ ഇല്ല സുഹൃത്തുക്കളേ. എന്നിട്ടും ഇടക്ക് ആളുകൾ എന്നെ ഉപദേശം ചോദിയ്ക്കാൻ പറ്റിയ ഒരു ബുദ്ധിജീവി ആയി കാണുന്നു. താടി നരച്ചു തുടങ്ങിയേപ്പിന്നെ ഇത് ഉച്ച……ഉച്ചസ്ഥായിയിലായിട്ടുണ്ട്. ഇതിൽ അടുത്ത് നേരിടേണ്ടി വന്ന ഒരു ചോദ്യം- “ഞങ്ങൾ കല്യാണം കഴിക്കുന്നതിനെപ്പറ്റി എന്താണഭിപ്രായം” എന്നതാണ്. “നിങ്ങൾ എന്ത് പണ്ടാരം വേണേലും ചെയ്യ് റംബൂട്ടുകളേ….” എന്നതാണ് ശരിയായ ഉത്തരമെങ്കിലും ആ യുവ മിഥുനങ്ങളുടെ ആശങ്ക […]

മറ്റേ പരിപാടിയുടെ ചരിത്രം- ആഹാ, ആഹഹാ.
Organisms at the start Were not complex. Then they tore themselves apart And started sex (Arther Guiterman) ജന്തുക്കൾ, അങ്ങാദ്യം ജസ്റ്റ് സിമ്പിൾ ആരുന്നു. ഡാഷുകൾ, സ്വയം രണ്ടായി തുടങ്ങീ, മറ്റേ പരിപാടി. (ഡോക് ജിമ്മിച്ചൻ) സെക്സ് എങ്ങനെയുണ്ടായി? അതൊരു പ്രശ്നചോദ്യമാണ് സുഹൃത്തുക്കളേ. അപ്പൊ പിള്ളേർ വേണ്ടേ? തലമുറകൾ ഉണ്ടാവണ്ടേ? സെക്സ് ഉണ്ടായാലല്ലേ തൽമുറാസ് ണ്ടാകു? അല്ല. മൂന്നര ബില്യൺ വർഷങ്ങൾക്ക് മുൻപ് ലൂക്കാ അമ്മൂമ്മ പെറ്റു പെറ്റു ഫൂമി നിറച്ചത് […]