ക്രിസ്മസ് കഴിഞ്ഞെങ്കിലും ക്രിസ്മസ് ആശംസകൾ, ബ്രോസ് ആൻഡ് ബ്രീസ്. ക്രിസ്മസ് ആഘോഷിച്ചു തകർത്തു. നാട്ടിൽ തൃശൂരോക്കെ പോയി. അടിപൊളി. നോക്കുമ്പോ നാട്ടുകാരൊക്കെ ഒരേ ക്രിസ്മസ് ആഘോഷം. ഞങ്ങടെ യേശുൻറ്റെ ക്രിസ്മസ് ഇവിടെ ഒരു സെക്കുലർ സംഭവം ആയത് പെരുത്ത് സന്തോഷം. പക്ഷേ ഒരു കാര്യമുണ്ട്. ഞാൻ ഒക്കെ ആത്യന്തികമായി വെറും കപടനാണ്, ഇരട്ടത്താപ്പിൻ്റെ ആശാനുമാണ് ഗുയ്സ്. ദൈവം ഉണ്ടോ എന്ന് എനിക്ക് അറിഞ്ഞൂടാ. എന്തെങ്കിലും ആത്യന്തിക അർത്ഥം മനുഷ്യജീവിതത്തിന് ഉണ്ട്- ഉണ്ടാവണം എന്ന ആശ കൊണ്ട് മാത്രം […]

അനന്ത, അനശ്വര, ആത്യന്തിക നന്മ- എനിക്ക് വേണ്ടായേ.
വേണ്ടാത്തോണ്ടാ, പ്ലീസ്.
വെറും പത്തുപതിനഞ്ച് ദിവസങ്ങൾക്ക് മുന്നേ ആണ് യുവ ഡോക്ടർ അയ്‌ദ റോസ്തമി ആശുപത്രീയിൽ നിന്ന് ഇറങ്ങിയത്. പിന്നീട് അവരെ കാണാതായി. കഴിഞ്ഞ ഒരു ദിവസം അവരുടെ വീട്ടുകാരോട് അയ്‌ദയുടെ ശവം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു കൊണ്ട് സർക്കാർ നോടീസ് വന്നു. ഒരു കണ്ണ് ചൂഴ്ന്നെടുത്ത്, മുഖം അടിച്ചു പൊളിച്ച്, കയ്യൊക്കെ ഒടിച്ച നിലയിലായിരുന്നു ശവം. ഇറാനിൽ ആണ് സംഭവം. പോലീസ് ആക്രമണങ്ങളിൽ പരുക്കേറ്റ ആളുകളെ വീട്ടിൽ പോയി ചികിൽസിച്ചു എന്നതാണ് അവർ ചെയ്ത കുറ്റം എന്നാണ് പറയപ്പെടുന്നത്. ഇങ്ങനത്തെ […]

പാപി ചെല്ലുന്നിടം പപ്പടക്കെട്ട്- തലച്ചോറിൻറ്റെ സർജറി:
മാളോരേ അഥവാ മാലോകരേ- ലൈഫിലെ ചില എപ്പിസോഡുകൾ അലമ്പ് സീരിയലിലെ ചിലവ എന്ന പോലെ നമ്മൾ മറക്കാൻ ആഗ്രഹിക്കും. അഥവാ ഓർക്കാൻ ആഗ്രഹിക്കുകയില്ല. എങ്കിലും പലതും ഓർക്കണ്ട എന്ന് വെച്ചാലും വെള്ളത്തിനടിയിൽ താഴ്ത്തിപ്പിടിച്ച ഫുട്ബോൾ പോലെ, നിലത്ത് വീണ മെസ്സിയെ പോലെ, ബും എന്ന് ചാടി പൊങ്ങി വരും. പഠിച്ച ചില പ്രയോഗങ്ങളും അങ്ങനാണ്. നട്ടെല്ലിന്റെ ഇടയിൽ കുത്തി സുഷുമ്ന നാഡിയുടെ പുറത്ത് എത്തുന്ന പോലെ. ഞാൻ കോഴിക്കോട് പ്ലാസ്റ്റിക് സർജറി റെസിഡൻസി ചെയ്യുമ്പോ, കൈക്ക് ഉളുക്ക് […]

നമ്മളെ നമ്മളാക്കുന്ന കണ്ണാടികൾ:
ആദ്യത്തെ ഫോട്ടോയിൽ ഉള്ള സ്ത്രീയെ കണ്ടിട്ട് ഭാഷ, പ്രദേശം, സമുദായം ഒക്കെ ഊഹിക്കാമോ എന്നൊരു പോസ്റ്റ് ഇട്ടിരുന്നു. ഒത്തിരി പേര് കമന്റ്റ് ചെയ്തു. പലരും ദ്രവീഡിയൻ എന്നൂഹിച്ചു. അത് ശരിയാണ്. രസകരമായ ഒരു കാര്യം, കുറെ പേർ, ‘ഉയർന്ന ജാതിയിലുള്ള സൗത്ത് ഇന്ത്യൻ’ എന്ന് പറഞ്ഞു എന്നതാണ്. അതിന് കാരണവും ഉണ്ടാവാം. കുറെ പേര് വളരെ കറക്ട് ആയി പറഞ്ഞു- സോഴ്സ് അറിഞ്ഞിട്ടാവാം. ടോണി ജോസഫിന്റെ ‘ഏർളി ഇന്ത്യൻസ്’ എന്ന പുസ്തകത്തിലെ ഒരു പടമാണ് ഇത്. ചെത്തീസ്ഗറിലെ […]

സുനക്ക് നമ്മടെ ആൾ. ഗഡീടെ കേറ്റം ചീള് കേസല്ല
മ്മ്‌ടെ സോഷ്യൽ മീഡിയ സിംഹങ്ങളേ- എനിക്ക് നിങ്ങളെ മനസിലാകുന്നേ ഇല്ല്യ. അയ് ഡോണ്ട് ആൻഡേർസ്റ്റാൻഡ് ന്ന്! സുനക്ക് ആളായതിന് കയ്യടിച്ച എല്ലാറ്റിനേം ട്രോളീറ്റ് എന്തുട്ടാ കാര്യം? ഗഡി ഇന്ത്യക്കരനല്ലേ, ബ്രിട്ടീഷാണേ. അപ്പൂപ്പൻ കെനിയെന്നാണെ – ന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഒരു കാര്യവും ഇല്ല- നേഹി ന്നു പറഞ്ഞാ നോ. നോ ന്നു പറഞ്ഞാ നഹി. ഇത് കേട്ടാ തോന്നും ഇങ്ങനത്തെ വസ്തുവകകളൊക്കെ….ഛേ- വസ്തുതകളൊക്കെ കൂലംകഷായമായി…ഛേ കഷമായി ചിന്തിച്ചിട്ടാണ് മ്മള് മനുഷര് ഓരോ കാര്യത്തിന് വികാരം കൊള്ളുന്നത് […]