റൂം —-പുണ്യ പുരാതന, സുന്ദര സുരഭില- റൂം.

സ്‌കൂളിൽ പതിയെ മൂപ്പെത്തിയ സമയത്ത് ഹോർമോണുകളുടെ സുനാമികൾ ഉയർത്തി പൊക്കിയ ദിവാസ്വപ്നങ്ങൾക്ക് ജീവൻ വെച്ച റൂം. വീർത്തു കെട്ടിയ മോഹങ്ങളെ ആത്മനിയന്ത്രണം എന്ന കടുക്കാവെള്ളം കൊണ്ട് മുക്കിക്കൊന്ന കൊലക്കയം.പൊടി മീശ മുളച്ചപ്പോൾ ത്രില്ലടിച്ചു നിന്ന റൂം. എം ബി ബി എസ് കഴിഞ്ഞു എസ് സർജൻസിയും കഴിഞ്ഞു ഈ റൂം വിട്ട് ഉപരിപഠനാർത്ഥം പോണ്ടിച്ചേരി എന്ന വിദേശ രാജ്യത്തേക്ക് ഉപരിപഠനാർത്ഥം സ്ഥലം വിടുമ്പോൾ ചെറുപ്പം തിളക്കുന്നെങ്കിലും തപ്പി നോക്കുമ്പോൾ തലയിൽ പപ്പു കുറഞ്ഞിരുന്നു. എങ്കിലും ഇടയ്ക്കു വരുമ്പോ […]

Read More

മൂന്നാം കോവിഡ് തിര. ലോക്ഡൗണ് എന്തായാലും കേസുകൾ കുറയ്ക്കും. ഇല്ലേലും?? –

————-–—-ശാസ്ത്രീയമായും വസ്തുതാപരമായും യുക്തി സഹമായും സമീപിക്കേണ്ട കാര്യങ്ങൾ രാഷ്ട്രീയവത്കരിച്ച് രണ്ടു സൈഡ് ആയി അടി കൂടുന്നതാണ് ഏറ്റവും വലിയ ഒരു പ്രശ്നം. രണ്ടു കൊല്ലം മുമ്പ് കോവിഡ് വന്ന ഉടനെ തന്നെ ആളുകൾ രണ്ടു ഗ്രൂപ്പായി തിരിഞ്ഞ് ഇതിനെ രാഷ്ട്രീയവത്കരിച്ചു. തീവ്ര വലതന്മാർ ട്രമ്പ്, ബ്രസീലിലെ ബോൽസനാരോ, മുതൽപെരുടെ നേതൃത്വത്തിൽ ‘ഇത് വെറും ഫ്ലൂ ആണ്, വാക്സീൻ വേണ്ട, മാസ്കും വേണ്ട, ഒന്നും വേണ്ട എന്നു പറഞ്ഞ് ഭൂലോക മണ്ടത്തരങ്ങൾക്ക് ചുക്കാൻ പിടിച്ചു. ഹൊ- ഓര്മിപ്പിക്കല്ലേ പൊന്നേ. […]

Read More

സ്വാതന്ത്ര്യം കൊണ്ട് ഈ രാജ്യം ചെയ്തത് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും!!

സാമ്രാജ്യ ഭരണി പൊട്ടി കുറെ പളുങ്കുകൾ തെറിച്ചു വീണു. ഏകദേശം ഒരേ സമയത്താണെ. ആയിരത്തി തൊള്ളായിരത്തി നാല്പത്തേഴിൽ ഇന്ത്യയും ഉണ്ടായി, പാകിസ്ഥാനും ഉണ്ടായി. ഇന്ത്യൻ മുസ്ലീങ്ങൾ വേറെ ഒരു രാജ്യം ആണെന്ന് വാദിച്ച ജിന്ന ആണ് പാക്കിസ്ഥാന്റെ രാഷ്ട്ര പിതാവ്. ഇന്ത്യ ഒരു മതേതര ഭരണഘടന ആണ് വിഭാവനം ചെയ്തത്. മ്മ്‌ടെ ബാഗ്യം കൊണ്ട് കൊറേ നാൾ അങ്ങനെ തട്ടീം മുട്ടീം പോയി. അധികം നെഗളിക്കണ്ട. പാകിസ്ഥാന് സംഭവിച്ചത് നമുക്കും ശ്രദ്ധിച്ചില്ലേൽ സംഭവിച്ചു കൂടെന്നില്ലെന്നില്ലന്നില്ല. കഷ്ടപ്പെട്ട്, വയസാം […]

Read More

ഓട്ടോണമികളുടെ ഉന്തും തള്ളും- അബോർഷൻ വിവാദം.

പണ്ടൊക്കെ എന്ത് രസാരുന്നു. ഒരു സാധാരണ മനുഷ്യനും ഒരു ഓട്ടോണമിയും ഇല്ല. സ്ത്രീകൾക്ക് തീരെ ഇല്ല. ചുരുക്കം ചില വമ്പൻമാർക്ക് മാത്രം ഭീകര ഓട്ടോണമി! ഇപ്പൊ ഇച്ചിരി ഒക്കെ ഓട്ടോണമി കൊടുക്കുന്നതായി അഭിനയിക്കുന്ന  ഒരു മോഡേൺ ഫാമിലി ആകണം എന്ന് ലോകസമൂഹത്തിന് ആഗ്രഹം ഒക്കെ ഉണ്ട്. അങ്ങ് കുറച്ചു സ്ഥലങ്ങളിലെ ഒരു മാതിരി ആയിട്ടുള്ളു എന്ന് മാത്രം. എങ്കിലും, കല്യാണം കഴിക്കണോ വേണ്ടയോ, കുട്ടികൾ വേണ്ടോ അതോ വേണോ എന്ന കാര്യങ്ങളിൽ വ്യക്തികൾക്കും സ്ത്രീകൾക്കും ഓട്ടോണമി വേണം […]

Read More