എന്താണ് എക്കണോമിക്‌സ് ? മനുഷ്യന് ഞണ്ണാൻ ഫുഡ് വേണം. പാർപ്പിടം, വസ്ത്രം ഇവ വേണം. സുരക്ഷ വേണം. പണ്ട് അതൊക്കെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ലളിത കൊടുക്കൽ വാങ്ങലുകളിൽ ഒതുങ്ങി. എന്നാൽ ഗോത്രങ്ങൾ ഗ്രാമങ്ങൾ ആയി . ഗ്രാമങ്ങൾ രാജ്യങ്ങൾ ആയി . രാജ്യങ്ങൾ അന്തർദേശീയ കൂട്ടായ്മകൾ ആയി . ഗ്ലോബൽ മാർക്കറ്റ്. പണം ഉണ്ടായി . ഓരോ രാജ്യത്ത് ഓരോ തരം പണം. രാജ്യങ്ങൾ തമ്മിൽ കറൻസി എക്സ്ചേഞ്ച് റേറ്റ് അനുസരിച്ചു […]
Category: വെർതെ – ഒരു രസം
കുഞ്ഞി പാലുവും യൂ പീയും കേരളവും
ഞാൻ തൃശൂര്കാരൻ ആണെങ്കിലും ഉത്ഭവം പാലാ അച്ചായൻ ഹാർട് ലാൻഡിൽ നിന്ന് തന്നെ . അപ്പന്റെ അപ്പൻ കപ്പയും കൊടിയും കുരുമുളകും നെല്ലും കൃഷി ചെയ്തു . അപ്പൻ കണ്ണ് ഡാക്ടറും ആയി . അതായത് – എന്തുട്ടിഷ്ട നീ ഒരു ജാതി ? ക്ടാവേ….. എന്ന് വച്ച് താങ്ങുമ്പോഴും ഉള്ളിന്റെ ഉള്ളിൽ തൃശൂർക്കാരൻ നസ്രാണി ബിസിനസ്സുകാരൻ പുച്ചിക്കുന്ന കൃഷിയുടെയും കൊള്ളി തീറ്റ യുടെയും ജീനുകൾ എന്റെ ഉള്ളിൽ വേവിച്ച ചെണ്ടൻ കപ്പ വാഴയിലയിൽ എന്നത് പോലെ […]
ഡി-പോപ്പുലേഷൻ അജണ്ട – വാക്സിനല്ല കെടന്നു മുള്ളി- ബാപ്പയാണ് അതായത് ദൈവം
വാക്‌സിനുകൾ ഉപയോഗിച്ച് ജനസംഖ്യ നിയന്ത്രിക്കുന്നു എന്ന് പറയുന്നത് “വർക്സ് ഹ്യൂമൻ റൈറ്റിസ് അറ്റ് യുണൈറ്റഡ് നേഷൻസ് “- “അന്താരാഷ്‌ട്ര” ഉടായിപ്പു ടീമുകൾ മാത്രം അല്ല . ലോകത്തു പല സ്ഥലത്തും – അറബ് രാഷ്ട്രങ്ങൾ, ഇന്ത്യയിലെയും കേരളത്തിലെയും ചില സ്ഥലങ്ങളിൽ ഉള്ളവർ എന്നിവരൊക്കെ തള്ളുന്ന ഒരു സംഭവം ആണ് . ഇവരൊക്കെ പ്രാന്തന്മാർ എന്ന് നമുക്ക് തോന്നുമെങ്കിലും അങ്ങനല്ല . പറയുന്നതിൽ ഒരു ലോജിക് ഉണ്ട് ! നമ്മൾ അത് മനസ്സിലാക്കാത്തത് ആണ് . […]
തേയ്ക്കും ഈ പെണ്ണുങ്ങൾ – തേപ്പ് നല്ലതാണ് .
ഇക്കഴിഞ്ഞ ദിവസം ഒരു വാർത്ത കണ്ടു – നമ്മുടെ ഒരു മെഡിക്കൽ കോളേജിലെ ഒരു ഫൈനൽ ഇയർ പയ്യൻ ഒരു ഫൈനൽ ഇയർ പെണ്ണിനെ – സഹപാഠിയെ – ക്രിക്കറ്റ് ബാറ്റിന് തലക്കടിച്ചു ! എന്താ കാര്യം ? പ്രണയാഭ്യർത്ഥന നിരസിച്ചു എന്നാണു കാരണം ആയി വാർത്തയിൽ പറയുന്നത് . ഈ സങ്കട കരമായ കാര്യത്തെ പറ്റി കൂടുതൽ അറിയില്ല . അത് കൊണ്ട് തന്നെ അതവിടെ നിൽക്കട്ടെ . ലോകത്തു മനുഷ്യർ […]
തന്തയില്ലാത്ത വൈദ്യം – ആധുനിക വൈദ്യ ശാസ്ത്രം :
പണ്ട് ഒരു ഗ്രീക്ക് വൈദ്യൻ ജീവിച്ചിരുന്നു – ഹിപ്പോക്രറ്റീസ് . അന്നൊക്കെ ഗ്രീക്ക് വൈദ്യം , ചൈനീസ് വൈദ്യം , ഈജിപ്ഷ്യൻ വൈദ്യം , നമ്മുടെ ആയുർവേദം – അങ്ങനെ ഒക്കെ ആണ് . ഹിപ്പോക്രറ്റീസ് ആണത്രേ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പിതാവ് . ആരൊക്കെയോ പറയുന്നതാണ് . എനിക്കറിയില്ല . എംബിബിസ് മുഴുവൻ പഠിച്ചിട്ടും അങ്ങേരെ പറ്റി ഒന്നോ രണ്ടോ വാചകം ഏതോ ഒരു പുസ്തകത്തിൽ കണ്ട ഓര്മയേയുള്ളു . അങ്ങേര് പറഞ്ഞ ഒന്നും […]