സാധാരണയായി, ഈ കൂട്ടക്കൊലകളുടെ ദൃശ്യങ്ങൾ ഞാൻ കാണാറേ ഇല്ല. ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ് കണ്ടിട്ടില്ല. ഹോട്ടൽ റുവാണ്ട- നോ നോ. ആനി ഫ്രാങ്കിന്റെ ഡയറി പോലും വായിച്ചിട്ടില്ല. എങ്കിലും ചരിത്രം വായിക്കാതെ പറ്റില്ലല്ലോ. എനിക്കറിയാം; സഹോ ആൻഡ് സഹികളെ. സത്യം പറ- ഈ ജർമ്മൻ ജൂത കൂട്ടക്കൊല കേട്ട് കേട്ട് ബോറടിച്ചില്ലേ? ബോറടിച്ചു ചത്തില്ലേ? എന്തുട്ടാ ഗെഡിയെ ഇത്- ഹിറ്റ്ലർ, ജൂതൻ, ആറു ലക്ഷം മനുഷ്യർ ….ഗ്യാസ് ചേമ്പർ- ഹോ കേട്ട് മടുത്തു. കേട്ടാൽ തോന്നും ഇത് പുതിയ […]
Category: വെർതെ – ഒരു രസം

പുട്ടോളികളെ മനസിലാക്കുന്ന ഒരു പഴോളി:
ഞാൻ ഒരു കാര്യം മനസിലാക്കുന്നു- ഇന്ത്യ മൊത്തം പുട്ടോളികൾ ആണ്! പുട്ടിൻ തേനാണ്, പാലാണ്, ചക്കരയാണ്. യുക്രയ്ൻ എന്താണെന്നറിയില്ല- മൊത്തം മൈലാണ്. അവർ സ്വന്തം കാലിന് കോടാലി വെച്ചവരാണ്. അവരെ എല്ലാം പുട്ടിൻ കൊല്ലും. അവരുടെ നാട് കുട്ടിച്ചോറാക്കും. അതിനെന്താ? കണക്കായിപ്പോയി. ഇതാണ് പുട്ടോളികളുടെ മനസിലിരുപ്പ്. പഴോളികൾ ഇല്ലാതില്ല; കേട്ടോ- അലവലാതികൾ. പേടിത്തൊണ്ടന്മാർ. ചങ്കൂറ്റം ഇല്ലാത്തവർ. വെടിയുണ്ട വരുമ്പോൾ വിരിമാറ് കാണിക്കാൻ പോലും ത്രാണി ഇല്ലാത്തോർ. വേറെ രാജ്യങ്ങളെ കേറി ആക്രമിക്കരുതത്രെ! ആണത്തം ഇല്ലാത്ത പഴങ്ങൾ. എന്തോ- […]

പുട്ടിൻ പാവാടാ??- സോറി- അല്ലാട്ടാ.
പുട്ടിൻ ഒരു അസാമാന്യ പ്രതിഭയും, പാവവും ആണെന്നും, ഭീകരനായ അമേരിക്ക യുക്രെയ്നെ നിർബന്ധിച്ച് നാറ്റോയിൽ ചേർക്കാൻ കൊണ്ട് പോയതു കൊണ്ട്, പാവം പുട്ടിൻ മനസില്ലാ മനസോടെ പടക്ക വാണങ്ങൾ ഉക്രൈനിലേക്ക് വിടുകയാണെന്നും ചുമ്മാ പേടിപ്പിക്കാൻ മാത്രമാണെന്നും ഒക്കെ കുറെ അഭിപ്രായങ്ങൾ ഇറങ്ങുന്നുണ്ട്. എന്തോ. അങ്ങോട്ട് ദഹിക്കുന്നില്ല. ശരിക്കും കാര്യങ്ങൾ നോക്കുമ്പോൾ പുട്ടിൻ ഒരു ഡാഷ് ആണോ എന്നൊരു സംശയം. എന്ത് കൊണ്ടാണ് അങ്ങനെ പറയാൻ കാരണം എന്ന് ഞാൻ പറയാം. ബാക്കി നിങ്ങ തീരുമാനിക്കൂ. അതിനു മുൻപ് […]

കുലക്കൊല- ലക്ഷം ആളോളെ കൊല്ലാം. കുറ്റബോധം വേണ്ടാ!
ചരിത്രം എന്നത് കുറെ സംഭവങ്ങൾ ആണെങ്കിലും, ചരിത്രം ആവർത്തിക്കുന്നതായി നമുക്ക് തോന്നാറുണ്ട്. നമ്മുടെ മനുഷ്യരുടെ സമൂഹ മനഃശാസ്ത്ര പ്രത്യേകതകൾ അല്ലേ അതിനു കാരണം? ആയിരിക്കണം. ചരിത്രം ശാസ്ത്രമല്ല എന്നാണ് പൊതുവെ ഉള്ള ഒരിത്. ശാസ്ത്രീയ തെളിവ് ശേഖരണവും അപഗ്രഥനവും പിയർ റിവ്യൂ എന്ന കൂട്ടാളി കോടതിയും ഉള്ള എല്ലാ മനുഷ്യ ജ്ഞാന മാർഗ്ഗങ്ങളെയും ശാസ്ത്രം എന്ന് തന്നെ പറയണം എന്നാണ് എന്റ്റെ ഒരിത്. അതിന് താൻ ആരാണ്ടോ എന്നല്ലേ? ഞാൻ വെറും ഒരു ഹോമോ. പത്തിരുപത് ലക്ഷം […]