മൂന്നാം കോവിഡ് തിര. ലോക്ഡൗണ് എന്തായാലും കേസുകൾ കുറയ്ക്കും. ഇല്ലേലും?? –

————-–—-ശാസ്ത്രീയമായും വസ്തുതാപരമായും യുക്തി സഹമായും സമീപിക്കേണ്ട കാര്യങ്ങൾ രാഷ്ട്രീയവത്കരിച്ച് രണ്ടു സൈഡ് ആയി അടി കൂടുന്നതാണ് ഏറ്റവും വലിയ ഒരു പ്രശ്നം.

രണ്ടു കൊല്ലം മുമ്പ് കോവിഡ് വന്ന ഉടനെ തന്നെ ആളുകൾ രണ്ടു ഗ്രൂപ്പായി തിരിഞ്ഞ് ഇതിനെ രാഷ്ട്രീയവത്കരിച്ചു. തീവ്ര വലതന്മാർ ട്രമ്പ്, ബ്രസീലിലെ ബോൽസനാരോ, മുതൽപെരുടെ നേതൃത്വത്തിൽ ‘ഇത് വെറും ഫ്ലൂ ആണ്, വാക്സീൻ വേണ്ട, മാസ്കും വേണ്ട, ഒന്നും വേണ്ട എന്നു പറഞ്ഞ് ഭൂലോക മണ്ടത്തരങ്ങൾക്ക് ചുക്കാൻ പിടിച്ചു. ഹൊ- ഓര്മിപ്പിക്കല്ലേ പൊന്നേ. ഇപ്പോഴും അമേരിക്കയിൽ ഇത്രേം കോവിഡ് വാക്സീൻ വിരുദ്ധർ ഉണ്ടാവാൻ കാരണം ഈ ഊളത്തരം ആണ്.

ഒരു രാഷ്ട്രീയ നിലപാടായി അത് മാറി.ഇതിന്റെ പ്രശ്നം എന്താണ് എന്ന് വെച്ചാൽ, വലതന്മാർ ഒഴിച്ച് ബാക്കി ഒട്ടനവധി, പ്രത്യേകിച്ചും ഇടത് ചായ്വുള്ളവർ മൊത്തം നേരെ എതിർ ക്യാംപിൽ ആയി. മൊത്തം അങ്ങോട്ട് സ്ഥിരമായി അടച്ചിടണം എന്ന സ്റ്റൈലിൽ ആയി. ശരിക്കും കാര്യങ്ങൾ ഇതിന്റെ ഇടയിലൂടെ ആണ് നീങ്ങേണ്ടത്. അങ്ങനെ പറയുന്നവരെ ഒക്കെ ചിലർ മരണത്തിന്റെ വ്യാപാരി എന്നൊക്കെ വിളിച്ചു തുടങ്ങി.

ഇപ്പൊ ചിലർ പറയുന്ന കേട്ടാൽ തോന്നും കേരളം മൊത്തം ചെയ്തത് തെറ്റായിരുന്നു എന്ന്. ഒട്ടും ശരിയല്ല അത്. പൊതുവെ നോക്കിയാൽ ബാക്കി സംസ്ഥാനങ്ങളെ ക്കാൾ നന്നായി നമ്മൾ നേരിട്ടു. കെർവ് ഫ്ലാറ്റ് ആക്കി. മരണങ്ങൾ കുറവാണ് ഇവിടെ.കുറച്ച് ഓവർ ആക്കി എന്ന് പറയാം എന്നു മാത്രം.

ഇപ്പോഴത്തെ ഒമൈക്രോണ് തിര പക്ഷെ ശരിക്കും വ്യത്യസ്ഥ രീതിയിൽ നേരിടേണ്ടത് ആണെന്നാണ് ഇത് വരെ ഉള്ള അറിവ് എല്ലാം വെച്ച് കൊണ്ട് തോന്നുന്നത്.ലോക്ഡൗണ് സമാന കുറെ നിയന്ത്രണങ്ങൾ ഇപ്പൊ തുടങ്ങിയാൽ, ഒരു പത്തു ദിവസം കഴിയുമ്പോ കേസുകൾ കുത്തനെ കുറഞ്ഞെക്കും. ഈ തിരയും അവസാനിക്കും.

അപ്പൊ കഠിന നിയന്ത്രണങ്ങൾ ഇല്ലെങ്കിലോ?അപ്പോഴും ഇത് തന്നെ സംഭവിക്കും. അപ്പൊ ക്രെഡിറ്റ് ലോക്ഡൗണിന് കൊടുക്കാൻ പറ്റില്ല എന്ന് മാത്രം.ഇത് ഒരൊറ്റ ഇരച്ചു കയറ്റം ആരിക്കും. കേറുമ്പോലെ ഇറങ്ങുവേം ചെയ്യും. മാസ്‌കിങ്, കഴിയുമ്പോലെ ഡിസ്റ്റേൻസിങ്‌ ഒക്കെ ചെയ്യണം. എന്ത് മാത്രം ഗുണം ഉണ്ടാവും എന്ന് സംശയമാണ്.മരണങ്ങളും, തീവ്ര പരിചരണം വേണ്ട കേസുകളും കഴിഞ്ഞ തിരയുടെ അഞ്ചിലൊന്നിനും പത്തിലൊന്നിനും ഇടക്ക് ആയിരിക്കും.ഇത്തവണ കേരളവും, ഇന്ത്യ മൊത്തവും തമ്മിൽ ഒരു വ്യത്യാസവും ഉണ്ടാവാൻ സാദ്ധ്യത ഇല്ല.(ജിമ്മി മാത്യു)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .