റൂം —-പുണ്യ പുരാതന, സുന്ദര സുരഭില- റൂം.

സ്‌കൂളിൽ പതിയെ മൂപ്പെത്തിയ സമയത്ത് ഹോർമോണുകളുടെ സുനാമികൾ ഉയർത്തി പൊക്കിയ ദിവാസ്വപ്നങ്ങൾക്ക് ജീവൻ വെച്ച റൂം. വീർത്തു കെട്ടിയ മോഹങ്ങളെ ആത്മനിയന്ത്രണം എന്ന കടുക്കാവെള്ളം കൊണ്ട് മുക്കിക്കൊന്ന കൊലക്കയം.പൊടി മീശ മുളച്ചപ്പോൾ ത്രില്ലടിച്ചു നിന്ന റൂം. എം ബി ബി എസ് കഴിഞ്ഞു എസ് സർജൻസിയും കഴിഞ്ഞു ഈ റൂം വിട്ട് ഉപരിപഠനാർത്ഥം പോണ്ടിച്ചേരി എന്ന വിദേശ രാജ്യത്തേക്ക് ഉപരിപഠനാർത്ഥം സ്ഥലം വിടുമ്പോൾ ചെറുപ്പം തിളക്കുന്നെങ്കിലും തപ്പി നോക്കുമ്പോൾ തലയിൽ പപ്പു കുറഞ്ഞിരുന്നു. എങ്കിലും ഇടയ്ക്കു വരുമ്പോ […]

Read More

മൂന്നാം കോവിഡ് തിര. ലോക്ഡൗണ് എന്തായാലും കേസുകൾ കുറയ്ക്കും. ഇല്ലേലും?? –

————-–—-ശാസ്ത്രീയമായും വസ്തുതാപരമായും യുക്തി സഹമായും സമീപിക്കേണ്ട കാര്യങ്ങൾ രാഷ്ട്രീയവത്കരിച്ച് രണ്ടു സൈഡ് ആയി അടി കൂടുന്നതാണ് ഏറ്റവും വലിയ ഒരു പ്രശ്നം. രണ്ടു കൊല്ലം മുമ്പ് കോവിഡ് വന്ന ഉടനെ തന്നെ ആളുകൾ രണ്ടു ഗ്രൂപ്പായി തിരിഞ്ഞ് ഇതിനെ രാഷ്ട്രീയവത്കരിച്ചു. തീവ്ര വലതന്മാർ ട്രമ്പ്, ബ്രസീലിലെ ബോൽസനാരോ, മുതൽപെരുടെ നേതൃത്വത്തിൽ ‘ഇത് വെറും ഫ്ലൂ ആണ്, വാക്സീൻ വേണ്ട, മാസ്കും വേണ്ട, ഒന്നും വേണ്ട എന്നു പറഞ്ഞ് ഭൂലോക മണ്ടത്തരങ്ങൾക്ക് ചുക്കാൻ പിടിച്ചു. ഹൊ- ഓര്മിപ്പിക്കല്ലേ പൊന്നേ. […]

Read More

തുണി പുരാണം: പിന്നെ- ആണുങ്ങൾ എന്ത് കൊണ്ട് സാരി ഉടുക്കുന്നില്ല? ആണുങ്ങൾ മുണ്ടുടുക്കാതെ പാൻറ്റ് ഇടുന്നത് എന്ത് കൊണ്ട്? ആശാൻ ഓടണോ കളത്തിൽ ഇറങ്ങണോ?

വല്യ വല്യ കളിക്കാരൊക്കെ ഇങ്ങനെ കളി നോക്കിയിരിക്കും. കുഞ്ഞു പിള്ളേർ കളി തെറ്റിക്കുന്നതും ഉരുണ്ടു വീഴുന്നതും ഒക്കെ കണ്ടിട്ടങ്ങനെ- നല്ല രസല്ലേ. പിന്നെ കുറെ പേര് അവരവരുടെ ഗ്രൂപ്പിന് വക്കാലത്ത് പറയൽ മാത്രേ ഉള്ളു. അത് കൊണ്ട് തന്നെ എന്ന് വച്ചോളു- മാരക ഇഷ്യൂകൾ കുളം കലക്കുമ്പോ ആ വെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങാത്തത്. ആര്? ഈ ആശാനേ- ആശാൻ. ഇപ്പൊ തന്നെ ജെണ്ടർ ന്യൂട്രൽ യൂണിഫോം വിവാദം. സംഭവം പുരോഗമനം തന്നെ ആണ്. സംശയമില്ല. കുട്ടികൾ […]

Read More

തള്ളരുതമ്മാവാ- താഴെപ്പോവും.

അങ്ങനെ എം ബി ബി എഎസ് ഫൈനൽ ഇയർ ആയപ്പോ ആണ് ഗൈനക്കോളജി  പോസ്റ്റിംഗ്. മെഡിക്കൽ വിദ്യാർത്ഥി ആവുമ്പൊ ഈ പോസ്റ്റിങ് എന്നത് ഒരു സംഭവം അല്ല. ഒന്നര വര്ഷം കഴിയുമ്പോഴേ തുടങ്ങും. രാവിലെ എട്ടു മുതൽ ഒരു മണി വരെ ഇത് തന്നെ ആണല്ലോ. പല പല വിഭാഗങ്ങളിൽ ഇങ്ങനെ പോവണം. ഓരോ രോഗിയുടെയും അടുത്തൊക്കെ പോകും. അസുഖവിവരം തിരക്കും. ഓരോ വിദ്യാർത്ഥിയും മാറി മാറി കേസ് എടുക്കണം. അദ്ധ്യാപകർക്ക് പ്രസെന്റ്റ്‌ ചെയ്യണം. ഹൌസ് സർജൻസി […]

Read More